UPDATES

ഇന്ത്യ

‘ഈ മൂന്നംഗ ബെഞ്ചിനെ ജനങ്ങള്‍ക്കറിയാം’; ആയോധ്യ കേസ് വൈകിപ്പിക്കുന്നതില്‍ സുപ്രീം കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ എസ് എസ് നേതാവ്

രാമ ജന്മ ഭൂമി –ബാബരി മസ്ജീദ് തര്‍ക്കത്തില്‍ കേന്ദ്രം പുതിയ നിയമം കൊണ്ടുവരാണ്‍ പോവുകയാണെന്നും ഇന്ദ്രേഷ് കുമാര്‍

ആയോധ്യ വസ്തു തര്‍ക്ക കേസ് വൈകിപ്പിക്കുന്നതില്‍ സുപ്രീം കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ഈ മൂന്നംഗ ബെഞ്ചിനെ ജനങ്ങള്‍ക്കറിയാമെന്ന് പറഞ്ഞ ആര്‍ എസ് എസ് നേതാവ് രാമ ജന്മ ഭൂമി –ബാബരി മസ്ജീദ് തര്‍ക്കത്തില്‍ കേന്ദ്രം പുതിയ നിയമം കൊണ്ടുവരാന്‍ പോവുകയാണെന്ന് അവകാശപ്പെട്ടു. എന്നാല്‍ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഇത് പ്രഖ്യാപിക്കാത്തത്.

ഗവണ്‍മെന്‍റ് ഇറക്കാന്‍ പോകുന്ന നിയമത്തിനെതിരെ ആരെങ്കിലും സുപ്രീം കോടതിയെ സമീപിച്ചാല്‍ ചീഫ് ജസ്റ്റീസ് സ്റ്റേ നല്കാന്‍ സാധ്യതയുണ്ടെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. അയോധ്യ കേസ് ജനുവരിയില്‍ പരിഗണിക്കാന്‍ തീരുമാനിച്ചതിനെ കുറിച്ച് ആര്‍ എസ് എസ് നേതാവിന്റെ വാക്കുകള്‍ ഇതാണ്, “ഞാന്‍ ആരുടേയും പേരുകള്‍ പറയുന്നില്ല. 125 കോടി ജനങ്ങള്‍ക്കും ആ പേരുകള്‍ അറിയാം. മൂന്നംഗ ബെഞ്ച്… അവര്‍ എല്ലാം വൈകിപ്പിച്ചു, അവര്‍ നിഷേധിച്ചു, അവര്‍ അപമാനിച്ചു..”

പഞ്ചാബ് സര്‍വ്വകലാശാലയില്‍ ജോഷി ഫൌണ്ടേഷന്‍ നടത്തിയ ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാര്‍. “ഞാനും നിങ്ങളും നിസാഹയാരായി നോക്കിനില്‍ക്കുകയാണ്. എന്തിന് വേണ്ടി ആര്‍ക്ക് വേണ്ടി? നിയമ പ്രക്രിയയില്‍ ഇത്രയും നാശം വരുത്തി വയ്കാന്‍ ഇംഗ്ലീഷുകാര്‍ പോലും തയ്യാറാവില്ല. ജനങ്ങളുടെ വിശ്വാസങ്ങളെ നിന്ദിച്ച് നീതി വൈകിപ്പിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന കരിദിനം ഇന്‍ഡ്യന്‍ നിയമ വ്യവസ്ഥയില്‍ നമ്മള്‍ കണ്ടു കഴിഞ്ഞു. സുപ്രീം കോടതി ഇതൊരിക്കലും ചെയ്യില്ല. ന്യായാധിപന്‍മാരും ചെയ്യില്ല. നിയമ സംവിധാനം ചെയ്യില്ല. എന്നാല്‍ ചില ആളുകള്‍ ഇത് ചെയ്യും” ഇന്ദ്രേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അയോധ്യ മുള്‍മുനയില്‍; നഗരത്തിലെത്തിയത് 2 ലക്ഷം വിഎച്ച്പിക്കാര്‍; ശിവസേനയും രംഗത്ത്

അയോധ്യ കേസില്‍ സുപ്രീം കോടതി വിധി വൈകും; തിരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്ര ഓര്‍ഡിനന്‍സ് വേണമെന്ന് ബിജെപി നേതാക്കള്‍

Explainer: മുന്‍ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയുടെ മകന്‍ ചീഫ് ജസ്റ്റിസാകുമ്പോള്‍; രഞ്ജൻ ഗോഗോയെ കുറിച്ചറിയാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍