UPDATES

ട്രെന്‍ഡിങ്ങ്

പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കാന്‍ 500 ക്വിന്റല്‍ മാവ് മരം കത്തിച്ച് ഹിന്ദുത്വ സംഘടനയുടെ യാഗം

നമ്മുടെ രാജ്യത്തിന് മുകളിലുള്ള ഓസോണ്‍ പാളിക്ക് ക്ഷതമേല്‍ക്കാന്‍ കാരണം ഇവിടെ തുടര്‍ച്ചയായി നടക്കുന്ന യാഗങ്ങളാണെന്നാണ് ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്

പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കാന്‍ 500 ക്വിന്റല്‍ മാവ് മരം ഒമ്പത് ദിവസം കൊണ്ട് കത്തിച്ച് ഹിന്ദുത്വ സംഘടനയുടെ യാഗം. ശ്രീ അയുത്ചന്ദി മഹായജ്ഞ സമിതി എന്ന മീററ്റ് ആസ്ഥാനമാക്കിയുള്ള സംഘടനയാണ് മഹായജ്ഞം എന്ന പേരില്‍ യാഗം സംഘടിപ്പിക്കുന്നത്. മീററ്റിലെ ഭൈന്‍സാലി ഗ്രൗണ്ടില്‍ 125X125 സ്‌ക്വയര്‍ ഫീറ്റിലാണ് യാഗശാല ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 18നാണ് യാഗം ആരംഭിക്കുന്നത്.

108 അഗ്നികുണ്ടലികളിലായി 350 ബ്രാഹ്മണന്മാരാണ് യാഗം നടത്തുന്നത്. അതേസമയം അത്രമാത്രം അളവില്‍ തടി കത്തിക്കുന്നത് അന്തരീക്ഷത്തെ കൂടുതല്‍ മലിനമാക്കാന്‍ മാത്രമേ സഹായിക്കൂവെന്നാണ് പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഹിന്ദുമത വിശ്വാസം അനുസരിച്ച് യജ്ഞങ്ങള്‍ പരിസ്ഥിതിയെ ശുദ്ധമാക്കാനും മലിനീകരണത്തെ ഇല്ലാതാക്കാനും സഹായിക്കുമെന്ന് ശ്രീ അയുത്ാന്ദി മഹായജ്ഞ സമിതി വൈസ് പ്രസിഡന്റ് ഗിരീഷ് ബന്‍സായി പറയുന്നു. ശുദ്ധമായ പശുവിന്‍ പാലില്‍ നിന്നുള്ള നെയ്യ് ഒഴിച്ച ശേഷം മാവ് കത്തിക്കുന്നത് മലിനീകരണം കുറയ്ക്കുമെന്നും ഇദ്ദേഹം വിശദീകരിക്കുന്നു. കൂടാതെ ഉപയോഗശൂന്യമായ മരങ്ങള്‍ മാത്രമാണ് യാഗത്തിനായി ഉപയോഗിക്കുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. ഒരു കോടിയോളം വസ്തുക്കളാണ് കുണ്ടത്തില്‍ നിക്ഷേപിച്ച് കത്തിക്കുന്നത്.

എന്നാല്‍ നമ്മുടെ രാജ്യത്തിന് മുകളിലുള്ള ഓസോണ്‍ പാളിക്ക് ക്ഷതമേല്‍ക്കാന്‍ കാരണം ഇവിടെ തുടര്‍ച്ചയായി നടക്കുന്ന യാഗങ്ങളാണെന്നാണ് ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മരങ്ങള്‍ കത്തിക്കുന്നത് പരിസ്ഥിതി മലിനീകരണം വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന് ഉത്തര്‍പ്രദേശ് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍ ആര്‍കെ ത്യാഗിയും അറിയിച്ചു. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നയങ്ങള്‍ നമുക്കില്ലാത്തതിനാല്‍ യാഗം നിയന്ത്രിക്കാന്‍ യാതൊന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍