UPDATES

വിദേശം

ദോക്ലാം പ്രതിസന്ധി: 1834 മുതല്‍ 2014 വരെ; ചരിത്ര സംഭവങ്ങളിലൂടെ

ബ്രിട്ടീഷുകാര്‍, നെഹ്രു, ഇന്ത്യാ ചൈന യുദ്ധം, രാജീവ് ഗാന്ധി, മന്‍മോഹന്‍ സിംഗ്, നരേന്ദ്ര മോദി; നാള്‍വഴികള്‍-ഭാഗം 4

ഒന്നര നൂറ്റാണ്ട് പിന്നിട്ട ദോക്ലാം തര്‍ക്ക ചരിത്രത്തിന്റെ നാള്‍വഴികളിലൂടെ

1834: കാശ്മീരിന്റെ ദോഗ്ര ഭരണാധികാരിയായിരുന്ന ഗുലാബ് സിംഗ് ലഡാക്ക് ആക്രമിക്കുകയും രഞ്ജിത് സിംഗിന്റെ സമ്രാജ്യത്തിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

1846: കാശ്മീര്‍ ബ്രിട്ടീഷുകാര്‍ കീഴടക്കുന്നു. ബ്രിട്ടീഷുകാരുടെ അനുമതിയില്ലാതെ ടിബറ്റിലേക്ക് തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിക്കുന്നതില്‍ നിന്നും അമൃതസര്‍ ഉടമ്പടി ദോഗ്രകളെ വിലക്കുന്നു.

1846-47: പോംഗ്യാങ് തടാകത്തിന്റെ വടക്ക്, അതിര്‍ത്തി കമ്മീഷന്‍ അതിര്‍ത്തി രേഖപ്പെടുത്തുന്നു. 170 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും ഇവിടം ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കപ്രദേശമായി തുടരുന്നു.

1865: സര്‍വേ ഓഫ് ഇന്ത്യയുടെ ഒരു ഉദ്യോഗസ്ഥനായ ഡബ്ലിയു എച്ച് ജോണ്‍സണ്‍ കാരക്കോറം മലനിരകളുടെ വടക്കുള്ള ഘോട്ടാന്‍ സന്ദര്‍ശിക്കുകയും അക്‌സായി ചിന്‍ കാശ്മീരിന്റെ ഭാഗമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ജോണ്‍സണ്‍ രേഖ എന്നാണ് ഇത് അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ സൈനിക രഹസ്യാന്വേഷണ ഡയറക്ടര്‍ ജനറലായിരുന്ന മേജര്‍ ജനറല്‍ ജോണ്‍ അര്‍ദാഗ്, ജോണ്‍സണ്‍ രേഖയെ പിന്തുണയ്ക്കുകയും പിന്നീട് അത് ജോണ്‍സണ്‍-അര്‍ദാഗ് രേഖ എന്ന് അറിയപ്പെടാനും തുടങ്ങി. ജമ്മുകാശ്മീരിന്റെ ഭൂപടത്തില്‍ ജോണ്‍സണ്‍-അര്‍ദാഗ് രേഖ വരച്ചുചേര്‍ക്കപ്പെട്ടു: ചൈന പെട്ടെന്ന് തന്നെ പ്രതിഷേധം രേഖപ്പെടുത്തി.

1868: ജോണ്‍സണ്‍ രേഖ അറ്റ്‌ലസിലും മറ്റ് സ്ഥലങ്ങളിലും രേഖപ്പെടുത്തപ്പെട്ടു.

1873: ജോണ്‍സണ്‍-അര്‍ദാഗ് രേഖയില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു അതിര്‍ത്തി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം വരയ്ക്കുന്നു. കാരക്കോറത്തിന്റെ കൊടുമുടികള്‍ അല്ലെങ്കില്‍ നീര്‍മറി പ്രദേശത്തുകൂടിയായിരുന്നു ആ അതിര്‍ത്തി കടന്നുപോകുന്നത്. നീമറി പ്രദേശത്തിന്റെ തെക്ക്-കിഴക്കന്‍ മേഖല ഇന്ത്യയിലായി. മറുഭാഗം (അക്‌സായി ചിന്‍) ആളില്ലാ പ്രദേശമായി പ്രഖ്യാപിച്ചു.

1895: ബ്രിട്ടണും റഷ്യയും പാമിര്‍ ഉടമ്പടിയില്‍ ഒപ്പുവെക്കുകയും വാഖാന്‍ ഇടനാഴി നിലവില്‍ വരികയും ചെയ്തു. റഷ്യക്കാര്‍ അതിന്റെ വടക്കും ബ്രിട്ടീഷുകാര്‍ തെക്കും നില്‍ക്കും എന്നായിരുന്നു ഉടമ്പടി.

ദോക്ലാം മാത്രമല്ല; ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ ചരിത്രത്തിലൂടെ-ഭാഗം 1

1896: ജോണ്‍സണ്‍-അര്‍ദാഗ് രേഖ ഉള്‍പ്പെടുത്തിയ അറ്റ്‌ലസ് ചൈന എതിര്‍ക്കുകയും കാഷ്ഗറിലെ (സിന്‍ജിയാംഗ്) ബ്രിട്ടീഷ് റസിഡന്റ് ജോര്‍ജ്ജ് മക്കാര്‍ട്ട്‌നിക്ക് പരാതി നല്‍കുകയും ചെയ്തു.

1898: ലാക് സാംഗ് പര്‍വത നിരകളിലൂടെ അക്‌സായി ചിന്‍ വിഭജിക്കാനുള്ള മക്കാര്‍ട്ട്‌നിയുടെ നിര്‍ദ്ദേശം ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന എല്‍ജിന്‍ പ്രഭു അംഗീകരിച്ചു.

1899: സര്‍ ക്ലോഡെ മക്‌ഡൊണാള്‍ഡ് ഈ നിര്‍ദ്ദേശം പീക്കിംഗില്‍ വച്ച് ചൈനയുടെ മുന്നില്‍ അവതരിപ്പിച്ചു. മക്കാര്‍ട്ട്‌നി-മക്‌ഡൊണാള്‍ഡ് രേഖ എന്ന് അറിയപ്പെടുന്ന ഈ അതിര്‍ത്തി 1873ല്‍ വിദേശമന്ത്രാലയം നിശ്ചയിച്ച പരിധിക്കും 1865ലെ ജോണ്‍സണ്‍-അര്‍ദാഗ് രേഖയ്ക്കും ഏകദേശം ഇടയിലായി സ്ഥിതി ചെയ്യുന്നു.

1907: അക്‌സായി ചിന്‍ സിന്‍ജിയാംഗിന്റെ ഭാഗമല്ലെന്നും മറിച്ച് ടിബറ്റിന്റെ ഭാഗമാണെന്നും ബ്രിട്ടീഷുകാര്‍ വാദിച്ചു. റഷ്യ പിന്നീട് സിന്‍ജിയാംഗ് പിടിച്ചെടുത്തു.

1913-14: അക്‌സായി ചിന്‍ ടിബറ്റിന്റെ ഭാഗമാക്കണമെന്ന് സിംല യോഗം നിര്‍ദ്ദേശിച്ചു. പ്രതിഷേധസൂചകമായി ഭൂപടങ്ങളില്‍ ഒപ്പുവെക്കാന്‍ ചൈന വിസമ്മതിച്ചു.

110 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലണ്ടന്‍ എടുത്ത ഒരു തീരുമാനം എങ്ങിനെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് കാരണമായി?

1947: ചൈന ടിബറ്റില്‍ പ്രവേശിച്ചു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു രോഷാകുലനായി പ്രതിഷേധം രേഖപ്പെടുത്തുകയും ടിബറ്റ് ‘അധിനിവേശത്തെ’ വിമര്‍ശിക്കുകയും ചെയ്തു.

1950: അരുണാചല്‍ പ്രദേശിലെ മക്‌മോഹന്‍ രേഖയാണ് തങ്ങളുടെ അതിര്‍ത്തിയെന്ന് ഇന്ത്യ ഏകപക്ഷീയമായി പ്രഖ്യാപിച്ചു.

1954: തങ്ങളുടെ വടക്കന്‍ അതിര്‍ത്തിയുടെ ഭാഗമാണ് അക്‌സായി ചിന്‍ എന്ന് ഇന്ത്യ സംശയാതീതമായി അവകാശപ്പെടുകയും ജോണ്‍സണ്‍-അദാര്‍ഗ് രേഖയെ ഭാഗീകമായി അംഗീകരിക്കുകയും ചെയ്തു.

1958: സിന്‍ജിയാംഗിനെയും ടിബറ്റിനെയും ബന്ധിപ്പിച്ചുകൊണ്ട് അക്‌സായി ചിന്‍ പീഠഭൂമിയിലൂടെ ചൈന ഒരു റോഡ് നിര്‍മ്മിച്ചതായി ഇന്ത്യ കണ്ടെത്തി.

1959: ലാസയില്‍ ടിബറ്റുകാരുടെ സായുധ വിപ്ലവം പരാജയപ്പെട്ടു; ഇന്ത്യക്കാര്‍ മക്‌മോഹന്‍ രേഖ ലംഘിക്കുകയാണെന്ന് പരാതിപ്പെടുന്ന ചൗ എ്ന്‍-ലായിയുടെ കത്ത് നെഹ്രു നിരാകരിച്ചു.

1960: ‘ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങളുടെ’ അടിസ്ഥാനത്തില്‍ തര്‍ക്കം പരിഹരിക്കാമെന്ന നിര്‍ദ്ദേശം ചൗ എന്‍-ലായി മുന്നോട്ട് വെച്ചു. അതായത് ഇന്ത്യ എന്‍ഇഎഫ്എ (ഇന്നത്തെ അരുണാചല്‍ പ്രദേശ്) കൈയില്‍ വെക്കുകയും ജമ്മുകാശ്മീരിന്റെ വടക്കുകിഴക്കന്‍ അറ്റമായ അക്‌സായി ചിന്‍ ചൈനയുടെ അധീനതയില്‍ ആവുകയും ചെയ്യുന്ന തല്‍സ്ഥിതി തുടരണമെന്ന് ചൈന ആഗ്രഹിച്ചു.

1961: പ്രദേശങ്ങളുടെ നിയന്ത്രണം നിലനിറുത്തുന്നതിന് ഇന്ത്യ നവംബറില്‍ മുന്നോക്ക നയം നടപ്പിലാക്കി.

1962: ഗാല്‍വന്‍ ഏറ്റുമുട്ടല്‍ (കാരക്കോറത്തിന്റെ ഇന്ത്യന്‍ ഭാഗത്ത്): ചൈനയുടെ പ്രദേശത്ത് ഇന്ത്യ 40 പോസ്റ്റുകള്‍ സ്ഥാപിച്ചെങ്കിലും യുദ്ധകാലത്ത് അവ പിന്നോട്ട് നീക്കേണ്ടി വന്നു.

1962: ഒക്ടോബര്‍-നവംബറില്‍ ഇന്ത്യ-ചൈന യുദ്ധം.

1988: ഡെംഗ് സിയാവോപിംഗുമായുള്ള പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൂടിക്കാഴ്ചയില്‍ മറ്റൊരു നിര്‍ദ്ദേശം ഉയര്‍ന്നുവന്നു. താവാങ് പ്രദേശത്തിന്റെ പ്രശ്‌നം ചൈന ഉന്നയിച്ചു. രാജീവ് ഗാന്ധി പ്രതികരിച്ചില്ല.

റഷ്യ-ബ്രിട്ടന്‍-ചൈന കളികളാണ്‌ ഇന്ത്യയുടെ അതിര്‍ത്തി തര്‍ക്കങ്ങള്‍ ഇത്ര വഷളാക്കിയത്

1993: സെപ്തംബര്‍- പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കീഴില്‍ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ശാന്തിയും സമാധാനവും നിലനിറുത്താനുള്ള കരാറില്‍ ഒപ്പുവെച്ചു.

1996: ജനവാസകേന്ദ്രങ്ങള്‍ക്ക് ‘ശല്യമുണ്ടാക്കാതിരിക്കാനുള്ള’ ചര്‍ച്ചകള്‍ ആരംഭിച്ചു. നവംബറില്‍, യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ സൈനീക മേഖലകളില്‍ ആത്മവിശ്വാസം കെട്ടിപ്പടുക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട കരാറില്‍ ഇരുഭാഗങ്ങളും ഒപ്പുവെച്ചു.

2005: ഏപ്രില്‍-യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ സൈനീക മേഖലകളില്‍ ആത്മവിശ്വാസം കെട്ടിപ്പടുക്കുന്നതിനുള്ള നടപടികള്‍ (1996ലെ) നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ ധാരണ.

2012: ജനുവരി- ഇന്ത്യ-ചൈന അതിര്‍ത്തി കാര്യങ്ങളില്‍ ഏകോപനത്തിനും ചര്‍ച്ചകള്‍ക്കുമുള്ള പ്രവര്‍ത്തനസംവിധാനം സ്ഥാപിക്കല്‍ കരാര്‍.

2013: ഒക്ടോബര്‍-പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ബീജിംഗില്‍ വച്ച് അതിര്‍ത്തി പ്രതിരോധ സഹകരണ കരാറില്‍ ഒപ്പുവെച്ചു.

2014: യഥാര്‍ത്ഥ പ്രദേശങ്ങളില്‍ എല്‍എസി രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. പ്രത്യേക പ്രതിനിധികള്‍(നിലവില്‍ അജിത് ഡോവലും യാംഗ് ജീച്ചിയും) പ്രശ്‌നം പരിഹരിക്കട്ടെയെന്ന് ചൈന. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

(അവസാനിച്ചു)

ദോക്ലാം ഇന്ത്യക്ക് കെണിയോ അതോ അവസരമോ? ഇന്ത്യ-ചൈന തര്‍ക്കത്തിന്റെ വസ്തുതകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍