UPDATES

ട്രെന്‍ഡിങ്ങ്

പാകിസ്ഥാന്‍കാരന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിച്ചെന്ന് പരാതി നല്‍കിയ ഇന്ത്യക്കാരി തിരിച്ചെത്തി

ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അഭയം തേടിയിരുന്ന ഉസ്മയാണ് പാക് കോടതിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയത്.

പാകിസ്ഥാന്‍കാരന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് നിര്‍ബന്ധിത വിവാഹത്തിന് ഇരയായെന്ന് പറയുന്ന ഇന്ത്യക്കാരി പഞ്ചാബിലെ വാഗ അതിര്‍ത്തി വഴി തിരിച്ചെത്തി. ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അഭയം തേടിയിരുന്ന ഉസ്മയാണ് പാക് കോടതിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരും പാക് സുരക്ഷാ ഉദ്യോഗസ്ഥരും ഉസ്മയെ അനുഗമിച്ചു. “ഇന്ത്യയുടെ മകള്‍ക്ക് സ്വാഗതം, അനുഭവിച്ച കഷ്ടപ്പാടുകള്‍ക്ക് ക്ഷമ ചോദിക്കുന്നു” – ഉസ്മയെ സ്വാഗതം ചെയ്ത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

ഉസ്മയെ സ്വദേശമായ ഡല്‍ഹിയിലെത്തിക്കും. താഹിര്‍ അലി എന്ന പാക് യുവാവുമായി ഉസ്മ മലേഷ്യയില്‍ വച്ച് പ്രണയത്തിലായിരുന്നു. താഹിറിനൊപ്പം ഉസ്മ പാകിസ്ഥാനിലേയ്ക്ക് പോവുകയും ചെയ്തിരുന്നു. എന്നാല്‍ ഉസ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് താഹിര്‍ വിവാഹം കഴിച്ചതെന്നാണ് പരാതി. മേയ് മൂന്നിനായിരുന്നു ഇത്. മേയ് 12ന് താഹിര്‍ അലിക്കെതിരെ ഉസ്മ ഇസ്ലാമബാദിലെ ഹൈക്കോടതിയെ സമീപിച്ചു. ഉസ്മയെ നിരന്തരം പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത താഹിര്‍ അവരുടെ യാത്രാരേഖകള്‍ പിടിച്ചുവച്ചിരുന്നു. താഹിര്‍ മര്‍ദ്ദിച്ചിരുന്നതായി ഉസ്മ പറയുന്നു. തന്നെ ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ഉസ്മ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഉസ്മയുടെ ആരോപണങ്ങള്‍ താഹിര്‍ തള്ളി. കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഉസ്മയുടെ ഇമിഗ്രേഷന്‍ രേഖകള്‍ താഹിര്‍ കൈമാറിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍