UPDATES

ട്രെന്‍ഡിങ്ങ്

യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല മറ്റ് ക്യാപസുകളിലും ‘ഇടിമുറികൾ’ ഉണ്ടെന്ന് സ്വതന്ത്ര ജൂഡീഷ്യൽ കമ്മീഷന്‍, റിപ്പോർട്ട് ഇന്ന് ഗവർണർക്ക് സമർപ്പിക്കും

കോളേജ് പ്രിൻസിപ്പാൾ, അധ്യാപകർ എന്നിവർക്കെതിരെയാണ് റിപ്പോർട്ടിൽ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്

യൂണിയൻ ഓഫീസുകൾ ഇടിമുറികളാക്കുന്ന പ്രവണത കേരളത്തിലെ കോളേജുകളിൽ പലയിടത്തുമുണ്ടെന്ന് സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്‍.  കലാലയങ്ങളി ലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പീപ്പിള്‍സ് ഇന്‍ഡിപെന്‍ഡന്റ് എന്‍ക്വയറി കമ്മീഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ നിയോഗിച്ച ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ കമ്മീഷന്‍.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിക്ക് കുത്തേൽക്കാൻ ഇടയാക്കിയ സംഘർഷത്തിന് പിന്നാലെയാണ് കോളജുകളിലെ ഇടിമുറികളെ കുറിച്ചുള്ള ചർച്ച സജീവമായത്. എന്നാൽ യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല തിരുവനന്തപുരത്തെ തന്നെ ആർട്സ് കോളേജിലും, വടകര മടപ്പള്ളി കോളേജിലുമുൾപ്പെടെ ഇടിമുറികൾ ഉണ്ടെന്നും കമ്മീഷൻ റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. റിപ്പോർട്ട് ഇന്ന് ഗവർണർക്ക് സമർപ്പിക്കും. കേരളത്തിലെ പ്രധാന ക്യാംപസുകളിൽ ഉൾപ്പെടെ തെളിവെടുപ്പ് നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നടന്ന പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍, ക്രമക്കേടുകള്‍, ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പ്രവേശനം, പരീക്ഷ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് സേവ് യുണിവേഴ്സിറ്റ് കോളേജ് ക്യാംപയിൻ സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. തുടർന്ന് വിദ്യാർത്ഥിക്ക് കുത്തേൽക്കുന്ന തരത്തിൽ സംഘർഷം അരങ്ങേറിയതോടെയാണ് കമ്മീഷൻ പ്രവർത്തനം വ്യാപിച്ചത്.

തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും നടന്ന സിറ്റിങില്‍ എസ്എഫ്‌ഐക്കെതിരെ വ്യാപക പരാതികളാണ് ലഭിക്കുന്നത് എന്നായിരുന്നു ജസ്റ്റിസ് പികെ ഷംസുദ്ദീന്‍ ചെയര്‍മാന്‍ ആയ സ്വാതന്ത്ര അന്വേഷണ കമ്മീഷന്‍ വ്യകതമാക്കിയത്.

അതേസമയം, കോളേജുകളിലെ പ്രശ്നങ്ങൾ പഠിക്കാൻ ജുഡീഷ്യൽ നിയമ പരിപാലന സമിതി രൂപീകരിക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ. ഇടിമുറികളുടെ പ്രവർത്തനത്തിന് പുറമെ കേരളത്തിലെ കാംപസുകളിലെ രാഷ്ട്രീയ പ്രവർത്തനം അതിരുവിട്ട നിലയിലേക്ക് കടക്കുന്നെന്നും കണ്ടെത്തൽ. കലാലയങ്ങളില്‍ മനുഷ്യാവകാശ ധ്വംസനങ്ങൾ നടക്കുന്നു, അതിനിപ്പോൾ ഗുരുതരമായ സ്വഭാവം തന്നെ കൈവന്നിരിക്കുന്നെന്നും റിപ്പോർട്ട് പരാമർശിക്കുന്നു. എന്നാൽ കേരളത്തിൽ മാറി മാറി വരുന്ന സർക്കാരുകൾ ഇത്തരം പ്രവണതകൾ തടയാൻ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്.

കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി

എന്നാൽ, കോളേജ് പ്രിൻസിപ്പാൾ, അധ്യാപകർ എന്നിവർക്കെതിരെയാണ് റിപ്പോർട്ടിൽ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. റാഗിങ്ങ് വിരുദ്ധ നിയമങ്ങൾ ഉൾപ്പെടെയുള്ളവയുമായി ഇത്തരം നടപടികൾ തടയാമെന്നിരിക്കെ കോളേജ് അധികൃതർ അവിടത്തെ ശക്തരായ രാഷ്ട്രീയ പാർട്ടികളുടെ ഒപ്പം നില്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇത് കർശനമായി തടയണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഇതിന് പുറമെ ജനാധിപത്യ നിലപാടിലൂന്നിയ പ്രവർത്തനങ്ങൾ നടത്താൻ വിദ്യാർത്ഥി സംഘടനകൾ തയ്യാറാവണം. ഇതിന് നേതാക്കൾ മുൻകയ്യെടുക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

വിവാദ വിഷങ്ങളിൽ സാധാരണ സർക്കാരുകളാണ് അന്വേഷണ കമ്മീഷനുകളെ നിയോഗിക്കാറുള്ളത്. എന്നാൽ യൂണിവേഴ്സിറ്റി കോളേജ് അക്രമങ്ങളുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളും വിവാദങ്ങളും ഉണ്ടായിട്ടും സർക്കാർ ഇടപെടുന്നില്ലെന്ന ആരോപണങ്ങള്‍ ശക്തമായതോടെ പ്രതിഷേധം എന്ന നിലയില്‍ കൂടിയായിരുന്നു മനുഷ്യാവകാശ സംഘടനകള്‍ ഉൾപ്പെടെ മുൻകയ്യെടുത്ത് സ്വതന്ത്ര അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

Also Read- ശക്തി കൂട്ടാന്‍ പുതിയ തന്ത്രവുമായി യാക്കോബായ സഭ, മാര്‍ത്തോമാ സഭയും ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ സഭയുമായി ലയിക്കാന്‍ ആലോചന, സഭ തര്‍ക്കം വഴിത്തിരിവിലേക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍