UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രധാനമന്ത്രി ആരെന്ന് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും: രാഹുലിനെ ഉയര്‍ത്തിക്കാട്ടേണ്ടതില്ല: യെച്ചൂരി

നമ്മുടേത് പാര്‍ലമെന്ററി ജനാധിപത്യമാണ്. പാര്‍ലമെന്റ് അംഗങ്ങളാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുക. അല്ലാതെ ഞാനോ നിങ്ങളോ അല്ല – യെച്ചൂരി പറഞ്ഞു.

പ്രധാനമന്ത്രി ആരാണകണമെന്ന് തിരഞ്ഞെുപ്പിന് ശേഷം കക്ഷികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയടക്കം ആരെയും ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയുടേത് പാര്‍ലമെന്ററി ജനാധിപത്യമാണ്. പ്രസിഡന്‍ഷ്യല്‍ സംവിധാനമല്ല ഇവിടെയുള്ളത് – യെച്ചൂരി ചൂണ്ടിക്കാട്ടി. ചെന്നൈ ആല്‍വാര്‍പേട്ടില്‍ ഇന്നലെ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെ കാണാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് സ്റ്റാലിന്‍ നേരത്തെ പറഞ്ഞിരുന്നു.

നമ്മുടേത് പാര്‍ലമെന്ററി ജനാധിപത്യമാണ്. പാര്‍ലമെന്റ് അംഗങ്ങളാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുക. അല്ലാതെ ഞാനോ നിങ്ങളോ അല്ല – യെച്ചൂരി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ അഭിപ്രായ ഭിന്നതകളെല്ലാം പരിഹരിക്കാനാകുമെന്ന് യെച്ചൂരി പ്രതീക്ഷ പ്രകടിപ്പിച്ചു. നേതാക്കളുടെ നിലപാടുകളേക്കാളും മനോഭാവങ്ങളേക്കാളും താഴേത്തട്ടിലുള്ള സാധാരണ ജനങ്ങളാണ് ഇന്ത്യയെ രക്ഷിക്കാനായി ഐക്യപ്പെടാന്‍ പോകുന്നത്, അത് സംഭവിക്കാന്‍ പോവുകയാണ് – യെച്ചൂരി പറഞ്ഞു.

കോണ്‍ഗ്രസോ തൃണമൂല്‍ കോണ്‍ഗ്രസോ ഉള്‍പ്പെട്ട സഖ്യത്തില്‍ സിപിഎം പങ്കാളിയാകുമോ എന്ന ചോദ്യത്തിന്, ഇന്ത്യയില്‍ സഖ്യങ്ങള്‍ ആദ്യം രൂപപ്പെടുന്നത് സംസ്ഥാന തലത്തിലാണ് എന്നായിരുന്നു യെച്ചൂരിയുടെ മറുപടി. പിന്നീടാണ് ദേശീയ തലത്തില്‍ സഖ്യം രൂപപ്പെടുന്നത്. തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി സഖ്യത്തില്‍ മത്സരിക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.

യെച്ചൂരി സ്റ്റാലിനെ കണ്ടു; തമിഴ്നാട്ടില്‍ സിപിഎം-ഡിഎംകെ സഖ്യം; ദേശീയ മഹാസഖ്യത്തിലേക്കുള്ള ചുവടുവെയ്പ്

കൈരാന നേടിയത് എന്തുകൊണ്ട് പാല്‍ഗഡിന് സാധിച്ചില്ല? കോണ്‍ഗ്രസിനേക്കാള്‍ സിപിഎമ്മിന് വോട്ടുള്ള മഹാരാഷ്ട്ര മണ്ഡലത്തില്‍ സംഭവിച്ചത്

“വേറിട്ട് നടക്കാം പക്ഷെ ഒരുമിച്ച് ആക്രമിക്കണം”: ‘കുലംകുത്തി’ ട്രോത്സ്‌കിയെ കൂട്ടുപിടിച്ച് യെച്ചൂരി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍