UPDATES

ട്രെന്‍ഡിങ്ങ്

“അദാനി 72,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി”; മോദിയെ കുത്തി അദാനിക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

അദാനി ഒരു ട്രപ്പീസ് കളിക്കാരനാണെന്നും അദാനിയുടെ തട്ടിപ്പ് സംബന്ധിച്ച് തനിക്ക് നേരത്തെ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതാണ് താന്‍ നേരത്തെ ട്വീറ്റില്‍ സൂചിപ്പിച്ചതെന്നും സുബ്രഹ്മണ്യന്‍ സ്വാമി എഎന്‍ഐയോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പം പുലര്‍ത്തുന്ന അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കെതിരെ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. അദാനിയ്ക്ക് 72,000 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തിയുണ്ടെന്ന് അതായത് അത്രയും തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തിയെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം. അദാനി ഒരു ട്രപ്പീസ് കളിക്കാരനാണെന്നും അദാനിയുടെ തട്ടിപ്പ് സംബന്ധിച്ച് തനിക്ക് നേരത്തെ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതാണ് താന്‍ നേരത്തെ ട്വീറ്റില്‍ സൂചിപ്പിച്ചതെന്നും സുബ്രഹ്മണ്യന്‍ സ്വാമി എഎന്‍ഐയോട് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇക്കാര്യം വ്യക്തമാകൂ. അതേസമയം അഴിമതിയില്‍ ബിജെപിക്ക് ഒരു പങ്കുമില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു.

നിഷ്‌ക്രിയ ആസ്തികളെ പറ്റി, അല്ലെങ്കില്‍ കിട്ടാക്കടങ്ങളെ പറ്റി പറയുമ്പോള്‍ വിജയ് മല്യയും നിരവ് മോദിയുമെല്ലാം വെറും ഗപ്പികളാണ്. എന്‍പിഎ (നിഷ്‌ക്രിയ ആസ്തി) കുളത്തിലെ വലിയ മീനുകളെയൊന്നും പിടിക്കുന്നില്ല. അവരുടെ പേരുകള്‍ ഇടയ്ക്ക് ഉയര്‍ന്നുവരുമെങ്കിലും പിന്നീട് അപ്രത്യക്ഷമാകുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഏറ്റവും വലിയ ട്രപ്പീസ് കളിക്കാരന്‍ ഗൗതം അദാനിയാണ്. അദ്ദേഹത്തിന്റെ ഇടപാടുകള്‍ പരിശോധിക്കപ്പെടണം. അല്ലെങ്കില്‍ ഒരു പൊതുതാല്‍പര്യ ഹര്‍ജി വേണ്ടി വരും – ഇന്നലെ സുബ്രഹ്മണ്യന്‍ സ്വാമി ഇങ്ങനെ ട്വീറ്റ് ചെയ്തിരുന്നു.

2017 സെപ്റ്റംബര്‍ വരെയുള്ള ബ്ലൂംബര്‍ഗ് ഡാറ്റ പ്രകാരം അദാനി പവറിന് 47,609.43 കോടി രൂപയുടെ കടമുണ്ട്. അദാനി ട്രാന്‍സ്മിഷന് 8356.07 കോടി രൂപയുടെ കടം. അദാനി ഇഎന്‍ടിക്ക് 22,424.44 കോടി കടം. തുറമുഖ കമ്പനിയായ അദാനി പോര്‍ട്‌സിന്റെ കടം 20,791.15 കോടി രൂപ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍