UPDATES

ട്രെന്‍ഡിങ്ങ്

ഐ എം എയുടെ മാലിന്യ പ്ലാന്‍റ്; അണ്ണാമല യൂണിവേഴ്സിറ്റി നടത്തിയ പരിസ്ഥിതി ആഘാത പഠനം തട്ടിപ്പ്

പ്ലാന്റിന് കണ്ടെത്തിയ സ്ഥലത്തു നിന്നും ഒരുകിലോമീറ്റര്‍ മാത്രം അകലെയാണ് ഇന്ത്യയിലെതന്നെ അറിയപ്പെടുന്ന പരിസ്ഥിതി ആഘാതപഠന ശാസ്ത്രഞ്ജരുള്ള പാലോട് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഗവേഷണകേന്ദ്രം

പാലോടിനടുത്ത് ഇലവുപാലത്ത് ഉള്‍ക്കാട്ടില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കീഴിലുള്ള ഇമേജ് എന്ന സ്വകാര്യസ്ഥാപനം ആശുപത്രി മാലിന്യസംസ്‌കരണ പ്ലാന്റിന് വാങ്ങിയ സ്ഥലം പരിസ്ഥിതി ദുര്‍ബലപ്രദേശമായി സര്‍ക്കാര്‍ നോട്ടിഫൈ ചെയ്ത വനമേഖലയ്ക്കകത്താണ്.

കേന്ദ്ര ജൈവവൈവിധ്യ പരിപാലന ആക്റ്റ്-2002, വന്യജീവിസംരക്ഷണനിയമം- 1972, കേരള വനസംരക്ഷണ നിയമം-1980, കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമം -2008, വനാവകാശ നിയമം -2006 എന്നീ നിയമങ്ങള്‍ ജൈവവൈവിധ്യ പ്രാധാന്യമുള്ള വനപ്രദേശത്ത് ഇത്തരം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നില്ല. അതായത് പ്ലാന്റ് നിയമം ലംഘിക്കുന്നതാണ്. ലോകത്തിലെ തന്നെ ജൈവവൈവിധ്യ പ്രാധാന്യമുള്ള 8 ഇടങ്ങളില്‍ ഒന്നായ പശ്ചിമഘട്ടത്തിലെ തനത് ജൈവവൈവിധ്യ കലവറയായ പൊന്മുടി ബയോറിസര്‍വിനാല്‍ ചുറ്റപ്പെട്ട രാജഭരണകാലത്ത് വനവാസികള്‍ക്ക് ഭക്ഷ്യധാന്യോല്‍പ്പാദനത്തിന് മാത്രം സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയാണിത്. പശ്ചിമഘട്ട മലനിരകളിലെ ഏറെ ജൈവവൈവിദ്ധ്യമുള്ള പ്രദേശമായ പെരിങ്ങമ്മല പഞ്ചായത്തിലെ ഈ സ്ഥലം യുനെസ്‌കോ ജൈവവൈവിധ്യ പൈതൃകമേഖലയായി പരിഗണിക്കുന്ന ഇടമാണ്.

ജൈവവൈവിധ്യപരിപാലന ആക്റ്റ്-2002 പ്രകാരം പഞ്ചായത്ത് ജൈവവൈവിധ്യപരിപാലന (BMC) സമിതിയുടെ അനുമതി ഇല്ലാതെ പരിസ്ഥിതി ബാധകമാകുന്ന ഏത് പ്രവര്‍ത്തനവും നടത്താവൂ. ഇത് ചെയ്തിട്ടില്ല. സിംഹം ഒഴിച്ചു മറ്റുള്ള വന്യമൃഗങ്ങളെല്ലാം ഉള്ളയിടവും, ഒപ്പം ആനയുടെ പ്രജനനമേഖലയും ആണ്. നിര്‍ദ്ദിഷ്ട പദ്ധതിപ്രദേശം ശുദ്ധജല കണ്ടല്‍ക്കാടുകളായ കാട്ടുജാതിക്കാമരങ്ങളാല്‍ സമൃദ്ധമായ ചതുപ്പുകളാണ്. ഇവ ലോകത്തുതന്നെ മറ്റൊരിടത്തും കാണാനാകില്ല. ഏതാനും മീറ്ററുകളുടെ അകലത്തില്‍ സ്ഥാപിക്കുന്ന പ്ലാന്റ് ഇവയെ ഇല്ലാതാക്കുന്നതുമാത്രമല്ല ഇവിടെനിന്നും ഒഴുകി തുടങ്ങി ചിറ്റാര്‍, ശംഖിലി എന്നീ പേരുകളില്‍ നീര്‍ച്ചാലുകളായി യഥാക്രമം വാമനാപുരം, കല്ലട നദികളായി രൂപാന്തരപ്പെടുന്ന നദികളെ ഇല്ലാതാക്കും.

യുനെസ്കൊ പൈതൃക സ്വത്തായി അംഗീകരിച്ച വനമേഖലയില്‍ ബയോമെഡിക്കല്‍ മാലിന്യ പ്ലാന്‍റ്; തടയുമെന്ന് ജനങ്ങള്‍

ഈ നദികളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ശുദ്ധജലപദ്ധതികളെ ഇത് ബാധിക്കും. മാത്രമല്ല സംസ്‌കരണിയില്‍ നിന്നുള്ള മലിനജല മൂലം നദികള്‍ക്കുണ്ടാകുന്ന രോഗാണു മലീനീകരണസാധ്യത വലിയ ആരോഗ്യദുരന്തമാകാം. ശെന്തുരിണി ജൈവസംരക്ഷിതമേഖല പദ്ധതിപ്രദേശത്തുനിന്നും ഒരു കിലോമീറ്റര്‍ മാത്രം ഏരിയല്‍ ഡിസ്റ്റന്‍സില്‍ ആണ് സ്ഥിതിചെയ്യുന്നത്. ഒപ്പം 300മീറ്റര്‍ അടുത്ത് 65 ആദിവാസി വീടുകളുമുണ്ട്. പൊന്മുടി സംരക്ഷിതവനമേഖലയുടെ തണ്ണീര്‍ത്തടമാണ് നിര്‍ദ്ദിഷ്ടപദ്ധതിപ്രദേശം. ഇവിടെ നിന്നും ഒരുകിലോമീറ്റര്‍ ഏരിയല്‍ ഡിസ്റ്റന്‍സില്‍ വരയാടുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയായ വരയാട്‌മൊട്ട കുന്നുകള്‍ ദൃശ്യമാണ്.

മേല്‍പ്പറഞ്ഞ മിക്ക യാഥാര്‍ഥ്യങ്ങളും മറച്ചുവച്ചുള്ള ഒരു പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടാണ് IMA അണ്ണാമല യൂണിവേഴ്‌സിറ്റി വഴി തയ്യാറാക്കിയിട്ടുള്ളത്. അതില്‍ അടുത്ത് കോളനിയില്ല, തണ്ണീര്‍തടമില്ല, സംരക്ഷിത പ്രദേശമില്ല എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് വിസ്മയിപ്പിച്ചു. ഒരുകിലോമീറ്റര്‍ മാത്രം അകലെയാണ് ഇന്ത്യയിലെതന്നെ അറിയപ്പെടുന്ന പരിസ്ഥിതി ആഘാതപഠന ശാസ്ത്രഞ്ജരുള്ള പാലോട് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഐ എം എ പ്ലാന്‍റ്: മാലിന്യം ചുമക്കേണ്ടത് ഗ്രാമവും കാടുമല്ല; ഓടുചുട്ടപടുക്കയിലെ ജനങ്ങള്‍ സമരം തുടങ്ങി

ഡോ. ജി മധുസൂദനന്‍ വയല

ഡോ. ജി മധുസൂദനന്‍ വയല

പരിസ്ഥിതി ശാസ്ത്രജ്ഞന്‍, ശ്രദ്ധ എന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍