UPDATES

വായന/സംസ്കാരം

ടി എം കൃഷ്ണയെ കേൾക്കാൻ കെജ്‌രിവാളും, യെച്ചൂരിയും : ഭീഷണി വക വെക്കാതെ ആയിരങ്ങൾ എത്തിയത് പ്രചോദനമെന്ന് ഗായകൻ

രാ​ജ്യ​ത്ത്​ ഹി​ന്ദു, മു​സ്​​ലിം എ​ന്നോ മലയാ​ളി, പ​ഞ്ചാ​ബി എ​ന്നോ വേ​ർ​തി​രി​വി​ല്ല എ​ന്ന​തി​ന്​ തെ​ളി​വാ​ണ്​. ഇത്ര​യും ​പേ​ർ ഒത്തു ചേർന്നതെന്ന്​​ ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെ​ജ്​​രി​വാ​ൾ

സംഘപരിവാർ സംഘടനകളുടെ ഭീഷണിയെ വക വെക്കാതെ തന്റെ സംഗീത പരിപാടി ശ്രവിക്കാൻ ആയിരങ്ങൾ എത്തിയത് വലിയ പ്ര​ചോദ​ന​മാ​ണെ​ന്ന്​ ക​ർ​ണാ​ട്ടി​ക് സം​ഗീ​ത​ജ്​​ഞ​ൻ ടി.​എം. കൃ​ഷ്ണ​. രാ​ജ്യ​ത്ത്​ ഹി​ന്ദു, മു​സ്​​ലിം എ​ന്നോ മലയാ​ളി, പ​ഞ്ചാ​ബി എ​ന്നോ വേ​ർ​തി​രി​വി​ല്ല എ​ന്ന​തി​ന്​ തെ​ളി​വാ​ണ്​. ഇത്ര​യും ​പേ​ർ ഒത്തു ചേർന്നതെന്ന്​​ ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെ​ജ്​​രി​വാ​ൾ പ​റ​ഞ്ഞു.

സം​ഘ്​​പ​രി​വാ​ർ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന്​ എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ ഉ​പേ​ക്ഷി​ച്ച പരിപാടി ആം ആദ്മി സര്‍ക്കാര്‍ ‘ആവാം കി ആവാസ്’ എന്ന് പേരിട്ട് പുനഃ സംഘടിപ്പിക്കുകയായിരുന്നു. പരിപാടിയിൽ ടി എം കൃഷ്ണയുടെ ക​ച്ചേ​രി കേൾക്കാനെത്തി​യ​ത്​ ആ​യി​ര​ങ്ങ​ൾ ആണ്. മു​ഖ്യ​മ​ന്ത്രി അരവി​ന്ദ്​ കെ​ജ്​​രി​വാ​ൾ, ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ്​ സി​സോ​ദി​യ, സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെച്ചൂരി. തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​രും ശ​നി​യാ​ഴ്​​ച വൈകീട്ട്​ സാ​കേ​തി​ലെ മൈ​താ​ന​ത്തെത്തി.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കെ​ല്ലാം സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു.എ​ല്ലാ​വ​രും പങ്കെ​ടു​ക്ക​ണ​മെ​ന്നും എന്നാ​ലേ ഇ​ന്ത്യ​യെ ത​ക​ർ​ക്കാ​ൻ ശ്രമിക്കു​ന്ന ശ​ക്​​തി​ക​ൾ​ക്കൊ​രു മ​റു​പ​ടി​യാ​വൂ എ​ന്നും ക​ഴി​ഞ്ഞ ദിവസം അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ ട്വീ​റ്റ് ചെ​യ്​​തി​രു​ന്നു.

തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടർന്ന് കർണാടക സംഗീതജ്ഞൻ ടി എം കൃഷ്ണയുടെ സംഗീത പരിപാടി എ എ ഐ (എയർപോർട് ഒതോറിറ്റി ഓഫ് ഇന്ത്യ) റദ്ദാക്കിയത് വലിയ വിവാദമായിരുന്നു. ഡൽഹിയിലെ ചാണക്യപുരി നെഹ്‌റു പാർക്കിൽ നടത്താനിരുന്ന ‘ഡാൻസ് ആൻഡ് മ്യുസിക് ഇൻ ദി പാർക്ക്’ എന്ന പരിപാടി ആണ് അധികൃതർ ഉപേക്ഷിച്ചത്.

ഭരണഘടനയുടെ മൂല്യങ്ങളിലും, മതേതരത്തിലും തന്റേതായ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ആരംഭിച്ചത് മുതൽ ടി എം കൃഷ്ണക്ക് ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണി നില നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തെ ഒരു കൂട്ടർ ‘ദേശവിരുദ്ധൻ’ ആയി പോലും മുദ്ര കുത്തിയിരുന്നു. ഡൽഹിയിൽ മുൻകൂട്ടി നിശ്ചയിച്ച ഈ പരിപാടിയിൽ നിന്നും സംഘാടകർ പിന്മാറിയത് ഇതേ കരണത്താലാണെന്ന വാദം ശക്തമാണ്. എന്നാൽ എ എ ഐ ചെയർമാൻ ഗുരുപ്രസാദ് മൊഹപത്ര ടി എം കൃഷ്ണക്കെതിരെയുള്ള ഭീഷണി നിലനിൽക്കുന്നത് കൊണ്ടാണ് പരിപാടി മാറ്റി വെച്ചതെന്ന വാർത്ത നിഷേധിച്ചു.

“വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ടിഎം കൃഷ്ണയുടെ സഹിഷ്ണുതയുടെ സംഗീതം”/ വീഡിയോ

തീവ്ര ഹൈന്ദവ സംഘടനകളുടെ ഭീഷണിയെ തുടർന്ന് ടി എം കൃഷ്ണയുടെ സംഗീത പരിപാടി മാറ്റി വെച്ച സംഭവം വിവാദമാകുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍