UPDATES

ട്രെന്‍ഡിങ്ങ്

വോട്ടവകാശം പോലുമില്ലാത്ത ഞാന്‍ ഏതു പാര്‍ട്ടിക്കാണ് വോട്ട് ചെയ്യേണ്ടത്: രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍

തന്റെ അക്കൗണ്ട് കഴിഞ്ഞ ദിവസം ഹാക്ക് ചെയ്യപ്പെട്ടുവെന്നും തന്റെ അക്കൗണ്ടില്‍ നിന്നുമുണ്ടായ ചില പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നീക്കം ചെയ്തുവെന്നും അമല്‍

ഇന്നലെ വൈകുന്നേരം മുതല്‍ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ചര്‍ച്ച. ‘എന്റെ വോട്ട് ബിജെപിക്ക് അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന്’ എന്നായിരുന്നു ബിജെപിയുടെ ഒരു കൊടിയുടെ ചിത്രത്തോടെയുള്ള അമലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേര്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. മക്കള്‍ക്ക് സ്വന്തം രാഷ്ട്രീയ നിലപാടുണ്ടാകുന്നത് ജനാധിപത്യ മര്യാദയാണെന്നും എന്നാല്‍ കുട്ടിക്കാലത്തെ വായനയും കണ്ടും കേട്ടും ശീലിക്കുന്ന കാര്യങ്ങളും ഈ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിക്കുമെന്നും പലരും ചൂണ്ടിക്കാട്ടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരിക്കുകയും നിരവധി യുവാക്കളെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കേണ്ട വ്യക്തിയുമായിരിക്കുമ്പോള്‍ സ്വന്തം മകനില്‍ സ്വാധീനം ചെലുത്താന്‍ ഉണ്ണിത്താന് സാധിച്ചില്ലെന്നായിരുന്നു മറ്റൊരു വിമര്‍ശനം. ഇടതുപക്ഷവും കോണ്‍ഗ്രസിലെ തന്നെ പലരും ഈ പോസ്റ്റ് ഉണ്ണിത്താനെതിരായ ആയുധമാക്കി. സോഷ്യല്‍ മീഡിയയില്‍ കാട്ടുതീപോലെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപിച്ചു. മറ്റ് മതങ്ങളോട് പ്രത്യേകിച്ചും മുസ്ലിം സമുദായത്തില്‍പ്പെട്ടവരോട് ഐഎസില്‍ ചേരാന്‍ ആവശ്യപ്പെടുന്ന വ്യക്തിയാണ് അമലെന്നും ആരോപണം ഉയര്‍ന്നു. കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ പോലും തങ്ങള്‍ക്കൊപ്പമാണെന്നായിരുന്നു സംഘപരിവാര്‍ നടത്തിയ പ്രചരണം.

എന്നാല്‍ ഈ പ്രചരിക്കുന്ന പോസ്റ്റ് തന്റേതല്ലെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമല്‍ ഇപ്പോള്‍. തന്റെ അക്കൗണ്ട് കഴിഞ്ഞ ദിവസം ഹാക്ക് ചെയ്യപ്പെട്ടുവെന്നും തന്റെ അക്കൗണ്ടില്‍ നിന്നുമുണ്ടായ ചില പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നീക്കം ചെയ്തുവെന്നും അമല്‍ തന്റെ പുതിയ പോസ്റ്റില്‍ പറയുന്നു. ‘വോട്ടവകാശം പോലുമില്ലാത്ത ഞാന്‍ ഏത് പാര്‍ട്ടിക്കാണ് വോട്ട് ചെയ്യേണ്ടത്. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ ആരെങ്കിലും തങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കിയാല്‍ അവരെ കല്ലെറിയാന്‍ ആര്‍ക്കും സ്വാതന്ത്ര്യമില്ല’ എന്നാണ് അമലിന്റെ ഇന്നത്തെ പോസ്റ്റ്.

ശശി തരൂര്‍, എന്‍കെ പ്രേമചന്ദ്രന്‍ തുടങ്ങിയ എംപിമാര്‍ക്കും തന്റെ പിതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉള്‍പ്പെടെ ഒട്ടനവധി രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് അമലിന്റെ പ്രൊഫൈലിലെ കവര്‍ ചിത്രം. എന്നാല്‍ പതിനെട്ട് വയസ്സ് പൂര്‍ത്തിയായ തനിക്ക് വോട്ടവകാശം ഇല്ലാത്തതെന്താണെന്ന് അമല്‍ വ്യക്തമാക്കുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍