UPDATES

ട്രെന്‍ഡിങ്ങ്

അധികാരക്കൊതിയനായ സിദ്ധരാമയ്യ ബിജെപിക്കൊപ്പം പോകും; ദേവ ഗൗഡ

ഇത് തന്റെ അവസാന തെരഞ്ഞെടുപ്പ് ആയിരിക്കുമെന്ന് ദേവഗൗഡ പ്രഖ്യാപിച്ചിരുന്നു

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയുമായാണ് നേര്‍ക്കു നേര്‍ പോരാട്ടമെങ്കിലും മറ്റൊരു പാര്‍ട്ടിയിലെ നേതാവിന് പ്രത്യേകമായൊരു പരിഗണനയുണ്ട് ഇത്തവണ. വേറെയാരുമല്ല, ഹരദനഹള്ളി ദൊദ്ദഗൗഡ ദേവഗൗഡ. ഇന്ത്യയുടെ പതിനൊന്നാമത് പ്രധാനമന്ത്രി, കര്‍ണാടകയുടെ പതിനാലാമത് മുഖ്യമന്ത്രി, 14 തെരഞ്ഞെടുപ്പുകളിലായി 56 വര്‍ഷം നിയമസഭയിലേക്കും ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട നേതാവ്. ജനതാദള്‍ സെക്യൂലറിന്റെ അധ്യക്ഷന്‍. ഇങ്ങനെയെല്ലാം വിശേഷണമുള്ള ദേവഗൗഡ തന്റെ അവസാനത്തെ തെരഞ്ഞെടുപ്പായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇത്തവണത്തെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ 84 കാരനായ ഗൗഡ ഒരുകാര്യം ഉറപ്പിച്ചു പറയുന്നു, ഇത്തവണ കര്‍ണാടക ജനതാദള്‍(എസ്) ഭരിക്കും.

പക്ഷേ ഈ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ സഹായത്തോടെ വിജയിക്കില്ലെന്നും ദേവഗൗഡ പറയുന്നു. എന്തുവന്നാലും ഈ രണ്ടു ദേശീയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നു പറയുന്ന ദേവഗൗഡ, തന്റെ പഴയ ശിഷ്യനും കോണ്‍ഗ്രസ് മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ ശക്തമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. തൂക്കുസഭയാണ് വരുന്നതെങ്കില്‍ പോലും കോണ്‍ഗ്രസിനോടോ ബിജെപിയോടെ കൂട്ടുകൂടാന്‍ ജെഡിഎസ് പോകില്ല. സിദ്ധരാമയ്യ അധികാര കൊതിയനായ രാഷ്ട്രീയക്കാരനാണ്, ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ അയാള്‍ അതിനുവേണ്ടി ബിജെപിക്ക് ഒപ്പവും പോകും. അധികാരത്തിനുവേണ്ടി എന്തും ചെയ്യുന്നയാളാണ് സിദ്ധരാമയ്യ, ഒരു മര്യാദയും ഇല്ലാത്തയാള്‍, ഞാന്‍ അയാളെ പോലെയല്ല, ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ പ്രതിപക്ഷത്തിരിക്കും, എന്റെ മകന്‍ ആ കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്; ദേവഗൗഡ ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിലകെട്ടവന്‍, രാഷ്ട്രീയക്കാരനാക്കി വളര്‍ത്തിയത് ഏറ്റവും വലിയ തെറ്റ്; സിദ്ധരാമയ്യക്കെതിരേ ആഞ്ഞടിച്ച് ദേവഗൗഡ

ബിഎസ്പി, എന്‍സിപി പാര്‍ട്ടികളോടാണ് കര്‍ണാടകയില്‍ ജെഡിഎസ് ഇത്തവണ സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. 40 സീറ്റുകളാണ് ഇരുപാര്‍ട്ടികള്‍ക്കുമായി ജെഡിഎസ് വിട്ടുനല്‍കിയിരിക്കുന്നത്. മകന്‍ എച്ച് ഡി കുമാരസ്വാമിയെയാണ് ജെഡിഎസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഗൗഡ പ്രഖ്യാപിച്ചിരിക്കുന്നത്.

രമ്യക്കെതിരേ ആരോപണവുമായി ബിജെപി; അവര്‍ പറയുന്നത് നുണയാണെന്ന് രമ്യയും

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സിദ്ധരാമയ്യയെ നിരന്തരമായി ആക്രമിക്കുകയാണ് ഗൗഡ. ഇന്നത്തെ നിലയില്‍ സിദ്ധരാമയ്യെ ആക്കിയത് ഞാനാണ്. ഞാനയാളെ ഒന്നല്ല, രണ്ടു തവണ ഉപമുഖ്യമന്ത്രിയാക്കി. അതേ ആള്‍ പിന്നീട് എന്നെ ചതിച്ചു. എന്നെ നീചമായ ഭാഷയില്‍ ആക്ഷേപിച്ചിട്ട് പോയി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജനത്തിന് എല്ലാം അറിയാം. കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞതും വൃത്തികെട്ടതുമായ സര്‍ക്കാരാണ് സിദ്ധരാമയ്യയുടേത്. അയാള്‍ ഇത്തവണ തീര്‍ച്ചയായും പരാജയപ്പെടും. അധികാരത്തിന്റെ മത്തില്‍ അയാള്‍ വിചാരിക്കുന്നത് ഇത്തവണയും വിജയിക്കാമെന്നാണ്. പക്ഷേ ജനങ്ങള്‍ അയാള്‍ക്കെതിരാണ്; ദേവഗൗഡ പറയുന്നു.

രമ്യ: തീവ്രദേശീയതയുടെ പുതിയ വേട്ട – എഡിറ്റോറിയല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍