അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം ഇന്ത്യയുടെ വളര്‍ച്ചയെ തടസപ്പെടുത്തുന്നതിന്റെ ഏറ്റവും മോശമായ ഉദാഹരണമാണ് സിദ്ധാര്‍ത്ഥ നേരിട്ട പ്രതിസന്ധിയെന്നും മിലിന്ദ് ദേവ്റ അഭിപ്രായപ്പെടുന്നു.
കഫേ കോഫി ഡേ ഉടമ വി ജി സിദ്ധാര്‍ത്ഥയുടെ തിരോധാനം തന്നെ ഞെട്ടിക്കുന്നതായി കോണ്‍ഗ്രസ് നേതാവും മുംബയ് മുന്‍ പിസിസി പ്രസിഡന്റുമായ മിലിന്ദ് ദേവ്ര. സിദ്ധാര്‍ത്ഥയെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ എന്നും മിലിന്ദ് ദേവ്രയുടെ ട്വീറ്റ് പറയുന്നു. സിദ്ധാര്‍ത്ഥ് അതുല്യമായ സംരംഭക മികവുള്ളയാളാണ്. അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം ഇന്ത്യയുടെ വളര്‍ച്ചയെ തടസപ്പെടുത്തുന്നതിന്റെ ഏറ്റവും മോശമായ ഉദാഹരണമാണ് സിദ്ധാര്‍ത്ഥ നേരിട്ട പ്രതിസന്ധിയെന്നും മിലിന്ദ് ദേവ്റ അഭിപ്രായപ്പെടുന്നു.
Shocked by VG Siddhartha’s sudden disappearance. Hope he is safe & found soon.
Siddharth is an exceptional entrepreneur who introduced millions of Indians to coffee.
His is the ugliest example of how agency persecution is wrecking India’s growth story
— Milind Deora मिलिंद देवरा (@milinddeora) July 30, 2019
ആദായ നികുതി ഡയറക്ടര്‍ ജനറലിന്റെ ഭാഗത്ത് നിന്നുണ്ടായ സമ്മര്‍ദ്ദങ്ങളേയും മാനസിക പീഡനങ്ങളേയും കുറിച്ച് കോഫി ഡേ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് നല്കിയ കത്തില്‍ വി ജി സിദ്ധാര്‍ത്ഥ പറയുന്നു. ഓഹരികളുടെ കാര്യത്തിലുള്‍പ്പടെ ആദായനികുതി വകുപ്പ് നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി കത്തില്‍ സിദ്ധാര്‍ത്ഥ പറയുന്നുണ്ട്.
ഏഴായിരം കോടി രൂപയുടെ കടബാധ്യത സിദ്ധാര്ത്ഥയ്ക്കുണ്ട്. സുഹൃത്തുക്കളടക്കം പലരില്‍ നിന്നും വലിയ തുക കടം വാങ്ങിയിട്ടുണ്ട് എന്നും ബിസിനസ് ഉദ്ദേശിച്ച പോലെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പരാജയപ്പെട്ടതായും സിദ്ധാര്‍ത്ഥ പറയുന്നുണ്ട്. 2017ല്‍ കഫേ കോഫി ഡേയുടെ 20 കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത് സിദ്ധാര്‍ത്ഥയെ ഉലച്ചിരുന്നു.
കഫേ കോഫി ഡേയില്‍ നേടിയ വന്‍ വിജയത്തിന്റെ തിളക്കമില്ലാതാക്കുന്നതായിരുന്നു ഐടി കമ്പനിയായ മൈന്‍ഡ് ട്രീയടക്കമുള്ളവയിലെ നിക്ഷേപങ്ങള്‍. 1999 മുതല്‍ 340 കോടി രൂപ മൈന്‍ഡ് ട്രീയില്‍ സിദ്ധാര്‍ത്ഥ നിക്ഷേപിച്ചിരുന്നു. കോഫി ഷോപ്പുകള്‍ക്ക് പുറമെ ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട് രംഗത്തേയ്ക്കും സിദ്ധാര്‍ത്ഥ വന്നിരുന്നു.
ബയോകോണ്‍ എംഡി കിരണ്‍ മജുംദാര്‍ ഷാ സിഎന്‍എന്‍ ന്യൂസ് 18നോട് പറഞ്ഞത് ആദായനികുതി വകുപ്പില്‍ നിന്നുള്ള സമ്മര്‍ദ്ദം സിദ്ധാര്‍ത്ഥയെ തളര്‍ത്തി എന്നാണ്. ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും ബിസിനസ് രംഗത്തെ ഇത്തരം മാനസിക സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും കുറക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കിരണ്‍ മജുംദാര്‍ ആവശ്യപ്പെടുന്നു.