UPDATES

ട്രെന്‍ഡിങ്ങ്

ഞാന്‍ എന്റെ രാജ്യത്തിന്റെ പടയാളി, ക്ഷണിച്ചാലും ഇന്ത്യയില്‍ കളിക്കില്ല; പ്രകോപനവുമായി വീണ്ടും അഫ്രീദി

പാകിസ്താന്‍ ആണ് എനിക്കെല്ലാം, ക്രിക്കറ്റ് കളിക്കാരന്‍ ആയിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും സൈന്യത്തില്‍ ചേരുമായിരുന്നു

കശ്മീര്‍ വിഷയത്തില്‍ എടുത്ത തീവ്രമായ നിലപാടിന്റെ പേരില്‍ ഇന്ത്യന്‍ താരങ്ങളില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും തന്റെ വാദഗതികളുമായി മുന്നോട്ടു പോവുകയാണ് പാകിസ്താന്റെ മുന്‍ ഓള്‍ റൗണ്ടര്‍ ഷഹീദ് അഫ്രീദി. കശ്മീര്‍ വിഷയത്തില്‍ തന്റെ ട്വീറ്റിന് ചിലരില്‍ നിന്നുണ്ടായ പ്രതികരണത്തില്‍ താനൊട്ടും ആകുലപ്പെടുന്നില്ലെന്നും സത്യമാണ് താന്‍ പറഞ്ഞതെന്നു തന്നെയാണ് വിശ്വാസമെന്നും സത്യം പറയുന്നതിന് തനിക്ക് അവകാശമുണ്ടെന്നുമാണ് അഫ്രീദി വ്യക്തമാക്കുന്നതെന്നു താരത്തിന്റെ വാക്കുകളെ ഉദ്ധരിച്ച് പാകിസ്താന്‍ ഡോട്ട് നെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍(ഐപിഎല്‍) കളിക്കാന്‍ പാകിസ്താന്‍ കളിക്കാര്‍ക്ക് അനുമതി കിട്ടിയാല്‍ പോലും താന്‍ ഐപിഎല്‍ കളിക്കാന്‍ ഇന്ത്യയിലേക്ക് ഇല്ലെന്നാണ് അഫ്രീദി പറയുന്നത്. അവര്‍ എന്നെ ക്ഷണിക്കുകയാണെങ്കില്‍ പോലും ഞാന്‍ ഐപിഎല്‍ കളിക്കില്ല. ഞങ്ങളുടെ പിഎസ്എല്‍( പാകിസ്താന്‍ സൂപ്പര്‍ ലീഗ്) വലിയൊരു ടൂര്‍ണമെന്റാണ്. സമയമാകുമ്പോള്‍ അത് ഐപിഎല്ലിനെ പിന്നിലാക്കുകയും ചെയ്യും. പിഎസ്എല്‍ ഞാന്‍ ആസ്വദിക്കുകയാണ്. ഐപിഎല്ലില്‍ കളിക്കേണ്ട ഒരാവിശ്യവും എനിക്കില്ല. ഞാനതില്‍ ഇപ്പോഴും ഒരിക്കലും താത്പര്യം പ്രകടിപ്പിക്കുകയുമില്ല; അഫ്രീദിയുടെ വാക്കുകള്‍.

ഞാന്‍ എന്റെ രാജ്യത്തിന്റെ പടയാളിയാണ്. എന്റെ രാജ്യമാണ് എന്റെ അഭിമാനം. പാകിസ്താന്‍ ആണ് എനിക്കെല്ലാം. ഞാനൊരു ക്രിക്കറ്റ് കളിക്കാരന്‍ ആയിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും സൈന്യത്തില്‍ ചേരുമായിരുന്നു; പാക് താരം പറയുന്നു.

‘ഭയാനകവും’ ‘ആശങ്കാജനകവുമായ’ സാഹചര്യമാണ് ഇന്ത്യയുടെ അധീനതയിലുള്ള കാശ്മീരില്‍ ഉള്ളതെന്നും ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നുമാണ് ഏപ്രില്‍ മൂന്നിന് ചെയ്ത ട്വീറ്റില്‍ അഫ്രീദി ആവശ്യപ്പെട്ടത്. ‘സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തുന്ന പോരാട്ടത്തിന് തടയിടാന്‍ സ്വേച്ഛാധിപത്യ ഭരണകൂടം നിരപരാധികളായ ആളുകളെ കൊലപ്പെടുത്തുകയാണ്. ഐക്യരാഷ്ട്ര സംഘടനയും മറ്റ് അന്താരാഷ്ട്ര സംഘടനകളും എവിടെപ്പോയി? ഈ രക്തചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ എന്തുകൊണ്ടാണ് ഇടപെടാത്തത്?’ എന്നായിരുന്നു ട്വീറ്റ്.

അഫ്രീദിയുടെ ഈ പരാമര്‍ശങ്ങള്‍ക്കെതിരേ ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍, വിരാട് കോഹ്‌ലി, ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ രംഗത്തു വരികയും, ഇന്ത്യയുടെ കാര്യത്തില്‍ അഫ്രീദി ഇടപേടേണ്ടെന്നും പറഞ്ഞിരുന്നു. അഫ്രീദിക്കെതിരേ രൂക്ഷമായ പരിഹാസവും വിമര്‍ശനവും ഇന്ത്യന്‍ താരങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.

‘ഞങ്ങള്‍ എന്തു ചെയ്യണമെന്ന് പുറത്തുള്ളവര്‍ പറഞ്ഞുതരേണ്ട’; അഫ്രീദിക്ക് സച്ചിന്റെ മറുപടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍