UPDATES

ട്രെന്‍ഡിങ്ങ്

ഹിന്ദു മതത്തിന്റെ ആവശ്യമില്ല, ഇന്ത്യക്കാര്‍ ഹിന്ദുത്വത്തില്‍ നിന്നും പുറത്തു വരണം; പാ രഞ്ജിത്ത്

അംബേദ്കറിസത്തെ പോലെ കമ്യൂണിസത്തെയും ഇഷ്ടപ്പെടുന്നു

ഡിജിറ്റല്‍ ഇന്ത്യയില്‍ ജാതിയുടെ പേരില്‍ തിരിച്ചറിയപ്പെടുന്നതു പിന്നോട്ടു പോക്കാണെന്നും ജാതിയില്ലാ സമൂഹമാണ് രാജ്യത്തിന്റെ നിലനില്‍പ്പിന് ആവശ്യമെന്നും തമിഴ് സംവിധായന്‍ പാ രഞ്ജിത്ത്. ദേശാഭിമാനി പത്രത്തോട് സംസാരിക്കുമ്പോഴായിരുന്നു രഞ്ജിത്ത് തന്റെ അഭിപ്രായം പറഞ്ഞത്. ജാതിയാണ് ഇന്ത്യന്‍ ജനതയെ വേര്‍തിരിക്കുന്നതെന്നും ജാതിശക്തിയെ രാഷ്ട്രീയക്കാരും രുചിയോടെ ആസ്വദിക്കുകയാണെന്നും രഞ്ജിത്ത് കുറ്റപ്പെടുത്തി. താന്‍ അംബേദ്ക്കറെ ആരാധിക്കുന്നുവെന്നും അംബേദ്കര്‍ പറഞ്ഞതുപോലെ ഹിന്ദു എന്ന മതം ആവിശ്യമില്ല എന്നാണ് താനും വിശ്വസിക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. ഇന്ത്യക്കാര്‍ ഹിന്ദുത്വത്തില്‍ നിന്നും പുറത്തു വരണമെന്നും പാ. രഞ്ജിത്ത് ആവശ്യപ്പെട്ടു.

ഞാനിപ്പോഴും താമസിക്കുന്നത് ചേരിയിലാണ്, ഞങ്ങളിപ്പോഴും ദളിതരാണ്; പാ രഞ്ജിത്ത്

ദളിതരെയും ആബ്രാഹ്മണരെയും ക്ഷേത്രങ്ങളില്‍ പൂജാരിമാരാക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം ധീരമാണെന്നും തമിഴ്‌നാട്ടില്‍ ഇതിനു നിയമം ഉണ്ടായക്കി 15 വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ നടപ്പാക്കാനുള്ള ധൈര്യം സര്‍ക്കാരുകളും പാര്‍ട്ടികളും കാണിച്ചില്ലെന്നും രഞ്ജിത്ത് ചൂണ്ടിക്കാട്ടി. അംബേദ്കര്‍ ആരാധകനായ താന്‍ അംബേദ്കറിസം പോലെ കമ്യൂണിസത്തെയും ഇഷ്ടപ്പെടുന്നു. മലയാളികളെ താന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്ന പറഞ്ഞ രഞ്ജിത്ത് അയ്യന്‍കാളിയുടെ ചരിത്രം മലയാളത്തില്‍ സിനിമയാക്കി ചെയ്യാനുള്ള തന്റെ ആഗ്രഹവും വ്യക്തമാക്കി.

മെര്‍സല്‍ എഫക്റ്റ്: ‘വിജയ് അണ്ണനെ സഹായിച്ചപോലെ ഞങ്ങളെയും’; ബിജെപിയുടെ ‘പിന്തുണ’ തേടി തമിഴ് സിനിമലോകം

സിനിമകളെപോലും അസഹിഷ്ണുതയോടെ കാണുന്ന രാഷ്ട്രീയസംസ്‌കാരം ഇന്ത്യയില്‍ വളരുന്നുവെന്നു പറഞ്ഞ രഞ്ജിത്ത്, സിനിമ ഒരു കാല മാത്രമല്ലെന്നും അതൊരു രാഷ്ട്രീയ ആയുധം കൂടിയായി മാറുന്നുണ്ടെന്നും വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍