UPDATES

ട്രെന്‍ഡിങ്ങ്

എന്റെ പാട്ടുകള്‍ ആരും സ്മ്യൂളില്‍ പാടണ്ട, കരോക്കെ നീക്കണം: ഇളയരാജ

ഇളയരാജയുടെ സംഗീതത്തില്‍ സിനിമകളില്‍ താന്‍ പാടിയ പാട്ടുകളും എസ്.പി.ബി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വക്കീല്‍ നോട്ടിസ് ലഭിച്ചതോടെ ഇവ അദ്ദേഹം ഒഴിവാക്കി.

താന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ ആരും മൊബൈല്‍ ആപ്ലിക്കേഷനായ സ്മ്യൂളില്‍ പാടരുതെന്ന് ഇളയരാജ. തന്റെ പാട്ടുകളുടെ കരോക്കെ സ്മ്യൂളില്‍ നിന്ന് നീക്കണമെന്ന് സംഗീതസംവിധായകന്‍ ഇളയരാജ ആവശ്യപ്പെട്ടു. തന്റെ സമ്മതമില്ലാതെയാണ് സ്മ്യൂളില്‍ തന്റെ ഗാനങ്ങളുടെ കരോക്കെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും പകര്‍പ്പവകാശ ലംഘനമാണിതെന്നും അദ്ദേഹം അയച്ച ഇമെയിലില്‍ പറയുന്നു. യുഎസ് കമ്പനിയാണ് സ്മ്യൂള്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ഇത് സൗജന്യമല്ലെന്നും പാടുന്നവരില്‍ നിന്ന് സ്മ്യൂള്‍ പണം ഈടാക്കാറുണ്ടെന്നും ഇളയരാജയുടെ കോപ്പിറൈറ്റ് കണ്‍സള്‍ട്ടന്റ് ഇ.പ്രദീപ്കുമാര്‍ ചൂണ്ടിക്കാട്ടി.

”മൈക്കിള്‍ ജാക്‌സന്റെ പാട്ടുകള്‍ക്ക് അവര്‍ പണം നല്‍കുന്നുണ്ട്. എന്നാല്‍ ഇളയരാജയ്ക്ക് നല്‍കുന്നില്ല. കമ്പനിക്ക് അയച്ച ഇമെയിലിന് മറുപടി ലഭിച്ച ശേഷം തുടര്‍നടപടികള്‍ ആലോചിക്കും” എന്നും പ്രദീപ്കുമാര്‍ പറഞ്ഞു. താന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ ഗാനമേളകളില്‍ പാടാന്‍ തന്നോട് മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് എസ്.പി. ബാലസുബ്രഹ്മണ്യം, കെ.എസ്.ചിത്ര തുടങ്ങിയവരോട് ഇളയരാജ മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് വലിയ വിവാദവുമായിരുന്നു. ‘എസ്പിബി 50’ എന്ന പരിപാടിയില്‍ ഇളയരാജയുടെ സംഗീതത്തില്‍ സിനിമകളില്‍ താന്‍ പാടിയ പാട്ടുകളും എസ്.പി.ബി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വക്കീല്‍ നോട്ടിസ് ലഭിച്ചതോടെ ഇവ അദ്ദേഹം ഒഴിവാക്കി.

Also Read: ഇളയരാജ, പാട്ടിന്റെ മൊത്ത കച്ചവടക്കാരന്‍ എന്നാകും, സംഗീതജ്ഞന്‍ എന്നായിരിക്കില്ല കാലം നിങ്ങളെ അടയാളപ്പെടുത്തുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍