UPDATES

ട്രെന്‍ഡിങ്ങ്

‘ടെക്കി ബോംബര്‍’ അഥവ ഇന്ത്യയുടെ ‘ബിന്‍ ലാദന്‍’; അബ്ദുള്‍ ഖുറേഷി അറസ്റ്റില്‍

എന്‍ ഐ എയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍പ്പെട്ടയാളാണ് ഖുറേഷി

56 പേര്‍ കൊല്ലപ്പെട്ട 2008 ലെ ഗുജറാത്ത് സ്‌ഫോടനക്കേസിന്റെ സൂത്രധാരന്‍ അബ്ദുള്‍ സുബ്ഹാന്‍ ഖുറേഷി അറസ്റ്റില്‍. എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് തീവ്രവാദി ലിസ്റ്റില്‍ പെട്ട ഖുറേഷി ഇന്ത്യയുടെ ഒസാമ ബിന്‍ ലാദന്‍ എന്നാണ് കുപ്രസിദ്ധി നേടിയിരുന്നത്. ഡല്‍ഹിയിലെ ഘാസിപൂരില്‍വച്ചാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറില്‍ നിന്നും വിഗ്ദനായ ബോംബ് നിര്‍മാതാവായി മാറിയ ആളാണ് ഖുറേഷി. ഇങ്ങനെയാണ് ഇയാള്‍ ഇന്ത്യയുടെ ബിന്‍ ലാദന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഘാസിപൂരില്‍ ഇയാള്‍ ആയുധങ്ങള്‍ കൈമാറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഡല്‍ഹി പൊലീസ് പിടികൂടുന്നത്.

സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്നീ സംഘടനകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു ഖുറേഷി എന്നാണ് പൊലീസ് പറയുന്നത്. പിടിയാലകുമ്പോള്‍ ഇയാളുടെ കൈവശം ഒരു തോക്കും ഏതാനും ഡോക്യുമെന്റുകളും ഉണ്ടായിരുന്നു. വ്യാജവിലാസങ്ങള്‍ ഉപയോഗിച്ച് നേപ്പാളിലും സൗദി അറേബ്യയിലും വര്‍ഷങ്ങളോളം താമസിച്ചിട്ടുള്ള ഖുറേഷി തിരികെ ഇന്ത്യയിലേക്ക് വന്ന് ഇവിടെ തീവ്രവാദ ശ്രംഖലകളെ പുനരേകീകരിക്കുന്ന നടപടികളില്‍ മുഴുകിയിരിക്കുകയായിരുന്നുവെന്നും സ്‌പെഷ്യല്‍ സെല്‍ ഡിസിപി പ്രമോദ് ഖുശ്വാര മാധ്യമങ്ങളോടു പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പൊലീസ് ഖുറേഷിക്കായി ഇന്ത്യ മുഴുവന്‍ വലവിരിച്ചിരിക്കുകായിരുന്നു. അബ്ദുള്‍ സുബ്ഹാന്‍ ഖുറേഷി എന്ന പേര് കൂടാതെ തൗക്കീര്‍ എന്ന പേരിലും അറിയപ്പെട്ടിരുന്ന ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ‘ടെക്കി ബോംബര്‍’ ആയിരുന്നു. നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ സ്റ്റുഡന്‍്‌സ് ഇസ്ലാമിക് മൂവ്‌മെന്റ്(സിമി) ആയി വളരെ അടുത്ത ബന്ധമായിരുന്നു ഖുറേഷിക്ക്.

2008 ജൂലൈ 26 ന് അഹമ്മദാബാദ്, സൂറത്ത് എന്നിവിടങ്ങളിലായി നടന്ന സ്‌ഫോടനങ്ങള്‍ക്ക് പ്രധാന ഉത്തരവാദി ഖുറേഷിയായിരുന്നു. തിരക്കേറിയ ചന്ത, ബസ് സ്റ്റേഷനുകള്‍, ആശുപത്രികള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിങ്ങനെ പലയിടങ്ങളിലായി ടിഫിന്‍ കാരിയറുകളിലായി 21 ഓളം ബോംബുകളാണ് ഖുറേഷിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചിരുന്നത്.

പലതവണയായി ഇയാള്‍ പൊലീസിന്റെ കൈയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു പോയിട്ടുണ്ട്. ഒരിക്കല്‍ ബംഗ്ലാദേശില്‍ ഖുറേഷി ഉണ്ടെന്നറിഞ്ഞ് പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല.

ദേശീയ സുരക്ഷ ഏജന്‍സിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ പെട്ട ഖുറേഷിക്ക് 2014 ലെ ബെംഗളൂരു സ്‌ഫോടനം, 2010 ല്‍ ഡല്‍ഹിയില്‍ നടന്ന സഫോടന പരമ്പര, 2006 ല്‍ മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ നടന്ന സ്‌ഫോടനം എന്നിവയില്‍ പങ്കുണ്ടെന്നാണ് സൂചന.

സിമിയില്‍ അംഗമാകുന്നതിനു മുമ്പ് ഖുറേഷി വിവിധ സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ജോലി ചെയ്യുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നും മുംബൈയില്‍ സ്ഥരതാമസമാക്കിയ മാതാപിതാക്കളുടെ മകനാണ് 46 കാരനായ ഖുറേഷി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍