UPDATES

സിനിമാ വാര്‍ത്തകള്‍

പുതിയ ചിത്രത്തിന്റെ പോസ്റ്ററിന് നേരെ തുപ്പി: യുവാവിന് സൂപ്പര്‍ താരത്തിന്റെ ആരാധകരുടെ മര്‍ദ്ദനം

അണ്ണനെതിരെ സംസാരിക്കുന്നവര്‍ക്കെല്ലാം ഇതായിരിക്കും അനുഭവമെന്നാണ് മര്‍ദ്ദനത്തിന്റെ വീഡിയോയില്‍ ആരാധകര്‍ പറയുന്നത്

ഏറ്റവും പുതിയ ചിത്രത്തിന്റെ പോസ്റ്ററിന് നേരെ തുപ്പിയെന്ന് ആരോപിച്ച് യുവാവിന് സൂപ്പര്‍ താരത്തിന്റെ ആരാധകരുടെ മര്‍ദ്ദനം. മര്‍ദ്ദനത്തിന്റെ വീഡിയോ ഒരു താക്കീത് എന്ന പോലെ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണിന്റെ ആരാധകരാണ് യുവാവിനെ മര്‍ദ്ദിച്ചത്.

പവന്‍ കല്യാണിന്റെ ഏറ്റവും പുതിയ ചിത്രം ‘അജ്ഞാതവാസി’യുടെ പോസ്റ്ററിലാണ് യുവാവ് തുപ്പിയത്. കൂടാതെ ചെരുപ്പുകൊണ്ട് സൂപ്പര്‍താരത്തിന്റെ ചിത്രത്തില്‍ അടിയ്ക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ‘ഇതൊരു സിനിമയാണോ? എനിക്കെന്റെ പണം നഷ്ടമായി. ഈ ചിത്രം വന്‍ പരാജയമാണ്’ എന്നെല്ലാം പറയുകയും ചെയ്തു.

യുവാവ് തമാശയായാണ് ഇതിനെ കൈകാര്യം ചെയ്തതെങ്കിലും ആരാധകരെ ഇത് പ്രകോപിപ്പിച്ചു. യുവാവിനെ നേരിട്ട് തന്നെ കൈകാര്യം ചെയ്ത ആരാധകര്‍ മര്‍ദ്ദനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ‘അണ്ണനെതിരെ സംസാരിക്കുന്നവര്‍ക്കെല്ലാം ഇതായിരിക്കും അനുഭവമെന്നാണ് മര്‍ദ്ദനത്തിന്റെ വീഡിയോയില്‍ ആരാധകര്‍ പറയുന്നത്’. പവന്‍ കല്യാണിന്റെ ചിത്രത്തെ വിമര്‍ശിച്ചവരെ നേരത്തെയും ആരാധകര്‍ മര്‍ദ്ദിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഒരു ചിത്രത്തിന് ത്രീ സ്റ്റാര്‍ റേറ്റിംഗ് നല്‍കിയ തെലുങ്ക് ചാനല്‍ അവതാരകനെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആരാധകര്‍ മര്‍ദ്ദിച്ചിരുന്നു. ഈ മര്‍ദ്ദനത്തിന്റെ വീഡിയോയും അവര്‍ അന്ന് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍