UPDATES

ട്രെന്‍ഡിങ്ങ്

അയോധ്യയില്‍ ജനങ്ങള്‍ തണുത്തു വിറയ്ക്കുന്നു: ദൈവത്തിന് ചൂടുവെള്ളവും ഹീറ്ററും

അയോധ്യയിലെ രാം ലല്ല ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്ക് രോമക്കുപ്പായവും പുതപ്പും ഹീറ്ററും നല്‍കണമെന്ന് വിഎച്ച്പി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു

കൊടും തണുപ്പിനെ തുടര്‍ന്ന് അഭിഷേകത്തിന്(ഈശ്വര പ്രതിഷ്ഠയില്‍ നടത്തുന്ന ജലധാര) ചൂടുവെള്ളവും പ്രതിഷ്ഠയ്ക്കായി ഹീറ്ററും ഒരുക്കിയിരിക്കുകയാണ് അയോധ്യയിലെ ഒരു ക്ഷേത്രം. ജാനകി ഘട്ട് ബഡാസ്ഥാന്‍ ക്ഷേത്രമാണ് ദേവപ്രതിഷ്ഠകള്‍ക്ക് ഹീറ്ററുകള്‍ സ്ഥാപിച്ച് വാര്‍ത്തയിലിടം നേടിയിരിക്കുന്നത്.

എഎന്‍ഐ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അയോധ്യയിലെ രാം ലല്ല ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്ക് രോമക്കുപ്പായവും പുതപ്പും ഹീറ്ററും നല്‍കണമെന്ന് വിഎച്ച്പി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയിലാണ് ജാനകി ഘട്ടില്‍ പുതിയ പരിഷ്‌കാരം വന്നിരിക്കുന്നത്. തിങ്കളാഴ്ചയാണ് വിഎച്ച്പി നേതാവ് ശരത് ശര്‍മ്മ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. രാമനെ ആരാധിക്കുന്ന കോടിക്കണക്കിന് വിശ്വാസികളുടെ ഉത്തരവാദിത്വമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അതേസമയം ഈ ആവശ്യങ്ങള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ഇതിനെതിരെ രൂക്ഷമായ പരിഹാസമാണ് ഉയരുന്നത്. ഇതിനിടെയിലാണ് ദേവപ്രതിഷ്ഠയെ തണുപ്പില്‍ നിന്നും രക്ഷിക്കാന്‍ ഒരു ക്ഷേത്ര സമിതി ഹീറ്റര്‍ സ്ഥാപിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍