UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തില്‍ പെരുമഴ വരുന്നു: ജാഗ്രതാ നിര്‍ദ്ദേശം

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴുമണി മുതല്‍ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെത്താന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്

അടുത്ത മൂന്ന് ദിവസം കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 20 സെന്റീമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം. കേരളത്തില്‍ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും അഗ്‌നിശമന സേനയ്ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ മാസം 30 വരെ മത്സ്യത്തൊഴിലാളികളെ കടലില്‍ പോകുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. ഇതിന് പുറമെ, ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികളെ കടലില്‍ ഇറങ്ങുന്നതില്‍ നിന്ന് തടയാനുള്ള നടപടികളും സ്വീകരിച്ചു വരുന്നു. ദുരിതാശ്വാസ ക്യാമ്പുകളാക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസര്‍മാരോ തഹസില്‍ദാര്‍മാരോ സൂക്ഷിക്കാനും നിര്‍ദേശമുണ്ട്.

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴുമണി മുതല്‍ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെത്താന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലയിലെ റോഡിന് കുറുകെ ഉള്ള ചാലുകളില്‍ മലവെള്ള പാച്ചിലുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കാന്‍ പോലീസ് ശ്രദ്ധിക്കണമെന്നും കാലാവസ്ഥ വകുപ്പ്പിന്റെ ജാഗ്രത നിര്‍ദേശത്തില്‍ പറയുന്നു.

ഇന്നുമുതല്‍ ശക്തമായ മഴയും നാളെ അതിശക്തമായ മഴയും ലഭിക്കും എന്ന അറിയിപ്പിന്റെ വെളിച്ചത്തില്‍, ഈ മുന്നറിയിപ്പ് ശ്രദ്ധയോടെ കണക്കാക്കണമെന്ന് സംസ്ഥാന അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രം അറിയിക്കുന്നു. ഈ സാഹചര്യത്തില്‍ ചുവടെ പ്രതിബാധിക്കുന്ന നടപടികള്‍ ഉടനടി നടപ്പാക്കുവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

1. താലൂക്ക് കണ്ട്രോള്‍റൂമുകള്‍ 24 മണിക്കുറും പ്രവര്‍ത്തിപ്പിക്കുക (29-5-2018 വരെ)
2. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസര്‍മാര്‍/തഹസില്‍ദാര്‍മാര്‍ കയ്യില്‍ കരുതുക. അവശ്യമാണെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ മറ്റ് നടപടികള്‍ സ്വീകരിച്ചു എന്ന് ഉറപ്പ് വരുത്തുക
3. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഘലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പോലീസിന് നിര്‍ദേശം നല്‍കുക
4. ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ DTPC മുഖാന്തരം നടപടി സ്വീകരിക്കുക. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം എന്ന പ്രചാരണം നടത്തുക.
5. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്തുന്നത് അനുവദിക്കാതിരിക്കുവാന്‍ പോലീസിന് നിര്‍ദേശം നല്‍കുക.
6. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുക.
7. Handbook on Disaster Management (Volume 2) – EMERGENCY OPERATIONS CENTRES & EMERGENCY SUPPORT FUNCTIONS PLAN KERALA (http://sdma.kerala.gov.in/wp-content/uploads/EOCESFP2015-Edition-2.pdf), page 33ല്‍ അതിതീവ്ര (Extremely Heavy) മഴയ്ക്ക് മുന്നൊരുക്കമായി നിര്‍ദേശിച്ചിട്ടുള്ള എല്ലാ നടപടികളും സ്വീകരിക്കുക.

ഉയര്‍ന്ന തോതില്‍ തിരമാലയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ 30-5-2018 വരെ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍