UPDATES

സിനിമാ വാര്‍ത്തകള്‍

അറസ്റ്റ് തടയില്ല; നാദിര്‍ ഷായുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ദിലീപിനെതിരേ മൊഴി നല്‍കാന്‍ പൊലീസ് നിര്‍ബന്ധിച്ചതായി നാദിര്‍ ഷാ

സംവിധായകനും നടനുമായി നാദിര്‍ ഷാ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 13 ലേക്കു മാറ്റി. അതേസമയം പൊലീസ് നാദിര്‍ ഷായെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചാല്‍ അത് തടയില്ലെന്നും കോടതി വ്യക്തമാക്കി. ഇന്നലെയാണ് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നാദിര്‍ ഷാ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

നാദിര്‍ ഷാ നല്‍കിയ മൊഴികളില്‍ പലതും കളവ് ആണെന്നും പ്രതികളെ പരിചയമില്ലെന്നു പറഞ്ഞതു തെറ്റാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. നാദിര്‍ ഷായെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നും എസ് പി എ വി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ താന്‍ മുന്‍കൂര്‍ ജാമ്യത്തിനു സമീപിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും തന്നെക്കൊണ്ട് നിര്‍ബന്ധപൂര്‍വം ദിലീപിനെതിരേ മൊഴി നല്‍കാന്‍ പൊലീസ് ശ്രമിച്ചെന്നും നാദിര്‍ ഷാ ആരോപണം ഉന്നയിച്ചു. ഈ ആരോപണങ്ങളും പൊലീസ് തള്ളിയിരുന്നു.

ഇന്നലെ നാദിര്‍ ഷായെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിരുന്നുവെങ്കിലും നെഞ്ചുവേദനയെ തുടര്‍ന്നു നാദിര്‍ ഷാ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിനാല്‍ നടന്നില്ല. കോടതിയില്‍ നിന്നും അനുകൂല നിലപാട് ഉണ്ടായിരിക്കുന്നതിനാല്‍ പൊലീസ് വൈകാതെ തന്നെ നാദിര്‍ ഷാ യെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നാണ് വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍