UPDATES

ട്രെന്‍ഡിങ്ങ്

ഹൈന്ദവ വർഗ്ഗീയ പ്രസ്ഥാനങ്ങളെയെന്ന പോലെ എതിർക്കപ്പെടേണ്ടതാണ് പൊളിറ്റിക്കൽ ഇസ്ളാമും : സുനിൽ പി ഇളയിടം

പൊളിറ്റിക്കൽ ഇസ്ലാമിനെയും അതിന്റെ പ്രസ്ഥാന രൂപങ്ങളെയും എതിർത്തു കൊണ്ടു തന്നെ മുസ്ലിങ്ങൾ ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന അപരവത്കരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങള ജനാധിപത്യ പ്രസ്ഥാനങ്ങൾ അഭിസംബോധന ചെയ്യണം എന്നാണ് ഞാൻ കരുതുന്നത്.

മതവർഗ്ഗീയവാദം എന്ന നിലയിൽ പൊളിറ്റിക്കൽ ഇസ്ളാം ഏതെങ്കിലും നിലയിൽ ഹൈന്ദവ വർഗ്ഗീയതയിൽ നിന്ന് ഭിന്നമാണെന്ന് താൻ കരുതുന്നില്ലെന്ന് സുനിൽ പി ഇളയിടം. ഹൈന്ദവ വർഗ്ഗീയ പ്രസ്ഥാനങ്ങളെയെന്ന പോലെ വിട്ടുവീഴ്ചയില്ലാതെ എതിർക്കപ്പെടേണ്ടതാണ് പൊളിറ്റിക്കൽ ഇസ്ളാമും അദ്ദേഹം തന്റെ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. പൊളിറ്റിക്കൽ ഇസ്ളാമിനെ പിന്തുണയ്ക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു എന്ന കള്ളം ഹൈന്ദവവർഗ്ഗീയവാദികൾ അടുത്തിടെ വലിയ തോതിൽ പ്രചരിപ്പിക്കുന്നുണ്ട്, ഈ പശ്ചാത്തലത്തിലാണ് ഈ വിഷയത്തിൽ ഒരു ക്ലാരിറ്റി വരുത്തേണ്ടി വരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

പൊളിറ്റിക്കൽ ഇസ്ളാമിനെ പിന്തുണയ്ക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു എന്ന കള്ളം ഹൈന്ദവവർഗ്ഗീയവാദികൾ അടുത്തിടെ വലിയ തോതിൽ പ്രചരിപ്പിക്കുന്നുണ്ട്. ഹൈന്ദവ വർഗ്ഗീയതക്കെതിരെ ഞാൻ ഉയർത്തുന്ന വിമർശനങ്ങളെ ദുർബ്ബലപ്പെടുത്താനും അതിന്റെ വിശ്വാസ്യത ഇല്ലാതാക്കാനുമുള്ള അവരുടെ ആസൂത്രിത പ്രചാരവേലയാണ് ഈ നുണപ്രചരണം.പൊളിറ്റിക്കൽ ഇസ്ലാമിനെ കുറിച്ചുള്ള എന്റെ വീക്ഷണം പല തവണ എഴുതുകയും പറയുകയും ചെയ്തതാണ്. മതവർഗ്ഗീയവാദം എന്ന നിലയിൽ പൊളിറ്റിക്കൽ ഇസ്ളാം ഏതെങ്കിലും നിലയിൽ ഹൈന്ദവ വർഗ്ഗീയതയിൽ നിന്ന് ഭിന്നമാണെന്ന് ഞാൻ കരുതുന്നില്ല. അതിനെ പിൻപറ്റുന്ന പ്രസ്ഥാനങ്ങൾ വർഗ്ഗീയ ഫാസിസത്തെ തന്നെയാണ് ഉയർത്തിക്കൊണ്ടു വരുന്നത്. സുനിൽ പി ഇളയിടം പറഞ്ഞു.

ഇന്ത്യയിൽ മുസ്ലീങ്ങൾ നേരിടുന്ന അപരവത്കരണം ഒരു അടിസ്ഥാന രാഷ്ട്രീയ യാഥാർത്ഥ്യമാണ്. പൊളിറ്റിക്കൽ ഇസ്ളാമിന്റെ പ്രതിനിധികൾ ഇക്കാര്യം ഉന്നയിക്കാറുണ്ട് എന്നതിന്റെ പേരിൽ ഈ യാഥാർത്ഥ്യം അങ്ങനെയല്ലാതാകുന്നില്ല. ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളെ ഉന്നയിച്ച പ്രസ്ഥാനങ്ങളുമായി തുലനപ്പെടുത്തി ആ പ്രശ്നങ്ങളെ മറച്ചുപിടിക്കാനോ കണ്ടില്ലെന്നു നടിക്കാനോ ജനാധിപത്യവാദികൾ തയ്യാറാവരുത്. അത് അത്തരം പ്രശ്നങ്ങൾ മതവർഗ്ഗീയവാദികൾക്ക് ഏൽപ്പിച്ചു കൊടുക്കുന്നതിന് തുല്യമാവും. അതു കൊണ്ട് പൊളിറ്റിക്കൽ ഇസ്ലാമിനെയും അതിന്റെ പ്രസ്ഥാന രൂപങ്ങളെയും എതിർത്തു കൊണ്ടു തന്നെ മുസ്ലിങ്ങൾ ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന അപരവത്കരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങള ജനാധിപത്യ പ്രസ്ഥാനങ്ങൾ അഭിസംബോധന ചെയ്യണം എന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹം പറഞ്ഞു.

സുനിൽ പി ഇളയിടത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :

പൊളിറ്റിക്കൽ ഇസ്ളാമിനെ പിന്തുണയ്ക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു എന്ന കള്ളം ഹൈന്ദവവർഗ്ഗീയവാദികൾ അടുത്തിടെ വലിയ തോതിൽ പ്രചരിപ്പിക്കുന്നുണ്ട്. ഹൈന്ദവ വർഗ്ഗീയതക്കെതിരെ ഞാൻ ഉയർത്തുന്ന വിമർശനങ്ങളെ ദുർബ്ബലപ്പെടുത്താനും അതിന്റെ വിശ്വാസ്യത ഇല്ലാതാക്കാനുമുള്ള അവരുടെ ആസൂത്രിത പ്രചാരവേലയാണ് ഈ നുണപ്രചരണം.പൊളിറ്റിക്കൽ ഇസ്ലാമിനെ കുറിച്ചുള്ള എന്റെ വീക്ഷണം പല തവണ എഴുതുകയും പറയുകയും ചെയ്തതാണ്. മതവർഗ്ഗീയവാദം എന്ന നിലയിൽ പൊളിറ്റിക്കൽ ഇസ്ളാം ഏതെങ്കിലും നിലയിൽ ഹൈന്ദവ വർഗ്ഗീയതയിൽ നിന്ന് ഭിന്നമാണെന്ന് ഞാൻ കരുതുന്നില്ല. അതിനെ പിൻപറ്റുന്ന പ്രസ്ഥാനങ്ങൾ വർഗ്ഗീയ ഫാസിസത്തെ തന്നെയാണ് ഉയർത്തിക്കൊണ്ടു വരുന്നത്. കേരളത്തിൽ അവയിൽ പലതും മതഭീകരവാദ പ്രസ്ഥാനങ്ങളായാണ് നിലനിൽക്കുന്നത് എന്നതിലും സംശയമൊന്നുമില്ല. അതുകൊണ്ടു തന്നെ ഹൈന്ദവ വർഗ്ഗീയ പ്രസ്ഥാനങ്ങളെയെന്ന പോലെ വിട്ടുവീഴ്ചയില്ലാതെ എതിർക്കപ്പെടേണ്ടതാണ് പൊളിറ്റിക്കൽ ഇസ്ളാമും .

അതേ സമയം അത്തരം പ്രസ്ഥാനങ്ങൾ ഇന്ത്യൻ സാഹചര്യത്തെക്കുറിച്ച് ഉന്നയിക്കുന്ന ചില പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ജനാധിപത്യവാദികൾക്ക് ഉത്തരവാദിത്തമുണ്ട് എന്നും ഞാൻ കരുതുന്നു. ഇന്ത്യയിൽ മുസ്ലീങ്ങൾ നേരിടുന്ന അപരവത്കരണം ഒരു അടിസ്ഥാന രാഷ്ട്രീയ യാഥാർത്ഥ്യമാണ്. പൊളിറ്റിക്കൽ ഇസ്ളാമിന്റെ പ്രതിനിധികൾ ഇക്കാര്യം ഉന്നയിക്കാറുണ്ട് എന്നതിന്റെ പേരിൽ ഈ യാഥാർത്ഥ്യം അങ്ങനെയല്ലാതാകുന്നില്ല. ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളെ ഉന്നയിച്ച പ്രസ്ഥാനങ്ങളുമായി തുലനപ്പെടുത്തി ആ പ്രശ്നങ്ങളെ മറച്ചുപിടിക്കാനോ കണ്ടില്ലെന്നു നടിക്കാനോ ജനാധിപത്യവാദികൾ തയ്യാറാവരുത്. അത് അത്തരം പ്രശ്നങ്ങൾ മതവർഗ്ഗീയവാദികൾക്ക് ഏൽപ്പിച്ചു കൊടുക്കുന്നതിന് തുല്യമാവും. അതു കൊണ്ട് പൊളിറ്റിക്കൽ ഇസ്ലാമിനെയും അതിന്റെ പ്രസ്ഥാന രൂപങ്ങളെയും എതിർത്തു കൊണ്ടു തന്നെ മുസ്ലിങ്ങൾ ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന അപരവത്കരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങള ജനാധിപത്യ പ്രസ്ഥാനങ്ങൾ അഭിസംബോധന ചെയ്യണം എന്നാണ് ഞാൻ കരുതുന്നത്.

(പിൻകുറിപ്പ്: ഈ വിശദീകരണം ഹൈന്ദവ വർഗീയതയിൽ മുങ്ങിത്താണവർക്ക് കാര്യങ്ങൾ വ്യക്തമാകും എന്ന് കരുതിയല്ല. ഇക്കാര്യത്തെക്കുറിച്ചു ആത്മാർത്ഥമായി സംശയം ഉന്നയിച്ച ജനാധിപത്യവാദികൾക്കായാണ്.)

“ഗാന്ധിയെ കൊന്ന ഒരു പാരമ്പര്യത്തിന് സുനില്‍ പി ഇളയിടത്തെ ഇല്ലാതാക്കാന്‍ ഒരു പ്രയാസവുമുണ്ടാകില്ല; ഇതുകൊണ്ടൊന്നും ഭയപ്പെടില്ല”-അഭിമുഖം

അവര്‍ക്ക് കൊല്ലാന്‍ മാത്രമേ അറിയൂ, കിട്ടിയിരുന്നെങ്കില്‍ ഡോ. അംബ്ദേകറേയും അവര്‍ കത്തിച്ചേനെ; സണ്ണി കപിക്കാട് സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍