UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ബേബി മെമ്മോറിയലില്‍ വീണ്ടും പിരിച്ചുവിടല്‍; അര്‍ദ്ധരാത്രിയില്‍ നഴ്‌സുമാരുടെ ഉപരോധ സമരം

പ്രതിഷേധം അര്‍ദ്ധരാത്രിയിലേക്ക് നീണ്ടതോടെ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു

ബേബി മെമ്മോറിയലില്‍ വിണ്ടും നഴ്സുമാരെ പിരിച്ചുവിടുന്നു. നേരത്തെ മൂന്ന് പേരെ പുറത്താക്കിയതിനെതിരെ പ്രതിഷേധം ഉയരുകയും ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടെയാണ് വീണ്ടും ഒരാളെ കൂടി പിരിച്ച് വിട്ട് ആശുപത്രി അധികൃതരുടെ പ്രകേപനപരമായ നടപടി. ഇന്നലെ രാത്രി 8 മണിയോടെയാണ് ഒരു നഴ്സിങ് സ്റ്റാഫിനെ കൂടി പുറത്താക്കിക്കൊണ്ട് ബേബി ഹോസ്പിറ്റല്‍ മാനേജ്മെന്റ് കത്ത് നല്‍കുന്നത്. ഇതോടെ സമാധാനപരമായി ചര്‍ച്ചകള്‍ നടത്തി പരിഹരിക്കാമെന്ന തീരുമാനത്തിലിരുന്ന നഴ്സിങ് ജീവനക്കാര്‍  ഉപരോധമടക്കമുള്ള സമര പരിപാടിയിലേക്ക് നീങ്ങുകയായിരുന്നു.

അര്‍ദ്ധരാത്രിയും പ്രതിഷേധം നീണ്ടതോടെ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണുണ്ടാതെന്നും, അറസ്റ്റ് രേഖപെടുത്തിയ ശേഷം സമരക്കാരെ വിട്ടയച്ചതായും യുഎന്‍എ ജില്ലാ പ്രസിഡന്റ് അഭീശ് പറഞ്ഞു. ആശുപത്രി അധികൃതരുമായി ഇന്ന് ഉച്ചയോടെ നടത്തുന്ന ചര്‍ച്ചക്ക് ശേഷം അടുത്ത നടപടികളെ കുറിച്ച് ആലോചിക്കുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി. രാത്രിയില്‍ ആരംഭിച്ച സമരമായിട്ടും നഴ്സുമാര്‍ക്ക് പിന്തുണയുമായി അനേകമാളുകളാണ് ആശുപത്രിവളപ്പില്‍ എത്തിച്ചേര്‍ന്നത്.

ബേബി മെമ്മോറിയല്‍ ആശുപത്രി നിപ ബാധിതരെ പരിചരിച്ച നഴ്സുമാരെ പിരിച്ചുവിട്ടെന്ന് ആരോപണം

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍