UPDATES

ട്രെന്‍ഡിങ്ങ്

“ഞങ്ങള്‍ അധികാരത്തില്‍ വന്നത് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി”: വീണ്ടും മോദിക്കെതിരെ ഗഡ്കരി

പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. അധികാരത്തില്‍ വന്നില്ലെങ്കില്‍ പിന്നെ ഉത്തരവാദിത്തവുമുണ്ടാകില്ലല്ലോ. ഇപ്പോള്‍ എല്ലാവരും ഞങ്ങളുടെ വാഗ്ദാനങ്ങളെ പറ്റി പറയുന്നു. ഞങ്ങള്‍ അതുകേട്ട് ചിരിയ്ക്കുന്നു.

മോദി സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തിരിച്ചടിയായി വീണ്ടും കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന. അധികാരത്തില്‍ വരാന്‍ കഴിയുമെന്ന് സംബന്ധിച്ച് ബിജെപിക്ക് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു അധികാരത്തിലെത്താന്‍ യാതൊരു സാധ്യതയുമില്ല എന്ന് തന്നെ കരുതിയിരുന്നതായും ഗഡ്കരി പറയുന്നു. “ഇതേതുടര്‍ന്ന് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. അധികാരത്തില്‍ വന്നില്ലെങ്കില്‍ പിന്നെ ഉത്തരവാദിത്തവുമുണ്ടാകില്ലല്ലോ. ഇങ്ങനെയാണ് തിരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിലെത്തിയത്. ഇപ്പോള്‍ എല്ലാവരും ഞങ്ങളുടെ വാഗ്ദാനങ്ങളെ പറ്റി പറയുന്നു. ഞങ്ങള്‍ അതുകേട്ട് ചിരിയ്ക്കുന്നു. ചിരിച്ച് ഞങ്ങളുടെ വഴിക്ക് പോകുന്നു” – കേന്ദ്ര ഗതാഗത-നഗരവികസന വകുപ്പ് മന്ത്രിയായ നിതിന്‍ ഗഡ്കരി പറഞ്ഞു. ഗഡ്കരി ഇക്കാര്യം പറയുന്ന വീഡിയോ, കോണ്‍ഗ്രസ് ട്വിറ്റര്‍ വഴി പുറത്തുവിടുകയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയുമാണ്.

ഒരു ടിവി ടോക്ക് ഷോയില്‍ നടന്‍ നാന പടേക്കര്‍ അടക്കമുള്ളവരുമായി സംസാരിക്കുന്നതിനിടെയാണ് നിതിന്‍ ഗഡ്കരി ഇക്കാര്യം പറയുന്നത്.

വീഡിയോ:

നേരത്തെ തൊഴിലില്ലാതെ എന്തിനാണ് സംവരണം എന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗഡ്കരി പറഞ്ഞതും മോദി സര്‍ക്കാരിനും പ്രധാനമന്ത്രിക്കും വലിയ തിരിച്ചടിയായിരുന്നു. രൂക്ഷമായ തൊഴിലില്ലായ്മ സംബന്ധിച്ചും പുതിയ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിലെ പരാജയവുമായി ബന്ധപ്പെട്ടും മോദി സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമായിട്ടുള്ള സാഹചര്യത്തിലാണ് തൊഴിലില്ലായ്മയെക്കുറിച്ച് ഗഡ്കരി പറഞ്ഞത്. സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭ രംഗത്തുള്ള മഹാരാഷ്ട്രയിലെ മറാത്ത സമുദായക്കാരോടാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവായ ഗഡ്കരി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇത് ചെന്ന് കൊണ്ടത് കേന്ദ്ര സര്‍ക്കാരിന്റ തൊഴിലവസരങ്ങള്‍ സംബന്ധിച്ച് അവകാശവാദങ്ങളെ തള്ളിപ്പറയുന്ന തരത്തിലാണ്. മോദിക്ക് പകരം ആര്‍എസ്എസ് കണ്ടുവച്ചിരിക്കുന്ന ‘റിസര്‍വ് പ്രധാനമന്ത്രി’ എന്ന വിശേഷണം രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും മുന്‍ ബിജെപി അധ്യക്ഷനായ ഗഡ്കരിക്ക് നല്‍കിയിരുന്നു എന്നത് ശ്രദ്ധേയമാണ്.

ജോലിയില്ലാതെ എന്തിനാണ് സംവരണം? മോദിയുടെ പോസ്റ്റില്‍ ഗഡ്കരിയുടെ ഗോള്‍

സംവരണം കിട്ടിയാലും തൊഴിലെവിടെ? മറാത്ത സംവരണ പ്രക്ഷോഭകരോട് നിതിൻ ഗഡ്കരി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍