UPDATES

ട്രെന്‍ഡിങ്ങ്

സുപ്രീം കോടതിയെ പോലും പിടിച്ചുലച്ച ലോയ കേസ്; സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ തുടങ്ങിയ ദുരുഹത

2014 നവംബർ 30 നായിരുന്നു ജ. ബി എച്ച് ലോയ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്.

സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ 22 പ്രതികളെ വെറുതെ വിട്ട് പ്രത്യേക സിബി െഎ കോടതി ഉത്തരവിടുമ്പോൾ വീണ്ടും ഉയർന്ന് വരുന്ന പേരുകളിലൊന്നാണ് ബ്രിജ്ഗോപാൽ ഹരികിഷൻ ലോയ എന്ന ജ. ബി എച്ച് ലോയയുടേത്. സുപ്രീം കോടതിയെ പോലും പിടിച്ചു കുലുക്കിയ സംഭവങ്ങൾക്ക് വഴിവച്ച ജ. ലോയയുടെ ദുരുഹമരണം സംബന്ധിച്ച കേസ് ആരംഭിക്കുന്നത് സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിലാണ്. കഴിഞ്ഞ ജനുവരിയിലായിരുന്നു സുപ്രീം കോടതിയിലെ മുതിൽന്ന നാലു ജഡ്ജിമാർ പതിവ് രീതികളെല്ലാം വിട്ട് അന്നത്തെ ചീഫ് ജസ്റ്റിസിനെതിരെ വാർത്താ സമ്മേളനം വിളിച്ചത്. ജ. ലോയ കേസുൾപ്പെടെ സുപ്രധാനമായ അനുവദിക്കുന്നതില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിവേചനം കാണിക്കുന്നെന്നായിരുന്നു ആരോപണം. 2018 ജനുവരി 12 ന് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജ. ചെലെമേശ്വർ, മദൻ ബി ലോകൂർ, ജ. കുര്യൻ ജോസഫ് എന്നിവരാണ് പങ്കെടുത്തത്.

2014 നവംബർ 30 നായിരുന്നു ജ. ബി എച്ച് ലോയ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. അന്ന് മഹാരാഷ്ട്രയിലെ സിബിഐ ജില്ലാ ജഡ്ജിയായിരുന്നു അദ്ദേഹം. സൊഹ്റാബുദ്ദീൻ കേസ് പരിഗണിച്ചിരുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ മരണം. കേസ് പരിഗണനയ്ക്ക് വന്ന ആദ്യ ദിവസം തന്നെ കേസിൽ ആരോപണ വിധേയനായിരുന്ന ബിജെപി അധ്യക്ഷൻ അമിത് ഷായോട് ഹാജരാവാൻ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ അമിത് ഷാ ഹാജരായില്ല. മുംബൈയിലുണ്ടായിട്ടും ഹാജരാവാതിരുന്ന ബിജെപി അധ്യക്ഷന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച ജ. ലോയ കേസ് 2014 ഡിസംബർ 15 ന് പരിഗണിക്കാൻ മാറ്റി.

2005 നവംബറിലാണ് ഏറ്റുമുട്ടൽ സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിന് ആസ്പദമായ സംഭവം അരങ്ങേറുന്നത്. അഹ്മദാബാദിൽ വെച്ച് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടെത്തി എന്നാരോപിച്ച് സൊഹ്റാബുദ്ദീൻ ഷെയ്ഖ്, സുഹൃത്ത് തുൾസിറാം പ്രജാപതി എന്നവരെ ഏറ്റുമുട്ടലിൽ വധിച്ചതായിരുന്നു സംഭവം. എന്നാൽ രാജസ്ഥാൻ-ഗുജറാത്ത് പൊലീസ് സേനകളിലെ ഉദ്യോഗസ്ഥരടങ്ങിയ ഒരു സംയുക്ത സംഘം സൊഹ്റാബുദ്ദീൻ ഷെയ്ഖിനെയും അദ്ദേഹത്തിന്റെ സുഹൃത്ത് തുൾസിറാം പ്രജാപതിയെയും കൊല ചെയ്യാൻ ഗൂഢാലോചന ചെയ്തത് നടപ്പാക്കിയതാണ് ഏറ്റുമുട്ടൽ എന്നായിരുന്നു സിബിഐയുടെ വാദം. ഏറ്റുമുട്ടൽ സംബന്ധിച്ച് അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്തിയായിരുന്ന അമിത് ഷായ്ക്ക് അറിവുണ്ടായിരുന്നെന്നായിരുന്നു മറ്റൊരു സുപ്രധാന വഴിത്തിരിവ്.

‘അവര്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞു’; ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല

സൊഹ്റാബുദ്ദീൻ കേസ് പിന്നീട് കേസ് പരിഗണിക്കുന്നതിന് രണ്ടാഴ്ചകൾ മുൻപായിരുന്നു ജ. ലോയ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. അമിത് ഷായെ പ്രതിപട്ടികയിൽ നിന്നും നീക്കാൻ ലോയക്ക് മേൽ‌ സമ്മർദമുണ്ടായിരുന്നെന്നായിരുന്നു ലോയ കേസിലെ പ്രധാന ആരോപണം. 2014 നവംബർ 30 ന് സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു നാഗ്പൂരിൽ വച്ച് ലോയ മരിക്കുന്നത്. രാത്രി നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞെന്നായിരുന്നു വിശദീകരണം. മൃതദേഹത്തിന്റെ തലയ്ക്ക് പിറകിൽ പരിക്കുണ്ടായിരുന്നെന്ന് അന്നു തന്നെ ആരോപണം ഉയർന്നിരുന്നു. ലോയയുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ലോയയുടെ മരണത്തിൽ അന്ന് നാഗ്പൂർ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തെങ്കിലും ഇതും ഏവിടെയുമെത്തിയില്ല.

ഇതിനിടെ ലോയക്ക് ശേഷം കേസ് പരിഗണിച്ച സിബി ഐ ജഡ്ജി എം ബി ഗോസാവി 2014 ഡിസംബർ 30 ന് പുറപ്പെടുവിച്ച വിധിയിൽ അമിത് ഷാക്കെതിരായ എല്ലാ ആരോപണങ്ങളും തള്ളുകയും ചെയ്തു. അമിത് ഷാ വിചാരണ നേരിടേണ്ടെന്നും വ്യക്തമാക്കുന്നതായിരുന്നു ഉത്തരവ്.

എന്നാൽ മൂന്നരവർഷത്തിന് ശേഷം ലോയയുടെ ബന്ധുക്കൾ കാരവാൻ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ദുരുഹത ആരോപിച്ചതോടെ വീണ്ടും കേസ് സജീവമാവുകയായിരുന്നു. ഇതോടെയാണ് ദുരൂഹത ആരോപിച്ച് സുപ്രീം കോടതിയിൽ പൊതുതാൽപര്യഹർജിയും സമർപ്പിക്കപ്പെട്ടത്. ഇതിന് പിറകെ കോടതിയിൽ അസാധാരണ സാഹചര്യങ്ങൾ ഉണ്ടാവുകയും ദിവസങ്ങൾ നീണ്ട വാദ പ്രതിവാദങ്ങളും ഉയർന്നു. എന്നാൽ ജ. ലോയയുടെ മരണത്തിൽ ദുരൂഹത തെളിയിക്കാൻ ഹർജിക്കാർക്ക് ആയില്ലെന്ന് ചൂണ്ടിക്കാട്ടി 2018 ഏപ്രിൽ 19ന് കോടതി ഹർജി തള്ളി. ഹർജി ജുഡീഷ്യറിയെ ആക്രമിക്കാനാണെന്നും വിലയിരുത്തിയായിരുന്നു അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ്: 22 പ്രതികളെയും വെറുതെ വിട്ടു

സുപ്രീംകോടതിയുടെ പ്രവര്‍ത്തനം ശരിയല്ല; ഇത് ജനാധിപത്യം തകര്‍ക്കും: ജസ്റ്റിസ് ലോയ കേസില്‍ ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍