UPDATES

ട്രെന്‍ഡിങ്ങ്

ഐവി ശശി അതുല്യ സംവിധായകന്‍: ഇന്നസെന്റ്

സിനിമ മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസില്‍. ഒരിക്കലും സിനിമ വിട്ട് ബിസിനസിലേക്ക് അദ്ദേഹം പോയില്ലെന്നതും അദ്ദേഹത്തിന്റെ പ്രതിഭയുടെ തിളക്കമാണെന്നും ഇന്നസെന്റ് പറഞ്ഞു.

അന്തരിച്ച സംവിധായകന്‍ ഐവി ശശി അതുല്യ പ്രതിഭയായിരുന്നുവെന്ന് നടന്‍ ഇന്നസെന്റ് ഓര്‍ക്കുന്നു. സംവിധായകന്‍ എന്നതിലുപരി, സിനിമയുടെ എല്ലാ മേഖലയിലും അദ്ദേഹത്തിന് പ്രത്യേക മിടുക്ക് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മികച്ച ആര്‍ട്ടിസറ്റായിരുന്നു അദ്ദേഹം. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് മെക്ക് അപ്പ് ചെയ്ത് തന്നത് അദ്ദേഹം തന്നെയായിരുന്നുവെന്നും ഇന്നസെന്റ് ഓര്‍ത്തെടുത്തു.

തന്റെ കുട്ടിക്കാലത്ത് നടന്‍ ആരെന്ന് നോക്കി സിനിമക്ക് പോകുന്നതായിരുന്നു പതിവ്. എന്നാല്‍ ഐവി ശശി സംവിധാനം ചെയ്ത പടം കാണുന്നതിന് നായകന്‍ ആരെന്ന് നോക്കിയല്ലായിരുന്നു പോവുക. അങ്ങനെ ഒരു പ്രവണത ഉണ്ടാക്കിയത് തന്നെ അദ്ദേഹം മായിരുന്നു. സിനിമ മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസില്‍. ഒരിക്കലും സിനിമ വിട്ട് ബിസിനസിലേക്ക് അദ്ദേഹം പോയില്ലെന്നതും അദ്ദേഹത്തിന്റെ പ്രതിഭയുടെ തിളക്കമാണെന്നും ഇന്നസെന്റ് പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍