UPDATES

ട്രെന്‍ഡിങ്ങ്

22 റിപ്പോര്‍ട്ടുകള്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു; ലോയ കേസില്‍ അന്വേഷണം തുടരും: കാരവാന്‍ എഡിറ്റര്‍ വിനോദ് കെ ജോസ്

വസ്തുതാപരമായ ഈ 22 സ്റ്റോറികളില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നതായി വിനോദ് കെ ജോസ് വ്യക്തമാക്കി. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക എന്ന മാധ്യമപ്രവര്‍ത്തനം ഞങ്ങള്‍ തുടരും

ജസ്റ്റിസ് ലോയ കേസില്‍ വസ്തുതാന്വേഷണം തുടരുമെന്ന് ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച കാരവാന്‍ മാഗസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ്. ഇതുവരെ ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട 22 റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചു. വസ്തുതാപരമായ ഈ 22 സ്റ്റോറികളില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നതായി വിനോദ് കെ ജോസ് വ്യക്തമാക്കി. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക എന്ന മാധ്യമപ്രവര്‍ത്തനം ഞങ്ങള്‍ തുടരും – ജസ്റ്റിസ് ലോയയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജികള്‍ തള്ളിക്കൊണ്ട് സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് കാരവാന്‍ എഡിറ്ററുടെ ട്വീറ്റ്.

2017ല്‍ കാരവാന്‍ മാഗസിനോട് ജസ്റ്റിസ് ലോയയുടെ പിതാവും സഹോദരിയും ഉന്നയിച്ച സംശയങ്ങളാണ് ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലേയ്ക്ക് നയിച്ചത്. റിപ്പോര്‍ട്ടര്‍ നിരഞ്ജന്‍ താക്ലെ നേരത്തെ ജോലി ചെയ്തിരുന്ന ദ വീക്കിന് വേണ്ടി തയ്യറാക്കിയിരുന്ന സ്റ്റോറിയുടെ ഭാഗമായിരുന്നു ഇത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേസില്‍ നിന്ന് പിന്മാറാന്‍ ലോയക്ക് 100 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തത് അടക്കമുള്ള വെളിപ്പെടുത്തലുകള്‍ വന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെയും മൊഴികളിലേയും വൈരുദ്ധ്യങ്ങളും പൊരുത്തക്കേടുകളും ലോയയുടെ മരണകാരണം ഹൃദയാഘാതമാണ് എന്ന വാദത്തെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഫോറന്‍സിക് വിഭാഗം മുന്‍ തലവന്‍ ഡോ. ആര്‍കെ ശര്‍മ തള്ളിക്കളഞ്ഞതുമെല്ലാം കാരവാന്‍ റിപ്പോര്‍ട്ട് ചെയ്തു. വിഷം ഉള്ളില്‍ ചെന്നതോ ശാരീരികാക്രമണമോ ആകാം മരണ കാരണം എന്നായിരുന്നു മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച ശേഷം അദ്ദേഹം പറഞ്ഞത്.

ലോയയെ ഡാന്‍ഡെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അവിടുത്തെ ഇസിജി യന്ത്രം പ്രവര്‍ത്തനരഹിതമായിരുന്നുവെന്നാണ് ഡോ.പ്രശാന്ത് രാത്തി പറഞ്ഞിരുന്നത്. ലോയുടെ മരണം സ്വാഭാവികമാണ് എന്ന് കാണിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യാജമാണ് എന്ന് കാരവാന്‍ ചൂണ്ടിക്കാട്ടി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഒരു പുറം- സുപ്രീം കോടതിക്ക് നല്കിയ 60 പുറങ്ങളില്‍ ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. നല്കിയ രേഖകളുടെ സൂചികയില്‍ ലോയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ ഒരു ഭാഗം മാത്രമേ നല്‍കിയിട്ടുള്ളൂ. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ ആദ്യ പുറം സമര്‍പ്പിച്ച രേഖകളിലെ ഇരുപത്തിയഞ്ചാം പുറമായി കാണിക്കുന്നുണ്ടെങ്കിലും ഒരു വിശദീകരണവും കൂടാതെ ഈ പുറം ഒഴിവാക്കിയിരിക്കുന്നു.

വിനോദ് കെ ജോസ്

ബിജെപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ സുധീര്‍ മുംഗന്തിവാറിന്‍റെ ബന്ധുവായ ഡോക്ടര്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം തിരിമറിയുമെല്ലാം കാരവാന്‍ പുറത്തുകൊണ്ടുവന്നിരുന്നു. സുധീര്‍ മുംഗത്തിവാറിന്‍റെ ഭാര്യാ സഹോദരനും നാഗ്പൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗത്തിലെ പ്രൊഫസറുമായിരുന്ന ഡോ.മകരന്ദ് വ്യവഹാരെ ആണ് പോസ്റ്റ്‌മോര്‍ട്ടം അട്ടിമറിക്ക് പിന്നില്‍ എന്ന് കാരവാന്‍ റിപ്പോര്‍ട്ട് പറഞ്ഞു.

ദാണ്ടേ ആശുപത്രിക്ക് ശേഷം മെഡിട്രീന ആശുപത്രിയില്‍ എത്തുന്ന സമയത്ത് ലോയക്ക് ജീവനുണ്ടായിരുന്നോ, തുടര്‍ ചികിത്സ വേണ്ടിവന്നോ, എത്തിയതിന് ശേഷമാണോ മരിച്ചത് തുടങ്ങിയ കാര്യങ്ങളില്‍ മെഡിട്രിനയില്‍ നിന്നുള്ള ചികിത്സ രേഖകളില്‍ അവ്യക്തതയുണ്ട്. ചികിത്സ-നിയമ സാക്ഷ്യപത്രത്തില്‍ അയാളെ ‘മരിച്ച നിലയിലാണ് കൊണ്ടുവന്നതെന്ന്’ പറയുന്നു. പക്ഷേ മരണ സംക്ഷിപ്തക്കുറിപ്പില്‍ (death summary), “അടിയന്തര ചികിത്സ നല്‍കി, 200 (അവ്യക്തം) DC shock പല തവണ നല്‍കി…CPR തുടര്‍ന്നു… രോഗിയെ ജീവിപ്പിക്കാന്‍ കഴിഞ്ഞില്ല.” നിനാദ് ഗവാണ്ടേ എന്നോട് പറഞ്ഞത്, ലോയയെ മെഡിട്രിനയില്‍ കൊണ്ടുവരുമ്പോള്‍ “Terminal (heart) rhythm മാത്രമേ ഉണ്ടായിരുന്നുള്ളൂ, പ്രവേശിപ്പിച്ചയുടനെ CPR തുടങ്ങി. പക്ഷേ ഒരു ഘട്ടത്തില്‍ ഈ രോഗിയെ രക്ഷപ്പെടുത്താനാവില്ലെന്ന് മനസിലായി.”

ലോയയുടെ പേരില്‍ നല്കിയ ‘Final Inpatient Bill Summary’ സുപ്രീം കോടതിയില്‍ നല്‍കിയിട്ടുണ്ട്. ‘നാഡീ വ്യൂഹ ശസ്ത്രക്രിയക്ക്’ 1500 രൂപ ഇതില്‍ ഇട്ടിട്ടുണ്ട്. (മൃതദേഹം വിട്ടുനല്‍കിയപ്പോള്‍ ലോയയുടെ കഴുത്തില്‍ ചോരപ്പാടുകള്‍ ഉണ്ടായിരുന്നുവെന്ന് അനുരാധ ബിയാനി പറഞ്ഞിരുന്നു. ലോയയുടെ മറ്റൊരു സഹോദരി സരിത മന്ദാനെയും ഇതേ കാര്യം മറ്റൊരു അഭിമുഖത്തില്‍ കാരവനോടു പറഞ്ഞിരുന്നു) ഒരു ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളോടെ കൊണ്ടുവന്ന ലോയയെ എന്തിന് ‘നാഡീവ്യൂഹ ശസ്ത്രക്രിയക്ക്’ വിധേയനാക്കി എന്നത് വ്യക്തമല്ല. നാഗ്പൂരിലെ രവി ഭവന്‍ ഗസ്റ്റ് ഹൗസില്‍ ലോയ താമസിച്ചതിന് യാതൊരു തെളിവുമില്ലെന്ന് കാരവാന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ജസ്റ്റിസ് ലോയ: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; പോസ്റ്റ്‌ മോര്‍ട്ടത്തിലും തിരിമറി; പിന്നില്‍ മഹാരാഷ്ട്ര മന്ത്രിയുടെ ഭാര്യാസഹോദരന്‍

ജസ്റ്റിസ് ലോയ ശരിക്കും രവിഭവനില്‍ താമസിച്ചിരുന്നോ? കാരവന്‍ അന്വേഷണം

ലോയ: വിഷം കയറിയതോ ശാരീരികാക്രമണമോ ആകാം മരണകാരണം-AIIMS ഫോറെന്‍സിക് വിഭാഗം മുന്‍തലവന്‍

ജസ്റ്റിസ് ലോയയുടെ മരണം: സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സര്‍ക്കാര്‍ രേഖകള്‍ പരസ്പര വിരുദ്ധം, ഉയര്‍ത്തുന്നത് കൂടുതല്‍ ചോദ്യങ്ങള്‍

ജസ്റ്റിസ് ലോയയുടെ മരണം; ചീഫ് ജസ്റ്റിസ് മോഹിത് ഷായ്ക്ക് പങ്കെന്ന് പറയുന്ന മകന്റെ കത്തിനെ കുറിച്ച് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

അമിത് ഷായ്‌ക്കെതിരായ കേസ് പരിഗണിച്ച ജസ്റ്റിസ് ലോയയുടെ മരണം: ഉത്തരം കിട്ടാത്ത 13 ചോദ്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍