UPDATES

വിദേശം

പഴയ കാര്യങ്ങളുടെ ഉത്തരവാദിത്തം എറ്റെടുക്കാനാവില്ല: ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് ഇമ്രാന്‍ ഖാന്‍

മുംബയ് ഭീകരാക്രണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദിനെക്കുറിച്ചുള്ള ചോദ്യത്തിനും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു – “ഇതെല്ലാം വളരെക്കാലമായുള്ള പ്രശ്‌നങ്ങളാണ്” എന്നാണ് ഇമ്രാന്‍ പറഞ്ഞത്.

ഇന്ത്യയുമായുള്ള ബന്ധത്തില്‍ പഴയ കാര്യങ്ങളുടെ ഉത്തരവാദിത്തം എറ്റെടുക്കാനാവില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചുള്ള എന്‍ഡിടിവിയുടെ ചോദ്യത്തിന് മറുപടി പറയവേയാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്. നമുക്ക് ഭൂതകാലത്തില്‍ ജീവിക്കാനാവില്ല. ഇന്ത്യയില്‍ നിന്നുള്ള കുറ്റവാളികളുടെ ഒരു ലിസ്റ്റ് ഞങ്ങളുടെ കയ്യിലുമുണ്ട്. ഞങ്ങളുടെ നാട്ടില്‍ നിന്ന് ഭീകര പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരുന്നത് പാകിസ്താന് താല്‍പര്യമുള്ള കാര്യമല്ല – ഇമ്രാന്‍ ഖാന്‍ ഇസ്ലാമബാദില്‍ എന്‍ഡിടിവിയോട് പറഞ്ഞു. ദാവൂദ് ഇബ്രാഹിം പാകിസ്താനിലെ കറാച്ചിയിലാണുള്ളത് എന്നാണ് റിപ്പോര്‍ട്ട്. യുഎന്‍ രക്ഷാസമിതി പുറത്തുവിട്ട ആഗോള ഭീകരരുടെ ലിസ്റ്റില്‍ പറയുന്ന വിവരമനുസരിച്ച് ദാവൂദ് ഇബ്രാഹിമിന്റെ അഡ്രസ് കറാച്ചിയിലേതാണ്.

1993ലെ ബോംബെ സ്ഫോടന പരമ്പര കേസില്‍ മുഖ്യ സൂത്രധാരനായ ദാവൂദ് ഇബ്രാഹിമിനെ വിട്ടുകിട്ടണം എന്ന ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള ആവശ്യം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍. മുംബയ് ഭീകരാക്രണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദിനെക്കുറിച്ചുള്ള ചോദ്യത്തിനും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു – “ഇതെല്ലാം വളരെക്കാലമായുള്ള പ്രശ്‌നങ്ങളാണ്” എന്നാണ് ഇമ്രാന്‍ പറഞ്ഞത്. ഇന്നലെ കര്‍താര്‍പൂര്‍ കോറിഡോര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഇമ്രാന്‍ ഖാന്‍ പറഞ്ഞത് ഇന്ത്യയുമായി നല്ല ബന്ധത്തിനാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത് എന്നത്. ഇരു രാജ്യങ്ങളും അതിര്‍ത്തികള്‍ തുറന്നിടുന്നതിനേക്കുറിച്ചും വ്യാപാരബന്ധം ശക്തമാക്കുന്നതിനേക്കുറിച്ചും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍