UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നിപ വൈറസ് ബാധ: സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെ ചെറുക്കാന്‍ ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍

സാംക്രമിക രോഗങ്ങള്‍ തടയുന്നതിനു വേണ്ടി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആരോഗ്യ ജാഗ്രതയുടെ പേജിലൂടെയാണ് പ്രചരണം

നിപ വൈറസ് ബാധയെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളെ ചെറുക്കാന്‍ ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍. ഫെയ്സ്ബുക്കില്‍ ആരോഗ്യ ജാഗ്രത എന്ന പേജിലൂടെ വിവരങ്ങള്‍ പങ്കു വെച്ചാണ് ആരോഗ്യവകുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്.

സാംക്രമിക രോഗങ്ങള്‍ തടയുന്നതിനു വേണ്ടി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ആരോഗ്യ ജാഗ്രത. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും മഴക്കാല രോഗങ്ങളെ തടയാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും യോജിപ്പിച്ചു കൊണ്ടു നടന്നു വരുന്നു.

അതിനിടയിലാണ് നിപ വൈറസ് കാരണമുള്ള അസുഖം പടരുകയും സമൂഹത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുകയും ചെയ്തത്. ഈ രോഗത്തെ എന്തുവില കൊടുത്തും തടയാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഈ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും, നിപ വൈറസിനെക്കുറിച്ചും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും ശ്രദ്ധിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും വിവിധ മേഖലയിലുള്ള വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും ഈ പേജിലൂടെ ലഭ്യമാകും.

പൊതുജനങ്ങള്‍ക്കിടയിലുള്ള ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും വിദഗ്ദ്ധരുടെ പാനല്‍ മറുപടി പറയുന്നതുമാണ്. ഔദ്യോഗികവും ആധികാരികവുമായ വിവരങ്ങള്‍ക്ക് പേജ് ലൈക്ക് ചെയ്ത് കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള നടപടികള്‍ നവമാധ്യമ പ്രവര്‍ത്തകര്‍ കൈക്കൊള്ളണം എന്നും ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍