UPDATES

ട്രെന്‍ഡിങ്ങ്

ഹണീട്രാപ്പ് കേസ് ഒത്തുതീര്‍പ്പാക്കി: ഒരുങ്ങുന്നത് ശശീന്ദ്രന് വീണ്ടും മന്ത്രിയാകാനുള്ള അവസരമോ?

തോമസ് ചാണ്ടിയുടെ രാജിയ്ക്കായുള്ള ആവശ്യം ശക്തമായിരിക്കെ കേസ് ഒത്തുതീര്‍പ്പാകുന്നത് ശശീന്ദ്രന് സഹായകമാകും

മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച മംഗളം ചാനലിന്റെ ഹണീട്രാപ്പ് കേസില്‍ പരാതിക്കാരി ഒത്തുതീര്‍പ്പിന്‌ തയ്യാറായി രംഗത്തെത്തി. ശശീന്ദ്രനുമായി വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ഉണ്ടായിരുന്നതെന്നും അതെല്ലാം കോടതിയ്ക്ക് പുറത്ത് ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പാക്കിയെന്നും പരാതിക്കാരിയായ മംഗളം റിപ്പോര്‍ട്ടര്‍ ഹൈക്കോടതിയില്‍ അറിയിച്ചതോടെയാണ് ഇത്.

അതേസമയം അനധികൃത കായല്‍ നികത്തല്‍ കേസില്‍ എന്‍സിപിയുടെ മന്ത്രിയായ തോമസ് ചാണ്ടിയുടെ രാജി ആവശ്യം ശക്തമായ സാഹചര്യത്തിലാണ് എന്‍സിപിയുടെ തന്നെ മറ്റൊരു എംഎല്‍എയായ ശശീന്ദ്രനെതിരായ കേസ് ഒത്തുതീര്‍പ്പാകുന്നത്. ഹണിട്രാപ്പ് വിവാദത്തില്‍ ശശീന്ദ്രന്‍ രാജിവച്ചതോടെയാണ് തോമസ് ചാണ്ടി മന്ത്രിയായത്. തോമസ് ചാണ്ടിയുടെ രാജി ഒന്നോ രണ്ടോ ദിവസത്തിനുള്ളിലുണ്ടാകുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ഇത്. തോമസ് ചാണ്ടി രാജിവയ്ക്കുമ്പോള്‍ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനാണ് മംഗളവുമായുള്ള കേസ് ഒത്തുതീര്‍പ്പാക്കുന്നതെന്നും സംശയം ഉയര്‍ന്നു കഴിഞ്ഞു.

നവംബര്‍ എട്ടിന് ഒരു അഭിമുഖത്തിനായി മന്ത്രിമന്ദിരത്തിലെത്തിയ തന്നെ വീടിന്റെ മുകളിലത്തെ നിലയിലേക്ക് കൂട്ടിക്കൊണ്ട് പോയെന്നും അശ്ലീല സംഭാഷണം നടത്തിയെന്നും തോളില്‍ പിടിച്ചുവെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. അതേസമയം എല്ലാ പ്രശ്‌നങ്ങളും ഇപ്പോള്‍ സൗമ്യമായി പരിഹരിച്ചുവെന്ന് യുവതി കോടതിയെ അറിയിച്ചു. നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ഇവര്‍ കോടതിയെ അറിയിച്ചു.

ഇത് വാര്‍ത്തയെഴുത്തല്ല, വേശ്യാവൃത്തി; മംഗളം വാര്‍ത്തയ്ക്കും ലേഖകനുമെതിരെ ആഷിഖ് അബു

തിരുവനന്തപുരം ജില്ലാ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നടക്കുന്നത്. സഹായം അഭ്യര്‍ത്ഥിച്ച് സമീപിച്ച വീട്ടമ്മയെ മന്ത്രി ലൈംഗികമായി അപമാനിച്ചുവെന്ന മംഗളം ചാനല്‍ എക്‌സ്‌ക്ലൂസീവ് വാര്‍ത്ത നല്‍കിയിരുന്നു. ചാനലിന്റെ ആരംഭ കാലത്ത് പുറത്തുവന്ന ഈ വാര്‍ത്ത മാധ്യമത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് ചാനല്‍ മാനേജ്‌മെന്റിലെ ഉന്നതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

തോമസ് ചാണ്ടിക്കെതിരെ മുന്നണിയില്‍ രാജി ആവശ്യം ശക്തമാണെങ്കിലും രാജിവയ്ക്കില്ലെന്നാണ് എന്‍സിപി ആവര്‍ത്തിക്കുന്നത്. കേവലം രണ്ട് എംഎല്‍എമാര്‍ മാത്രമുള്ള എന്‍സിപിക്ക് തോമസ് ചാണ്ടി കൂടി രാജിവയ്ക്കുമ്പോള്‍ മന്ത്രിപദവിയില്ലാതെയാകും. എന്നാല്‍ ശശീന്ദ്രനെതിരായ കേസ് ഒത്തുതീര്‍പ്പാകുന്നതോടെ അദ്ദേഹത്തിന് വീണ്ടും മന്ത്രിയാകാനുള്ള അവസരം ലഭിക്കുകയാണ്. ഇതോടെ നാളെ ചേരുന്ന മുന്നണി യോഗത്തില്‍ മറ്റ് സഖ്യകക്ഷികള്‍ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടാലും എന്‍സിപി എതിര്‍ക്കാനുള്ള സാധ്യതയും ഇല്ലാതായിരിക്കുകയാണ്.

‘മംഗളം’ ഉയര്‍ത്തിവിട്ട ചോദ്യങ്ങള്‍; ധാര്‍മ്മിക രോഷങ്ങളുടെയും സാമൂഹിക ബഹിഷ്കരണങ്ങളുടെയും രാഷ്ട്രീയമെന്ത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍