UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം ഉണ്ടെന്ന് കമല്‍ഹാസന്‍; വര്‍ഗീയകലാപം തടയുന്നതില്‍ കേരളം മാതൃക

ഹിന്ദു തീവ്രവാദത്തെക്കുറിച്ച് കമലിന്റെ കൈയില്‍ തെളിവുണ്ടെങ്കില്‍ എന്‍ഐഎ യ്ക്ക് കൈമാറണമെന്നു സുബ്രഹ്മണ്യന്‍ സ്വാമി

ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം ഉണ്ടെന്നു കമല്‍ഹാസന്‍. ഈ ദിവസങ്ങളില്‍ അവര്‍ അക്രമങ്ങളില്‍ മുഴുകിയിരിക്കുകയാണ്, മുന്‍പവര്‍ ഇത് വാക്കുകളിലൂടെ മാത്രമായിരുന്നു നടത്തിയിരുന്നത്. ആനന്ദവികടന്‍ മാസികയില്‍ തന്റെ ആഴ്ചക്കോളത്തിലാണ് കമല്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരേ തുറന്നടിച്ചിരിക്കുന്നത്.

വര്‍ഗീയയ കലാപങ്ങള്‍ തടയുന്ന കാര്യത്തില്‍ കേരളത്തെ അഭിനന്ദിക്കുന്നുണ്ട് കമല്‍. ഇക്കാര്യത്തില്‍ തമിഴ്‌നാടിനെക്കാള്‍ മികച്ച വഴികളാണ് കേരളത്തിനുള്ളതെന്നു കമല്‍ പറയുന്നു.

ഹിന്ദു തീവ്രവാദത്തിനെതിരേയുള്ള കമലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ രംഗത്തു വന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, അടിമുടി ദുഷിച്ച വ്യക്തിയാണ് കമല്‍ എന്ന് ആരോപിച്ചു. എങ്ങനെ നോക്കിയാലും വ്യക്തിപരമായും, സാമ്പത്തികമായും, രാഷ്ട്രീയമായും അഴിമതി നിറഞ്ഞ മനുഷ്യനാണ് കമല്‍ഹാസന്‍; സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. അയാള്‍ക്ക് എപ്പോഴും എന്തും പറയാം, പക്ഷേ ആരും അയാളെ ഗൗരവമായി എടുക്കുന്നില്ല; സ്വാമി പരിഹസിക്കുന്നു. ഹിന്ദു തീവ്രവാദത്തെക്കുറിച്ച് അയാള്‍ പറയുന്നു, ദേശീയ സുരക്ഷ ഏജന്‍സി തീര്‍ച്ചയായും അയാലെ സമീപിക്കുകയും എന്ത് തെളിവാണ് കൈയിലുള്ളതെന്ന് ചോദിക്കുകയും ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്; സ്വാമിയുടെ വാക്കുകള്‍.

വികടനിലെ മുന്‍ കോളത്തില്‍ നോട്ട് നിരോധനത്തെ വിമര്‍ശിച്ചും കമല്‍ എഴുതിയിരുന്നു. നോട്ട് നിരോധനം തെറ്റാമെന്ന് മോദി തന്നെ സമ്മതിച്ച കാര്യമാണെന്നായിരുന്നു കമല്‍ പറഞ്ഞത്. നോട്ട് നിരോധനം നല്ലതാണെന്നു പറയേണ്ടി വന്നതില്‍ താന്‍ പരസ്യമായി മാപ്പ് ചോദിക്കുന്നതായും കമല്‍ എഴുതി.

കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി രാഷ്ട്രീയ വിഷയങ്ങളില്‍ കൂടിക്കാഴ്ച നടത്തിയിട്ടുള്ള കമലിനെ തേടി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ചെന്നൈയിലെ വസതിയില്‍ എത്തിയിരുന്നു.

‘കാവിയല്ല എന്റെ നിറം’; അത്രമേല്‍ പ്രഹരശേഷിയുണ്ട് ഈ വാക്കുകള്‍ക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍