UPDATES

ട്രെന്‍ഡിങ്ങ്

ആത്മാഭിമാനമുള്ള പോലീസുകാർ ഉണ്ടായിരുന്നെങ്കിൽ ശശിമാരും ഫ്രാങ്കോമാരും തല്‍ക്ഷണം അറസ്റ്റ് ചെയ്യപ്പെട്ടേനെ : സാറ ജോസഫ്

ബിഷപ്പിനെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് റോമിലെ കർദ്ദിനാളിന്റെ സ്വാധീനം കൊണ്ടാണെന്ന് വായിച്ചു. കേരളം ഭരിക്കുന്നത് റോമാക്കാർ ആണോ? എന്നും സാറ ജോസഫ് ചോദിച്ചു.

കന്യാസ്ത്രീകളുടെ ലൈംഗിക പീഡന പരാതിയിൽ ആരോപണ വിധേയനായ ഫ്രാങ്കോ മുളയ്ക്കൽ, സമാനമായ പരാതിയിൽ ആരോപണം നേരിട്ട എം എൽ എ യും സി പി ഐ എം നേതാവുമായ പി കെ ശശി തുടങ്ങിയവരുടെ പരാതികളിൽ സർക്കാർ നടപടികൾ വൈകുന്നതിനെതിരെ എഴുത്തുകാരി സാറ ജോസഫ്. ഒരു സ്വതന്ത്ര പോലീസ് സംവിധാനം -അഴിമതി രഹിതമായി പ്രവർത്തിക്കുകയാണെങ്കിൽ ശശിമാരും പ്രാങ്കോ മാരുമൊക്കെ തൽക്ഷണം അറസ്റ്റ് ചെയ്യപ്പെട്ടേനെ എന്ന് സാറ ജോസഫ് പറഞ്ഞു.

തെളിവുകിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ് അനേകം ദിവസം കഴിഞ്ഞിട്ടും ബിഷപ്പിനെ തൊടാൻ പറ്റാത്ത പോലീസിന് ബഹുജന സമ്മർദ്ദം മൂലം എന്തെങ്കിലും ചെയ്തേ പറ്റൂ എന്നായിരിക്കുന്നു. ഇന്ന് അവർ ചർച്ച ചെയ്ത് ബിഷപ്പിന് ഇമെയിൽ വഴി നോട്ടീസയച്ചേക്കാം പോലും! ഇതുവരെ അതു ചെയ്യാതിരിക്കാൻ പോലീസിന്റെ മേൽ സമ്മർദ്ദം ചെലുത്തിയത് ആരായാലും അതൊരു കരാള ശക്തിയാണ്.

ജനാധിപത്യത്തിൽ പോലീസ് ഒരു സ്വതന്ത്ര സംവിധാനമായി നിയമാനുസൃതം പ്രവർത്തിക്കാത്തതിന് കാരണം ഇത്തരം വഴി വിട്ട സ്വാധീനങ്ങളാണ്. ജനങ്ങൾക്കു വേണ്ടിയാണ് ജനങ്ങളുടെ ചിലവിൽ പോലീസ് സംവിധാനം രൂപവൽക്കരിച്ച് നിലനിർത്തിയിട്ടുള്ളത്. അല്ലാതെ രാഷ്ടീയക്കാർ പറയുന്നതു പോലെ പ്രവർത്തിക്കാനും സമ്മർദ്ദങ്ങൾക്ക് കീഴ്പ്പെട്ട് നീതി നടപ്പാക്കാതിരിക്കാനുമല്ല.

ജനങ്ങളുടെ ശക്തിയാണ് നിർണായകം എന്നതുകൊണ്ടാണ് ഇപ്പോൾ
നോട്ടീസയക്കാനെങ്കിലും ആലോചിക്കേണ്ടി വന്നത്.രാഷ്ട്രീയക്കാരെ ഭയപ്പെടില്ല എന്ന് ഉറച്ച തീരുമാനമെടുത്ത, ആത്മാഭിമാനമുള്ള ഒരു സ്വതന്ത്ര പൊലീസ് സംവിധാനം -അഴിമതി രഹിതമായി പ്രവർത്തിക്കു കയാണെങ്കിൽ ശശിമാരും പ്രാങ്കോ മാരുമൊക്കെ തൽക്ഷണം അറസ്റ്റ് ചെയ്യപ്പെട്ടേനെ. സാറ ജോസഫ് പറഞ്ഞു.

ബിഷപ്പിനെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് റോമിലെ കർദ്ദിനാളിന്റെ സ്വാധീനം കൊണ്ടാണെന്ന് വായിച്ചു. കേരളം ഭരിക്കുന്നത് റോമാക്കാർ ആണോ? എന്നും സാറ ജോസഫ് ചോദിച്ചു. സമരം ചെയ്യുന്ന കന്യാസ്ത്രീകളോടും അവർ ഐക്യദാർഢ്യം അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍