UPDATES

ട്രെന്‍ഡിങ്ങ്

ധനകാര്യ സെക്രട്ടറിക്ക് രണ്ട് സ്വര്‍ണ ബിസ്‌കറ്റുകള്‍ സമ്മാനം, അന്വേഷണമില്ല; പിന്നില്‍ നിരവ് മോദിയോ?

ആരാണ് തനിക്ക് ഇത് എത്തിച്ചത് എന്നത് സംബന്ധിച്ച് ആധിയയോ ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയോ ഇതുവരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്നും ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആധിയയ്ക്ക് രണ്ട് വര്‍ഷം മുമ്പ് 20 ഗ്രാമിന്റെ രണ്ട് സ്വര്‍ണ ബിസ്‌കറ്റുകള്‍ സമ്മാനമായി ലഭിച്ചതായി വെളിപ്പെടുത്തല്‍. 2016ലെ ദീപാവലി ആഘോഷ സമയത്താണ് അന്ന് റെവന്യു സെക്രട്ടറിയായിരുന്ന ഹസ്മുഖ് ആധിയയ്ക്ക് സ്വര്‍ണ ബിസ്‌കറ്റ് അജ്ഞാതന്‍ സമ്മാനിച്ചത്. എന്നാന്‍ ആരാണ് തനിക്ക് ഇത് എത്തിച്ചത് എന്നത് സംബന്ധിച്ച് ആധിയയോ ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയോ ഇതുവരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്നും ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് സ്വര്‍ണ ബിസ്‌കറ്റിനും കൂടി രണ്ട് ലക്ഷം രൂപയ്ക്കടുത്ത് വില വരും. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിലേയ്ക്ക് നയിച്ച രഹസ്യ നടപടികളില്‍ പ്രധാന പങ്ക് വഹിച്ച ഉദ്യോഗസ്ഥനാണ് ഹസ്മുഖ് ആധിയ. ഒക്ടോബര്‍ 30നായിരുന്നു 2016ലെ ദീപാവലി ദിനം.

ഡല്‍ഹി ന്യൂ മോട്ടി ബാഗിലെ തന്റെ വീട്ടിലേയ്ക്ക് സ്വര്‍ണ ബിസ്‌കറ്റ് എത്തിക്കുകയായിരുന്നുവെന്നും എന്നാല്‍ ആരാണ് ഇത് കൊണ്ടുവന്നത് എന്ന് തനിക്ക് അറിയില്ലെന്നും താന്‍ ആ സമയം വീട്ടിലുണ്ടായിരുന്നില്ലെന്നുമാണ് വയറിന്റെ അന്വേഷണത്തിന് മറുപടിയായി ഹസ്മുഖ് ആധിയ പറഞ്ഞത്. അതേസമയം ഇത് സംബന്ധിച്ച് സിബിഐ അടക്കമുള്ള ഏജന്‍സികളെ കൊണ്ട് അന്വേഷണം ആവശ്യപ്പെടുന്നതിന് പകരം വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക തോഷഖാനക്ക് (ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും ലഭിക്കുന്ന പരിധിയിലധികം മൂല്യമുള്ള വസ്തുക്കള്‍ നിക്ഷേപിക്കുന്ന ഇടം) കൈമാറുകയാണ് ആധിയ ചെയ്തത്. രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ഉദ്യോഗസ്ഥന്മാരില്‍ ഒരാളെ കൈക്കൂലി കൊടുത്ത് സ്വാധീനിക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നതെന്ന് ഓര്‍ക്കണം. അതേസമയം പഞ്ചാബ് നാഷണല്‍ ബാങ്ക് 13,000 കോടിയിലധികം രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വിദേശത്തേയ്ക്ക് മുങ്ങിയ വിവാദ വജ്ര വ്യാപാരി നിരവ് മോദിയാണ് ഹസ്മുഖ് ആധിയയ്ക്ക് സ്വര്‍ണ ബിസ്‌കറ്റുകള്‍ എത്തിച്ചതെന്ന ആരോപണം ശക്തമാണ്. എന്നാല്‍ ആധിയ ഇക്കാര്യം നിഷേധിക്കുന്നു.

അതേസമയം വിദേശകാര്യ മന്ത്രാലയത്തിന്റെ തോഷ ഖാനയില്‍ ഇത്തരമൊരു നിക്ഷേപം വന്നിട്ടില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 2016 ഒക്ടോബറിനും ഡിസംബറിനുമിടയില്‍ ഹസ്മുഖ് ആധിയ തോഷഖാനയില്‍ ഒന്നും തന്നെ നിക്ഷേപിച്ചിട്ടില്ല. തോഷഖാനയില്‍ നിക്ഷേപിക്കുന്ന പാരിതോഷിങ്ങളുടെ പൂര്‍ണ ലിസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ രജിസ്ട്രിയിലുണ്ട്. തോഷഖാനയില്‍ നിക്ഷേപിക്കുന്ന പാരിതോഷിങ്ങളുടെ പൂര്‍ണ ലിസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ രജിസ്ട്രിയിലുണ്ട്. അതേസമയം 2016 നവംബര്‍ ഏഴിന്റെ റെസീപ്റ്റ് തനിക്ക് മന്ത്രാലയത്തില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്നാണ് ഹസ്മുഖ് ആധിയ അവകാശപ്പെടുന്നത്.

അദാനി കുടുംബത്തിന്റെ അടുത്ത ബന്ധു; മോദി സര്‍ക്കാരിന് കീഴില്‍ ജതിന്‍ മേത്ത സുരക്ഷിതനായതെങ്ങനെ?

നിരവ് മോദിയുടെ തട്ടിപ്പുകള്‍ അവസാനിക്കുന്നില്ല: 17 ബാങ്കുകളില്‍ നിന്നും തട്ടിയെടുത്ത് 3000 കോടി രൂപ

പിഎന്‍ബി തട്ടിപ്പ്; ആരാണ് വിപുല്‍ അംബാനി? ഏറെ വിശേഷപ്പെട്ട ഒരു ധനിക ബന്ധത്തിന് നിരവ് മോദിക്ക് അയാള്‍ സഹായകമായോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍