UPDATES

വൈറല്‍

150നുള്ള ‘അമിട്ട്’ ഗുജറാത്തില്‍ പൊട്ടില്ല, നനഞ്ഞുപോയി

തിരഞ്ഞെടുപ്പ് മത്സര രംഗത്തില്ലാതിരുന്ന ഹാര്‍ദിക് പട്ടേല്‍ ബിജെപിക്ക് നല്‍കിയിരിക്കുന്ന സന്ദേശം വ്യക്തമാണ്. അടുത്ത അഞ്ച് വര്‍ഷം നിയമസഭയ്ക്ക് അകത്തും പുറത്തും നിങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ശക്തമായി ഞങ്ങളുണ്ട് എന്ന്.

അമിട്ട് പൊട്ടിച്ച് ആഘോഷിക്കാനുള്ള സന്തോഷത്തിനുള്ള വകയൊന്നും ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ഫലം ബിജെപി പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നില്ല. അത്തരത്തില്‍ അമിട്ടുകള്‍ വല്ലതും കരുതിയിട്ടുണ്ടായിരുന്നെങ്കില്‍ അത് നനഞ്ഞ പടക്കമായിരിക്കുന്നു എന്ന് മാത്രമാണ് ഗുജറാത്തിലെ വോട്ടര്‍മാര്‍ വ്യക്തമാക്കിയത്. ആറാം തവണയും അധികാരം നിലനിര്‍ത്തി എന്ന് സമാധാനിക്കാം. ഉള്ളില്‍ ഭയവും ആശങ്കകളുമുണ്ടായിരുന്നെങ്കില്‍ പോലും ബിജെപി പുറമേക്ക് തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിച്ചത് 150 സീറ്റാണ്. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പറഞ്ഞത് മാധ്യങ്ങള്‍ എന്തെഴുതിയാലും ബിജെപി ഇത്തവണ 150 സീറ്റ് നേടുമെന്നാണ്. അതായത് ഗുജറാത്തിന്റെ ചരിത്രത്തില്‍ ബിജെപി നേടുന്ന ഏറ്റവും വലിയ വിജയം. എന്നാല്‍ 182 അംഗ നിയമസഭയില്‍ 150 പോയിട്ട് 100 സീറ്റ് തികയ്ക്കാന്‍ ബിജെപി കഷ്ടപ്പെടുന്നതായാണ് മാറി മറിയുന്ന ലീഡ് നില ഇപ്പോളും പറയുന്നത്. 96-99ല്‍ ചാഞ്ചാടുകയാണ് ബിജെപിയുടെ ലീഡ് നില അവസാനഘട്ടത്തില്‍. ഒരു ഘട്ടത്തില്‍ ലീഡ് നിലയില്‍ ഏറെ പോവുകയും തോല്‍വി ഭയക്കുകയും ചെയ്ത ശേഷമാണ് മുഖ്യമന്ത്രി വിജയ്‌ രൂപാണിയും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും ലീഡ് തിരിച്ചുപിടിച്ച് വിജയം കണ്ടത്.

92 സീറ്റാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. അഭിപ്രായ സര്‍വേ, എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ചിലത് ബിജെപിക്ക് ബിജെപിക്ക് 128 സീറ്റുകള്‍ വരെ പ്രവചിച്ചിരുന്നു. ലീഡ് നിലയില്‍ ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് ഒപ്പത്തിനൊപ്പമെത്തുകയും അല്‍പ്പനേരത്തെക്ക് ബിജെപിയാക്കാള്‍ മുന്നേറുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 35 റാലികളും കൊണ്ടുപിടിച്ച പ്രചാരണവും ഉദ്ഘാടന മഹാമഹമങ്ങളും വര്‍ഗീയ പരാമര്‍ശങ്ങളും കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ പെയ്യിച്ച വാഗ്ദാന പെരുമഴയും ഇതിനെല്ലാം സൗകര്യമൊരുക്കിക്കൊടുത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനവും ഒന്നും ബിജെപിക്ക് പ്രതീക്ഷിച്ച വിജയമുണ്ടാക്കിയില്ല. തിരഞ്ഞെടുപ്പ് മത്സര രംഗത്തില്ലാതിരുന്ന ഹാര്‍ദിക് പട്ടേല്‍ ബിജെപിക്ക് നല്‍കിയിരിക്കുന്ന സന്ദേശം വ്യക്തമാണ്. അടുത്ത അഞ്ച് വര്‍ഷം നിയമസഭയ്ക്ക് അകത്തും പുറത്തും നിങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ശക്തമായി ഞങ്ങളുണ്ട് എന്ന്.

മാധ്യമങ്ങള്‍ എന്തെഴുതിയാലും 150 സീറ്റുമായി ബിജെപി ഗുജറാത്ത് ഭരിക്കും; ജാതിക്കല്ല, വികസനത്തിനാണ് വോട്ടെന്നും അമിത് ഷാ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍