UPDATES

ട്രെന്‍ഡിങ്ങ്

ഉടല്‍ മണ്ണിന്, ഉയിര്‍ ഭൂമിക്ക്: രാജസ്ഥാനിലെ നിന്ദറില്‍ വ്യത്യസ്തമായ കര്‍ഷക പ്രക്ഷോഭം

ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കാനാവില്ലെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ കര്‍ഷകരോട് പറയുന്നത്. അതേസമയം 15,000ത്തോളം വരുന്ന കര്‍ഷകരുടെ ജീവിതത്തെ ബാധിക്കുന്ന ഈ പ്രശ്‌നത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രതിഷേധത്തിലും സമരരീതിയിലുമാണ് രാജസ്ഥാനിലെ നിന്ദര്‍ ഗ്രാമത്തിലെ കര്‍ഷകര്‍. കര്‍ഷകരുടെ സമ്മതമില്ലാത്ത ഭൂമി ഏറ്റെടുക്കലിനെതിരെയാണ് കര്‍ഷക പ്രക്ഷോഭം. ‘സമീന്‍ സമാധി സത്യാഗ്രഹ’ എന്ന പേരില്‍ തല മാത്രം പുറത്തുകാട്ടി കുഴിയിലിറങ്ങിയാണ് ഈ വ്യത്യസ്തമായ ജനകീയ പ്രതിഷേധം. നിന്ദ്രര്‍ ബച്ചാവോ കിസാന്‍ യുവസമിതിയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. 21 കര്‍ഷകരാണ് ഉടല്‍ ഭൂമിക്കടിയില്‍ കുഴിച്ചിട്ടുള്ള സമരത്തിന് തുടക്കം കുറിച്ചത്. 43 കര്‍ഷകരാണ് ഇപ്പോള്‍ കുഴിയിലിറങ്ങിയുള്ള സമരത്തിലുള്ളത്. മഹാത്മ ഗാന്ധിയുടേയും ഭഗത് സിംഗിന്റേയും ചിത്രങ്ങള്‍ സമരക്കാര്‍ അടുത്തുവച്ചിരിക്കുന്നു.

ഹൗസിംഗ് പദ്ധതിക്കായി 1300 ഭിഗാ (രാജസ്ഥാനില്‍ ഒരു ഭിഗ ഏതാണ്ട് അര ഏക്കറിന് തുല്യം) ഭൂമിയാണ് കര്‍ഷകരുടെ സമ്മതമില്ലാതെ ജയ്പൂര്‍ ഡെവലപ്‌മെന്റ് അതോറിറ്റി ഏറ്റെടുക്കുന്നത്. 600 ഭിഗാ ഭൂമിയുടെ കൈവശാവകാശം അവര്‍ നേടിക്കഴിഞ്ഞു. 600 ഭിഗാ ഭൂമിയുടെ കൈവശാവകാശം അവര്‍ നേടിക്കഴിഞ്ഞു. 60 കോടി രൂപ അവര്‍ കോടതിയില്‍ കെട്ടിവച്ചിട്ടുണ്ട്. 2011 ജനുവരിയിലാണ് 10,000 വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി പ്രഖ്യാപിച്ചത്. അതേസമയം ജെഡിഎയുടെ ഹൗസിംഗ് പദ്ധതികളുടെ ഭാഗമായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന വീടുകള്‍ കഴിഞ്ഞ 10 വര്‍ഷമായി ഒഴിഞ്ഞുകിടക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.

നഗരവികസന, ഭവനനിര്‍മ്മാണ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രി ശ്രീചന്ദ് കൃപലാനി കര്‍ഷകരുടെ പ്രതിനിധി സംഘത്തെ യോഗവുമായി നടത്തിയ ചര്‍ച്ച ധാരണയാകാതെ പിരിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ഷകര്‍ സമരം ശക്തമാക്കിയിരിക്കുകയാണ്. ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കാനാവില്ലെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ കര്‍ഷകരോട് പറയുന്നത്. അതേസമയം 15,000ത്തോളം വരുന്ന പ്രദേശവാസികളുടെ ജീവിതത്തെ ബാധിക്കുന്ന ഈ പ്രശ്‌നത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍