UPDATES

വായിച്ചോ‌

“2019ലും ഞങ്ങള്‍ വരും, നിന്നെ എടുത്തോളാം”: ലോയ കേസില്‍ വിവരം ശേഖരിക്കുന്ന അഭിഭാഷകനോട് ഫഡ്‌നാവിസിന്റെ ബന്ധു

“നിങ്ങള്‍ എന്ത വലിയ പണി ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ അറിഞ്ഞു. 2019ലും ഞങ്ങള്‍ തന്നെ അധികാരത്തില്‍ വരും. പൊലീസ് പിടിച്ച് ലോക്കപ്പിലിട്ട് തല്ലിയാല്‍ പിന്നെ പരാതി പറയരുതെന്നും” സഞ്ജയ് ഫഡ്‌നാവിസ് പറയുന്നു. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പിതൃസഹോദരന്റെ മകനാണ് സഞ്ജയ് ഫഡ്‌നാവിസ്.

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ വിവരം ശേഖരിക്കുന്ന നാഗ്പൂരിലെ അഭിഭാഷകനെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ബന്ധു. 2019ലും ഞങ്ങള്‍ (ബിജെപി) തന്നെ അധികാരത്തില്‍ വരുമെന്നും നിങ്ങളെ അപ്പോള്‍ കണ്ടോളാം എന്നുമാണ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ കസിനായ സഞ്ജയ് ഫഡ്‌നാവിസ് അഭിഭാഷകനെ ഫോണില്‍ ഭീഷണിപ്പെടുത്തിയത്. ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവന്ന കാരവാന്‍ മാഗസിനാണ് സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും ടെക്സ്റ്റും അടക്കം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മാര്‍ച്ച് ആറിന് രാത്രി ഒരു മണിക്കാണ് സഞ്ജയ് ഫഡ്‌നാവിസ് അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഭിയാന്‍ ബരാഹതെയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. “നിങ്ങള്‍ എന്ത വലിയ പണി ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ അറിഞ്ഞു. 2019ലും ഞങ്ങള്‍ തന്നെ അധികാരത്തില്‍ വരും. പൊലീസ് പിടിച്ച് ലോക്കപ്പിലിട്ട് തല്ലിയാല്‍ പിന്നെ പരാതി പറയരുതെന്നും” സഞ്ജയ് ഫഡ്‌നാവിസ് പറയുന്നു. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പിതൃസഹോദരന്റെ മകനാണ് സഞ്ജയ് ഫഡ്‌നാവിസ്. നാഗ്പൂര്‍ കേന്ദ്രീകരിച്ച് ബിജെപി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് സഞ്ജയ്.

ഓഡിയോ:

ഭീഷണി വന്ന ദിവസം തന്നെ അഭിയാന്‍ ബരാഹതെ നാഗ്പൂര്‍ പൊലീസ് കമ്മീഷണര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. 2014 നിയമസഭ തിരഞ്ഞെടുപ്പില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന് വേണ്ടി സഞജയ് പ്രചാരണ രംഗത്തുള്ളപ്പോള്‍ അയാളെ കണ്ടിട്ടുണ്ടെന്ന് അഭിയാന്‍ പറയുന്നു. പരിചയപ്പെടുകയും ഇരുവരും പരസ്പരം ഫോണ്‍ നമ്പര്‍ കൈമാറുകയും ചെയ്തു. പിന്നീട് പല തവണ കണ്ടു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ബന്ധമില്ല. ലോയ കേസിലെ വിവരങ്ങള്‍ ശേഖരിക്കുന്ന അഭിഭാഷക ആക്ടിവിസ്റ്റുകളെ വിവരാവകാശ രേഖകളടക്കം ഉപയോഗിച്ച് അഭിയാന്‍ സഹായിക്കുന്നുണ്ട്. കേസില്‍ വിവരം ശേഖരിക്കുന്ന അഭിഭാഷകന്‍ സതീഷ് ഉകെയ്ക്ക് വേണ്ടിയാണ് പ്രധാനമായും അഭിയാന്‍ പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/VumPeS

ലോയ: വിഷം കയറിയതോ ശാരീരികാക്രമണമോ ആകാം മരണകാരണം-AIIMS ഫോറെന്‍സിക് വിഭാഗം മുന്‍തലവന്‍

അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷേഖ് കൊലക്കേസ് വാദം കേട്ട ജഡ്ജിയുടെ മരണത്തില്‍ ദുരൂഹത

ഇങ്ങനെയാണ് അമിത് ഷാ സിബിഐ ഭരിക്കുന്നത്

അമിത് ഷാ പ്രതിയായ സൊറാബുദീന്‍ കേസ്: അനുകൂല വിധിക്കായി ജഡ്ജിക്ക് വാഗ്ദാനം 100 കോടി

വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍; അമിത് ഷായ്ക്കെതിരെയുള്ള കേസുകള്‍ ഇതുവരെ

സുപ്രീംകോടതി ജഡ്ജിമാരുടെ തുറന്നുപറച്ചിലുകള്‍ക്ക് പിന്നാലെ നടക്കുന്നത് അമിത് ഷായെ രക്ഷിക്കാനുള്ള ശ്രമം?

‘അവര്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞു’; ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍