UPDATES

ട്രെന്‍ഡിങ്ങ്

മലേറിയ, എച്ച്‌ഐവി, ടി ബി എന്നിവ ഇല്ലായ്മ ചെയ്‌തെന്നു കേന്ദ്ര ആരോഗ്യമന്ത്രി നഡ്ഡ; ഏതു രാജ്യത്തു നിന്നെന്നു സോഷ്യല്‍ മീഡിയ

കേന്ദ്രസര്‍ക്കാര്‍ നിര്‍മാര്‍ജ്ജനം ചെയ്‌തെന്നു പറയുന്ന മൂന്നുരോഗങ്ങളും ഇന്ത്യയില്‍ ഉണ്ടെന്നത് കണക്കുകള്‍ സഹിതം തെളിയിക്കുന്നു

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുടെ ഒരു വലിയ അവകാശവാദത്തെ തകര്‍ത്തെറിയുകയാണ് സോഷ്യല്‍ മീഡിയ. ഇന്ത്യയില്‍ നിന്നും മലേറിയ, ടിബി, എച്ച് ഐ വി എന്നീ രോഗങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞെന്നാണ് ജെ പി നഡ്ഡയുടെ വാദം. ദൂര്‍ദര്‍ശന്‍ ന്യൂസാണ് നഡ്ഡയുടെ ഈ വാദം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒട്ടും വൈകാതെ തന്നെ കേന്ദ്രമന്ത്രിയെ പൊളിച്ചടുക്കുന്ന മറുപടികള്‍ ആ ട്വീറ്റിനു താഴെയായി വരാന്‍ തുടങ്ങി.

നിങ്ങള്‍ ഏതു രാജ്യത്തെ കാര്യമാണ് പറയുന്നതെന്നായിരുന്നു ഒരാളുടെ ചോദ്യം. ഇന്ത്യയില്‍ എന്തായാലും ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും പരിഹസിക്കുന്നു. നുണ പറയുന്നത് കേന്ദ്രമന്ത്രിമാര്‍ക്ക് ഹാബിറ്റ് ആയി മാറിയിരിക്കുകയാണെന്നും അവര്‍ക്ക് ഇതൊന്നും ചെയ്യാന്‍ കഴിയുകയുമില്ല ചെയ്യാന്‍ ശ്രമിക്കുകയുമില്ലെന്നായിരുന്നു മറ്റൊരു പരിഹാസം. വ്യാജന്മാര്‍ തമ്മില്‍ കുടത്ത മത്സരം ആണോയെന്നാണ് നഡ്ഡയുടെ വാദത്തിനുള്ള മറ്റൊരു ആക്ഷേപം.

"</p

ഒരുതരത്തിലും ശരിയായ ഒരു കാര്യമല്ല കേന്ദ്ര ആരോഗ്യമന്ത്രി അവകാശപ്പെടുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മലേറിയ, ടിബി, എച്ച് ഐ വി കേസുകള്‍ ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ട് ചെയ്തതിന്റെ കണക്കുകള്‍ ചിലര്‍ നിരത്തുന്നുണ്ട്. 2017 ല്‍ ഇന്ത്യയില്‍ 267,466 മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയിതിട്ടുണ്ടെന്ന് നാഷണല്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിനെ അടിസ്ഥാനമാക്കി പറയുന്നു. അഞ്ചുലക്ഷത്തോളം പേര്‍ ട്യൂബര്‍ക്യൂലസ് അഥവ ടിബി പിടിപ്പെട്ട് ഇന്ത്യയില്‍ മരിക്കുന്നതായി ഈ വര്‍ഷത്തെ ഒരു റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം പറയുന്നുണ്ടെന്നും നഡ്ഡയ്ക്കുള്ള മറുപടിയായി ഉയര്‍ത്തി കാണിക്കുന്നു. 2025 ഓടെയാണ് ടിബി വിമുക്തരാജ്യമായി മാറാന്‍ ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നതെന്നും ആരോഗ്യമന്ത്രിയെ ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ടിബി രോഗികളില്‍ 24 ശതമാനവും ഇന്ത്യയിലാണ്! 2017 ലെ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ രണ്ടര മില്യണ്‍ എച്ച് ഐ വി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുന്‍ ദശകങ്ങളേക്കാള്‍ പകുതിയോളം കുറവ് വരുത്താന്‍ സാധിച്ചിട്ടുണ്ടെന്നത് നേട്ടമാണ്. ഈ കണക്കുകളൊക്കെ മുന്നിലുള്ളപ്പോഴാണ് ആരോഗ്യമന്ത്രിയുടെ അവകാശവാദം എന്നതാണ് ജനങ്ങളെ രോക്ഷാകുലരാക്കിയത്.വിവാദമായതിന്റെ പശ്ചാത്താലത്തില്‍ ഈ ട്വീറ്റ് ഇപ്പോള്‍ പിന്‍വലിച്ചതായാണ് കാണുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍