UPDATES

ട്രെന്‍ഡിങ്ങ്

ബ്രസീലിന്റെ കളിക്കളങ്ങളില്‍ ഇനി സ്വവര്‍ഗാനുരാഗികളുടെ കാല്‍പന്തുകളി

മച്ചാഡോയുടെ ശ്രമഫലമായാണ് സ്വവര്‍ഗ്ഗനുരാഗികളായ പുരുഷന്മാരുടെ ടീമകള്‍ പങ്കെടുക്കുന്ന ദേശീയ ടൂര്‍ണമെന്റ് നിലവില്‍ വന്നത്. മറ്റ് നഗരങ്ങളിലെ സ്വവര്‍ഗ്ഗാനുരാഗികളുമായി മച്ചാഡോ ബന്ധപ്പെടുകയും ഫുഡ്‌ബോള്‍ ടീമുകള്‍ രൂപീകരിക്കാന്‍ പ്രചോദനം നല്‍കുകയുമായിരുന്നു

കാല്‍പന്തുകളിയുടെ സ്വന്തം നാട് എന്നാണ് ബ്രസീലുകാര്‍ സ്വയം വിശേഷിപ്പിക്കുക. അഞ്ച് തവണ ലോകകപ്പ് ഫുട്്‌ബോള്‍ കിരീടം നേടിക്കൊണ്ട് അവര്‍ അങ്ങനെയൊരു വിശേഷണത്തിന് യോഗ്യരാണെന്ന് തെളിയിക്കുകയും ചെയ്തവരാണ്. എന്നാല്‍ ബ്രസീലില്‍ ഫുട്്‌ബോള്‍ രംഗത്ത് കൊടിയ അനീതിയും വിവേചനവുമാണ് നിലനില്‍ക്കുതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ അ ഴാങ് കൈസര്‍ അഭിപ്രായപ്പെടുന്നു. ലാറ്റിന്‍ അമേരിക്കന്‍ സംസ്‌കാരത്തിന്റെ മുഖമുദ്രയായ പൗരുഷത്തിന്റെ കളിയാണെന്ന് അന്നാട്ടുകാര്‍ ഫുട്‌ബോളിനെ കാണുന്നത്. സ്വവര്‍ഗ്ഗരതിയെ പേടിക്കുന്ന അല്ലെങ്കില്‍ പുച്ഛിക്കുന്ന യഥാര്‍ത്ഥ പുരുഷന്മാരുടെ കളിയാണ് ബ്രസീലില്‍ ഫുട്‌ബോള്‍. പന്തുകളിക്കുന്ന സ്ത്രീകളെ പോലും നിരുത്സാഹപ്പെടുത്തുന്ന വിധത്തില്‍ പുരുഷമേധാവിത്വപരമാണ് അവിടുത്തെ ഫുട്‌ബോള്‍ ലോകം. അപ്പോള്‍ പിന്നെ എല്‍ജിബിടി സമൂഹത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ.

പുരുഷ സ്വവര്‍ഗ്ഗ ലൈംഗികതയും ഫുട്‌ബോളുമായുള്ള ബന്ധത്തെ കുറിച്ചുള്ള ഏതൊരു കേട്ടുകേള്‍വിയും പ്രശ്‌നകാരണമാണ്. 2013ല്‍ പ്രൊഫഷണല്‍ ഫുട്‌ബോളറായ എമേഴ്‌സ ഷേഖ് മറ്റൊരു പുരുഷനെ ചുംബിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടപ്പോള്‍ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ‘ഇത് ആണുങ്ങള്‍ക്കുള്ള ഇടമാണ്’ എന്ന മുദ്രാവാക്യം മുഴക്കി സ്വവര്‍ഗ്ഗാനുരാഗികളെ അപമാനിക്കാനും പ്രതിഷേധക്കാര്‍ മറന്നില്ല. താന്‍ സ്വവര്‍ഗ്ഗാനുരാഗിയാണ് എന്ന് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ തന്റെ ടീം മാനേജര്‍ ആരോപിച്ചതിന്റെ പേരില്‍ 2007ല്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനായ റിച്ചാര്‍ല്യസ കേസുകൊടുത്തപ്പോള്‍, പൗരുഷത്തിന്റെയും ആണത്തത്വത്തിന്റെയും കളിയാണ് ഫുഡ്‌ബോളെന്നും സ്വവര്‍ഗാനുരാഗികള്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നും ചൂണ്ടിക്കാട്ടി ജഡ്ജി പരാതി തള്ളിക്കളയുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ബ്രസീലില്‍ ഫുട്‌ബോളില്‍ ഒരു പുതിയ എല്‍ജിബിടി വിപ്ലവം അരങ്ങേറുകയാണ്. എല്‍ജിബിടി സമൂഹത്തില്‍പെട്ടവര്‍ സ്വന്തമായി ഒരു ലീഗ് തന്നെ ആരംഭിച്ചിരിക്കുന്നു. ഈ സമൂഹത്തില്‍ നിന്നുള്ള അംഗങ്ങള്‍ മാത്രമുള്ള ടീമുകള്‍ മത്സരിക്കുന്ന ‘ചാമ്പ്യന്‍സ് ലിഗെ’ എന്ന ദേശീയ ടൂര്‍ണമെന്റ് നടക്കുന്നു. റിയോയില്‍ രൂപം കൊണ്ട ബീസ്‌ക്യാറ്റ്‌സ് സോക്കര്‍ ബോയ്‌സ് എന്ന ക്ലബ്ബാണ് എല്‍ജിബിടി സമുഹത്തിന്റെ പേരില്‍ ആദ്യം സ്ഥാപിതമായത്. ആന്ദ്രെ മച്ചാഡോ എന്നയാണ് സാവോ പോളോയിലാണ് ക്ലബിന് രൂപം കൊണ്ടത്. വാടകയ്ക്ക് എടുത്ത മൈതാനത്ത് ആദ്യം 15 പേരാണ് പരിശീലനത്തിന് എത്തിയതെങ്കില്‍, നിലവില്‍ 150 പേര്‍ പരിശീലനത്തിനെത്തുന്നുണ്ട്. എല്‍ജിബിടി സമൂഹത്തെ ഫുട്‌ബോളില്‍ നിന്നും നിരോധിക്കുന്ന ഒരു നിയമവും രാജ്യത്ത് നിലവില്‍ ഇല്ലെന്നും എന്നാല്‍ ചില അപ്രഖ്യാപിത നിരോധനങ്ങളാണ് നിലനില്‍ക്കുതെന്നും മച്ചാഡോ പറയുന്നു.

മച്ചാഡോയുടെ ശ്രമഫലമായാണ് സ്വവര്‍ഗ്ഗനുരാഗികളായ പുരുഷന്മാരുടെ ടീമകള്‍ പങ്കെടുക്കുന്ന ദേശീയ ടൂര്‍ണമെന്റ് നിലവില്‍ വന്നത്. മറ്റ് നഗരങ്ങളിലെ സ്വവര്‍ഗ്ഗാനുരാഗികളുമായി മച്ചാഡോ ബന്ധപ്പെടുകയും ഫുഡ്‌ബോള്‍ ടീമുകള്‍ രൂപീകരിക്കാന്‍ പ്രചോദനം നല്‍കുകയുമായിരുന്നു. ടീമുകളിലെ കളിക്കാന്‍ പുരുഷ സ്വവര്‍ഗ്ഗാനുരാഗികളോ ട്രാന്‍സ്്‌ജെന്‍ഡേഴ്‌സോ ആണ്. സ്വവര്‍ഗ്ഗാനുരാഗികളെയും എല്‍ജിബിടി സമൂഹത്തെയും അംഗീകരിക്കുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ 15 വര്‍ഷം പിറകിലാണ് ബ്രസീലെന്ന് മച്ചാഡോ ചൂണ്ടിക്കാണിക്കുന്നു. വിവേറിയ ഡസില്‍വ എന്ന മാര്‍ത്ത കളിക്കാനിറങ്ങിയതോടെ വനിതകള്‍ക്കും പന്തുതട്ടാന്‍ സാധിക്കുമെന്ന് ബ്രസീലുകാര്‍ തിരിച്ചറിഞ്ഞതായി മച്ചാഡോ ചൂണ്ടിക്കാണിക്കുന്നു. ഏതാനും വര്‍ഷത്തിനുള്ള എല്‍ജിബിടി സമൂഹത്തിനോടും ഈ സമീപനമാവും ഉണ്ടാവുകയെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍