UPDATES

ട്രെന്‍ഡിങ്ങ്

‘കല്ലെറിയല്‍ വിഘടനവാദി’യല്ല; ശരിക്കും ജേര്‍ണലിസ്റ്റ്; കമ്രാന്‍ യൂസഫ് കേസില്‍ എന്‍ ഐ എയ്ക്ക് തിരിച്ചടി

കശ്മീരിലെ കല്ലെറിയല്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തു എന്നാരോപിച്ച് എന്‍ ഐ എ അറസ്റ്റ് ചെയ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് കമ്രാന്‍ യൂസഫിനെ ഡല്‍ഹി കോടതി ജാമ്യത്തില്‍ വിട്ടു

കശ്മീരിലെ കല്ലെറിയല്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തു എന്നാരോപിച്ച് എന്‍ ഐ എ അറസ്റ്റ് ചെയ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് കമ്രാന്‍ യൂസഫിനെ ഡല്‍ഹി കോടതി ജാമ്യത്തില്‍ വിട്ടു. കുറ്റകൃത്യം നടന്ന സ്ഥലത്തു ആരോപണ വിധേയന്‍ ഉണ്ടായി എന്നത് കുറ്റം സ്ഥാപിക്കാന്‍ മാത്രമുള്ള തെളിവല്ലെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് തരുണ്‍ ഷെരാവത് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ പറഞ്ഞു. ഇവിടെ കുറ്റാരോപിതന്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ്.

“സാമൂഹ്യവും സാംസ്കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ വിവിധ വാര്‍ത്തകള്‍ കാശ്മീര്‍ വാലിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളയാളാണ് യൂസഫ്. അതുകൊണ്ട് തന്നെ കല്ലെറിയല്‍ സംഭവം നടന്ന സ്ഥലത്തെ അയാളുടെ സാന്നിധ്യം സ്വാഭാവികം മാത്രമാണ്,” ഷെരാവത്ത് പറഞ്ഞു.

അതേസമയം അന്വേഷണ ഏജന്‍സിക്ക് ഇയാള്‍ കല്ലെറിയുന്ന ഒരു ഫോട്ടോയോ വീഡിയോയോ കോടതിയുടെ മുന്‍പാകെ സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ആരോപണ വിധേയന്റെ വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ് അറസ്റ്റ് എന്നും കോടതി വിലയിരുത്തി.

യൂസഫിന് ഏതെങ്കിലും നിരോധിക്കപ്പെട്ട ഭീകര സംഘടനകളുമാമായോ സംഭഭവത്തിലെ മറ്റ് പ്രതികളുമായോ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്നോ നേരത്തെ ഏതെങ്കിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട് എന്നോ എന്തെങ്കിലും സ്ഫോടക വസ്തുക്കളോ മറ്റോ ഇയാളുടെ പക്കല്‍ നിന്നും പിടികൂടിയതായോ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സാധിച്ചിട്ടില്ല എന്നും കോടതി നിരീക്ഷിച്ചു.

ജമ്മു ആന്‍ഡ് കശ്മീരിലെ അസ്വസ്ഥ ബാധിത പ്രദേശങ്ങളില്‍ ശരിയായ ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഫോട്ടോ ജേര്‍ണലിസ്റ്റ് ആണ് കുറ്റാരോപിതന്‍ എന്നും കോടതി വ്യക്തമാക്കി.

ജനുവരി 18നാണ് ഭീകരവാദ വിഘടന വാദ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന പേരില്‍ 12 പെര്‍ക്കെതിരെ എന്‍ ഐ എ കേസെടുത്തത്. ലക്ഷര്‍-ഇ-തൊയ്ബ നേതാവ് ഹാഫിസ് സയ്യിദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി സയദ് സലാഹുദ്ദീന്‍, ആള്‍ പാര്‍ട്ടി ഹൂറിയത് കോണ്‍ഫറന്‍സിന്റെ വിവിധ നേതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ് കമ്രാന്‍ യൂസഫിനെയും പ്രതി ചേര്‍ത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍