UPDATES

ട്രെന്‍ഡിങ്ങ്

ലോക പട്ടിണി സൂചികയിലെ ഇന്ത്യയുടെ പദവി താഴോട്ട്

48.4 ശതമാനം ആളുകള്‍ക്കും മോശം ശുചിത്വനിലവാരമാണുളളത്. ശുചിത്വനിലവാരം പോഷണത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട്

2017 ലോക പട്ടിണി സൂചികയിലെ ഇന്ത്യയുടെ റാങ്ക് മുന്ന് പദവികള്‍ താഴോട്ട് പോയതായി റിപ്പോര്‍ട്ട്. പട്ടിണി സൂചികയില്‍ 119 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പദവി 100 ആയി. 2016-ല്‍ ഇത് 97 ആയിരുന്നു. ഇന്ത്യയില്‍ 21 ശതമാനം കുട്ടികളും പട്ടിണി കാരണം ബലഹീനരാവുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യക്ക് അരികില്‍ ഉളളത്. ജിബൂട്ടി, ശ്രീലങ്ക, സൗത്ത് സുഡാന്‍ എന്നീ രാജ്യങ്ങളാണവ. ഈ മൂന്നു രാജ്യങ്ങളില്‍ 20 ശതമാനം കുഞ്ഞുങ്ങള്‍ പട്ടിണി കാരണം ഭാരക്കുറവ് അനുഭവിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2017 ലെ പട്ടിണി സൂചിക പ്രകാരം അതീവ ഗൗരവമുളള പട്ടികയിലാണ് ഇന്ത്യ ഉള്‍പ്പെടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഐറിഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഭക്ഷ്യ ഗവേഷണസ്ഥാപനവും ജര്‍മ്മനിയിലെ സ്വകാര്യ ഏജന്‍സിയും ചേര്‍ന്നാണ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്.

ദക്ഷിണേഷ്യയിലെ മൂന്നില്‍ ഒരു ഭാഗം ജനതയും താമസിക്കുന്നത് ഇന്ത്യയില്‍ ആണെന്നതുകൊണ്ടാണ് മേഖലയില്‍ ഇന്ത്യയുടെ സ്‌കോര്‍ ഉയരുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടി കാട്ടുന്നു.

2015-16 വര്‍ഷങ്ങളില്‍ ദേശീയ ആരോഗ്യ സര്‍വ്വെ പുറത്തുവന്നപ്പോള്‍ മൂന്നു പ്രധാന കാര്യങ്ങള്‍ കുട്ടികളുടെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് വിശദമാക്കിയിരുന്നു. മുലപ്പാല്‍ കുടിക്കുന്നത് നിര്‍ത്തിയ കുട്ടികള്‍ക്ക് അല്ലാത്ത ആഹാരം ലഭ്യമാക്കുന്ന കുഞ്ഞുങ്ങളുടെ ശതമാനം 52.7ല്‍ നിന്നും 42.7 ആയി കുറഞ്ഞുവെന്നാണ് ഒന്നാമത്തെ വസ്തുത.

23 മാസമായ കുഞ്ഞുങ്ങള്‍ക്കും 6 മാസം പ്രായമുളള കുഞ്ഞുങ്ങള്‍ക്കും ലഭിക്കുന്ന ആഹാരത്തിന്റെ അനുപാതം 9.6 ശതമാനമാണ്

മൂന്നാമതായി സര്‍വ്വെ ചൂണ്ടിക്കാണിച്ചത്, 48.4 ശതമാനം ആളുകള്‍ക്കും മോശം ശുചിത്വനിലവാരമാണുളളത്. ശുചിത്വനിലവാരം പോഷണത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍