വെടിയുതിർക്കുന്നതായി അഭിനയിച്ച ശേഷം ഹിന്ദു മഹാസഭ നേതാവ് ഗോഡ്സെയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തി
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിക്കെതിരെ പ്രതീകാത്മകമായി വെടിയുതിർത്ത് ഹിന്ദു മഹാസഭ. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയാണ് അലിഗഡിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിർത്തത്
വെടിയേറ്റ് കോലത്തിൽ നിന്ന് ചോര ഒഴുകുന്നതായുംചടങ്ങിൽ പ്രദർശിപ്പിച്ചു.
വെടിയുതിർക്കുന്നതായി അഭിനയിച്ച ശേഷം ഹിന്ദു മഹാസഭ നേതാവ് ഗോഡ്സെയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തി. രാജ്യമൊട്ടാകെ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നതിനിടെയാണ് ഹിന്ദുമഹാസഭ പ്രകോപനപരമായ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിന്റെ ദൃശ്യങ്ങൾ ടൈംസ് നൗ ചാനലാണ് പുറത്ത് വിട്ടത്.
മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട ജനുവരി 30 നെ നേരത്തെ ശൗര്യ ദിവസ് എന്ന പേരിലായിരുന്നു ഹിന്ദുമഹാ സഭ ആചരിച്ചിരുന്നത്. ഇതിന്റെ ഭാഗമായി മധുരവിതരണവും നാഥൂറാം വിനായക് ഗോഡ്സെയുടെ പ്രതിമയിൽ ഹാരാർപ്പണവും നേരത്തെ സംഘടന നടത്തിവന്നിരുന്നു. ഇതിന് പിറകെയാണ് ഇത്തവണ ഗാന്ധിജിയുടെ കോലത്തെ വെടിവയ്ക്കുന്നതുൾപ്പെടെയുള്ള പരിപാടികളുമായി സംഘടന രംഗത്തെത്തിയത്. ഇന്ത്യാ വിഭജനത്തിന്റെ കാരണക്കാരനായാണ് ഗാന്ധിജിയെ ഹിന്ദു മഹാസഭ കണക്കാക്കുന്നത്.
Also Read- ആശ്ചര്യപ്പെടരുത്, ഇനി നിങ്ങളുടെ അയല്‍വക്കത്തും വരും ഗാന്ധി ഘാതകന്‍ ഗോഡ്സേയുടെ ക്ഷേത്രങ്ങള്‍
ആശ്ചര്യപ്പെടരുത്, ഇനി നിങ്ങളുടെ അയല്‍വക്കത്തും വരും ഗാന്ധി ഘാതകന്‍ ഗോഡ്സേയുടെ ക്ഷേത്രങ്ങള്‍
ഇന്ത്യയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗ്ഗീയ കലാപത്തിന് സാധ്യതയെന്ന് അമേരിക്കന്‍ ചാരസംഘടന