UPDATES

ട്രെന്‍ഡിങ്ങ്

പുല്‍വാമ ആക്രമണ ദിവസം വൈകീട്ട് 3.10നും 5.10നുമിടയില്‍ പ്രധാനമന്ത്രി മോദി എന്ത് ചെയ്യുകയായിരുന്നു?

പുല്‍വാമ ആക്രമണം സംബന്ധിച്ച് പ്രധാനമന്ത്രിക്ക് യാതൊരു വിവരവും ലഭിച്ചില്ല എന്നാണെങ്കില്‍ ഈ രാജ്യത്ത് എന്ത് തരം സംവിധാനമാണുള്ളത് എന്ന് മനീഷ് തിവാരി ചോദിച്ചു.

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ദിവസം വൈകീട്ട് 3.10നും 5.10നുമിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ത് ചെയ്യുകയായിരുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. ഈ സമയം മോദി ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് പാര്‍ക്കില്‍ ഒരു പരസ്യ ചിത്രീകരണത്തിലായിരുന്നു. ഇതിന് ശേഷം അദ്ദേഹം ഒരു റാലിയില്‍ പ്രസംഗിച്ചു. പുല്‍വാമ ആക്രമണം സംബന്ധിച്ച് യാതൊരു പരാമര്‍ശവും മോദി നടത്തിയില്ല. ഫോണ്‍ വഴി മോദി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന്റെ ദൂരദര്‍ശന്‍ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചു.

പുല്‍വാമ ആക്രമണം സംബന്ധിച്ച് പ്രധാനമന്ത്രിക്ക് യാതൊരു വിവരവും ലഭിച്ചില്ല എന്നാണെങ്കില്‍ ഈ രാജ്യത്ത് എന്ത് തരം സംവിധാനമാണുള്ളത് എന്ന് മനീഷ് തിവാരി ചോദിച്ചു. പ്രധാനമന്ത്രി’കമാന്‍ഡര്‍ കോര്‍ബറ്റ്’ ആയി ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു എന്ന് മനീഷ് തിവാരി പരിഹസിച്ചു. നമ്മുടെ രാജ്യം ഒരു ആണവശക്തിയാണ്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും തമ്മില്‍ ബന്ധമില്ലാതാകുന്ന അവസ്ഥയുണ്ടെങ്കില്‍ അത് വളരെ ഗൗരവമുള്ള പ്രശ്‌നമാണ്. അതുകൊണ്ട് പ്രധാനമന്ത്രിയില്‍ നിന്ന് തന്നെ സത്യമറിയാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഫെബ്രുവരി 14ന് വൈകീട്ട് 3.10നും 5.10നുമുടിയില്‍ പ്രധാനമന്ത്രി എവിടെയായിരുന്നു?

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍