UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഔചിത്യബോധമുള്ള തലമുതിര്‍ന്നവര്‍ കോണ്‍ഗ്രസിലില്ലേ? എന്‍ എസ് മാധവന്‍

ഹര്‍ത്താല്‍ പോലൊരു പ്രതിഷേധം ലോകകപ്പ് വേളയില്‍ തന്നെ നടത്താന്‍ തീരുമാനിച്ചതിലെ അനൗചിത്യം മനസിലാക്കാന്‍ ആ മുന്നണിയിലെ തലമുതിര്‍ന്ന നേതാക്കള്‍ക്ക് കഴിയാതെ പോയതെന്തുകൊണ്ടാണ്‌?

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഈമാസം 13ന് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ കോണ്‍ഗ്രസിലെ ഔചിത്യബോധമില്ലായ്മയാണ് തെളിയിക്കുന്നതെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. 13ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്നീട് ജനരോഷം വ്യക്തമായപ്പോള്‍ 16ലേക്ക് മാറ്റിയെങ്കിലും ഇതിലെ ഔചിത്യബോധം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണെന്നും അദ്ദേഹം മനോരമയിലെ നോട്ടം പംക്തിയില്‍ പറയുന്നു.

പെട്ടെന്നുണ്ടായ പ്രതിഷേധ വിഷയമല്ലിത്. ഒറ്റവിഷയത്തെ പ്രതിഷേധം കൊണ്ട് തിരുത്താവുന്നതുമല്ല. എന്നിട്ടും ഹര്‍ത്താല്‍ പോലൊരു പ്രതിഷേധം ലോകകപ്പ് വേളയില്‍ തന്നെ നടത്താന്‍ തീരുമാനിച്ചതിലെ അനൗചിത്യം മനസിലാക്കാന്‍ ആ മുന്നണിയിലെ തലമുതിര്‍ന്ന നേതാക്കള്‍ക്ക് കഴിയാതെ പോയതെന്തുകൊണ്ടാണെന്നാണ് അദ്ദേഹം ചോദിക്കുന്നത്. കൂടാതെ ഹര്‍ത്താല്‍ കളിയില്ലാത്ത 16ന് ആക്കിയെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും 23 വരെയാണ് കൊച്ചിയിലെ ലോകകപ്പ് മത്സരങ്ങളെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. പ്രധാന ടീമുകളും ഫിഫ സംഘവും കളി കാണാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമെല്ലാം അതുവരെ ഇവിടെയുണ്ടാകും. ടീമുകളുടെ പരിശീലനം നടക്കുന്നുണ്ട്. അവരുടെ മുന്നില്‍ നമ്മുടെ നാടിന്റെ ഈ സ്തംഭനാവസ്ഥയാകും ഹര്‍ത്താലിലൂടെ പ്രദര്‍ശിപ്പിക്കപ്പെടുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കൂടാതെ ലോകകപ്പ് മത്സരങ്ങള്‍ കഴിഞ്ഞ ശേഷം ഇത്തരമൊരു പ്രതിഷേധം നടത്താനുള്ള ഔചിത്യബോധമെങ്കിലും നേതാക്കള്‍ കാട്ടേണ്ടതല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. ലോകകപ്പിനിടെ നാട് നിശ്ചലമാകുന്ന ഹര്‍ത്താല്‍ നടത്തിയാല്‍ ഫിഫയുടെ കരിമ്പട്ടികയിലാകും കൊച്ചിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അണ്ടര്‍ 20 ലോകകപ്പും ഇന്ത്യയില്‍ നടക്കാനുള്ള സാഹചര്യം നിലനില്‍ക്കെ കൊച്ചിക്ക് വീണ്ടും മത്സര വേദി കിട്ടാനുള്ള സാധ്യത തകര്‍ക്കുന്നതു കൂടിയാകും ഈ സമരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍