UPDATES

ട്രെന്‍ഡിങ്ങ്

സ്‌കൂള്‍ സന്ദര്‍ശനം തടഞ്ഞ് ഹിന്ദു സംഘടനകള്‍: ബിജെപിയ്ക്ക് പഠനം തടയാനാകില്ലെന്ന് കമല്‍ ഹാസന്‍

തന്റെ പാര്‍ട്ടിയില്‍ മത്സ്യത്തൊഴിലാളികള്‍ ചേരുകയല്ല, പകരം താന്‍ അവര്‍ക്കൊപ്പം ചേരുകയാണെന്ന് കമല്‍

നാളൈ നമതു എന്ന പേരിലുള്ള കമല്‍ ഹാസന്റെ സംസ്ഥാന യാത്ര ആരംഭിച്ചു. ഇന്ന് വൈകുന്നേരം മധുരയില്‍ രാഷ്ട്രീയ പ്രഖ്യാപനത്തിന് തുടക്കം കുറിച്ചു.

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ വീട്ടില്‍ നിന്നുമാണ് കമലിന്റെ സംസ്ഥാന യാത്ര തുടങ്ങിയത്. കലാം പഠിച്ച സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ കമല്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും ഹിന്ദുത്വ സംഘടനകളും പ്രതിഷേധം മൂലം അത് ഉപേക്ഷിച്ചു. കലാം പഠിച്ച സ്‌കൂളില്‍ പോകുന്നത് ബിജെപിയ്ക്ക് തടയാന്‍ സാധിച്ചാലും തന്റെ പഠനം തടയാന്‍ അവര്‍ക്കാകില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കലാമിന്റെ വീട് സന്ദര്‍ശിച്ചതില്‍ യാതൊരു രാഷ്ട്രീയവുമില്ലെന്ന കമല്‍ വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണ് കമല്‍ മാധ്യമങ്ങളെ കണ്ടത്. സംസ്ഥാന സര്‍ക്കാര്‍ തങ്ങളെ പരിഗണിക്കുന്നതേയില്ലെന്ന് തൊഴിലാളി നേതാക്കള്‍ ആരോപിച്ചു. അതേസമയം തന്റെ പാര്‍ട്ടിയില്‍ മത്സ്യത്തൊഴിലാളികള്‍ ചേരുകയല്ല, പകരം താന്‍ അവര്‍ക്കൊപ്പം ചേരുകയാണെന്ന് കമല്‍ പറഞ്ഞു. ജനങ്ങള്‍ സ്വപ്‌നം കണ്ട തമിഴ്‌നാട് ജനിക്കുകയാണെന്ന് കമല്‍ ഹാസന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍