UPDATES

ട്രെന്‍ഡിങ്ങ്

വീട്ടുതടങ്കലിലെ പീഡനം; നഷ്ടപരിഹാരം തേടി ഹാദിയ സുപ്രിം കോടതിയില്‍

പൂര്‍ണ സ്വാതന്ത്ര്യം വേണം, മുസ്ലിമായി ജീവിക്കാന്‍ അനുവദിക്കണം

വീട്ടു തടങ്കലില്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി ഹാദിയ സുപ്രിം കോടതിയില്‍. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ കാര്യം ഹാദിയ ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസ് അകമ്പടി ഒഴിവാക്കി തനിക്ക് പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ഹാദിയ കോടതിയോട് ആവശ്യപ്പെട്ടു.

വീട്ടില്‍ തന്നെ വന്നു കണ്ടവരുടെ വിശദാംശങ്ങള്‍ കോടതി പരിശോധിക്കണമെന്ന ആവശ്യവും ഹാദിയ ഉന്നയിച്ചിട്ടുണ്ട്. ഷെഫിന്‍ ജഹാനൊപ്പം തന്നെ വിടണമെന്നും മുസ്ലിം ആയി ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് മറ്റ് ആവശ്യങ്ങള്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍