UPDATES

ട്രെന്‍ഡിങ്ങ്

എംപിമാരെ കൂട്ടാന്‍ നോക്കുന്ന മോദി – ഷാ ടീമിന് തിരിച്ചടി; ലോക്‌സഭയില്‍ ബിജെപിക്ക് ഒറ്റയ്ക്കുള്ള ഭൂരിപക്ഷം നഷ്ടമാകുന്ന നിലയിലേക്ക്

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 23 ലോക്‌സഭ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 19ലും ബിജെപി തോറ്റു. ജയിച്ച നാലെണ്ണം സിറ്റിംഗ് സീറ്റുകള്‍. ആറ് സിറ്റിംഗ് സീറ്റുകള്‍ ബിജെപിക്ക് നഷ്ടമായി. ഒരു ലോക് സഭ സീറ്റ് പോലും മറ്റ് കക്ഷികളില്‍ നിന്ന് പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

രാജ്യസഭയിലെ അംഗസംഖ്യ കൂട്ടാനും ലോക്‌സഭയിലേയ്ക്ക് വരുന്ന ഉപതിരഞ്ഞെടുപ്പെല്ലാം ജയിക്കാനും ശ്രമിക്കുന്ന ബിജെപിക്കും മോദി സര്‍ക്കാരിനും വലിയ തിരിച്ചടിയാണ് യുപിയിലെ ഗോരഖ്പൂര്‍, ഫൂല്‍പൂര്‍ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായിരിക്കുന്നത്. ഇതോടെ ലോക്‌സഭയിലെ ബിജെപിയുടെ ഒറ്റയ്ക്കുള്ള അംഗസംഖ്യ 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ കിട്ടിയ 282ല്‍ നിന്ന് 274 ആയി ചുരുങ്ങിയിരിക്കുന്നു. സ്പീക്കര്‍ അടക്കമാണ് 274. ലോക്‌സഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 271 സീറ്റ്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 23 ലോക്‌സഭ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 19ലും ബിജെപി തോറ്റു. ജയിച്ച നാലെണ്ണം സിറ്റിംഗ് സീറ്റുകള്‍. ഒരു ലോക് സഭ സീറ്റ് പോലും മറ്റ് കക്ഷികളില്‍ നിന്ന് പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. 2014ല്‍ ജയിച്ച ആറ് സീറ്റുകള്‍ ഉപതിരഞ്ഞെടുപ്പ് വഴി ഇതുവരെ ബിജെപിക്ക് നഷ്ടമായി. 2015ല്‍ മധ്യപ്രദേശിലെ രത്‌ലം സീറ്റ് ബിജെപിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് പിടിച്ചു. 2017 പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ സീറ്റും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. അവരുടെ സിറ്റിംഗ് സീറ്റ് പോയി. 2018ല്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായ അജ്മീറും ആല്‍വാറും കോണ്‍ഗ്രസ് പിടിച്ചു. ഇപ്പോള്‍ ഗോരഖ്പൂരും ഫൂല്‍പൂരും.

2017ല്‍ ജമ്മുകാശ്മീരില്‍ ബിജെപിയുടെ സഖ്യകക്ഷിയായ പിഡിപി എതിരാളിയായ നാഷണല്‍ കോണ്‍ഫറന്‍സിനോട് ഉപതിരഞ്ഞെടുപ്പില്‍ തോറ്റു. 2014ല്‍ 336 എംപിമാര്‍ ഉണ്ടായിരുന്ന എന്‍ഡിഎ മുന്നണിയുടെ അംഗ ബലം കുറഞ്ഞിരിക്കുന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരെ നിരന്തരം പരസ്യവിമര്‍ശനം ഉന്നയിച്ച ശത്രുഘന്‍ സിന്‍ഹയേയും കീര്‍ത്തി ആസാദിനേയും ബിജെപി നേരത്തെ പുറത്താക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശിത വിമര്‍ശകനായ ശത്രുഘന്‍ സിന്‍ഹയും ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ അടക്കം ധന മന്ത്രി അരുണ്‍ ജയ്‌റ്റ്ലിയുമായി കൊമ്പ് കോര്‍ത്ത കീര്‍ത്തി ആസാദും എന്‍ഡിഎ പക്ഷത്തിന്‍റെ ഭാഗമായി തുടരുന്നുണ്ട്. 18 സീറ്റുകള്‍ ഉള്ള ശിവസേന എന്‍ഡിഎ മുന്നണി വിട്ടു. മോദി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിട്ടില്ല എന്ന് മാത്രം. എന്‍ഡിഎ ഔദ്യോഗികമായി വിടുകയോ, സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയോ ചെയ്തിട്ടില്ലെങ്കിലും 16 സീറ്റുകളുള്ള ടിഡിപി, മോദി മന്ത്രിസഭയില്‍ നിന്ന് രാജി വച്ചിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍