UPDATES

ട്രെന്‍ഡിങ്ങ്

ഇന്‍സ്റ്റാഗ്രാം 2017: മികച്ച 10 ചിത്രങ്ങളില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയും സലീന ഗൊമാസും

ഈ വര്‍ഷം ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം # ടാഗ് ചെയ്ത വാക്ക് ‘പ്രണയം’

2017 ല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും ഷെയര്‍ ചെയ്യപ്പെട്ട പത്ത് ചിത്രങ്ങളില്‍ ക്രിസ്ത്യാനോ റോണാള്‍ഡോയുടെയും ബിയോസിന്റെയും സെലീന ഗോമസിന്റെയും ഫോട്ടോകള്‍. ഇന്ത്യയിലും ആഗോളതലത്തിലും ഏറ്റവും ഹാഷ്ടാഗ് ചെയ്ത വാക്ക് പ്രണയമാണ്. എല്ലാവര്‍ഷത്തെയും പോലെ ഇന്‍സ്റ്റാഗ്രാം ഈ വര്‍ഷത്തെ പ്രധാന നിമിഷങ്ങളും സംഭവങ്ങളും പ്രവണതകളും പരിശോധിക്കുകയും അവ പുറത്തുവിടുകയും ചെയ്തു.

പ്രശസ്തരായ വ്യക്തികളില്‍ സെലീന ഗോമസിനെയാണ് ഏറ്റവും കൂടുതല്‍ ആരാധകര്‍ പിന്തുടരുന്നത്. ജിഫ്‌പോം എന്ന പൊമേറിയന്‍ നായയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഏഴ് ദശലക്ഷം ആരാധകരെയാണ് ലഭിച്ചത്. ഈ വര്‍ഷം തുടക്കത്തില്‍ തന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ പങ്കുവെച്ച അമേരിക്കന്‍ ഗായിക ബിയോസിന്റെ ചിത്രങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിച്ചത്. ഇന്ത്യന്‍ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത് ന്യൂഡല്‍ഹിയാണ്. അന്താരാഷ്ട്ര തലത്തില്‍ ന്യൂയോര്‍ക്കിനാണ് ഒന്നാം സ്ഥാനം.

പ്രസിദ്ധരില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ രണ്ടാമതും അരിയാന ഗ്രാന്‍ഡെ മൂന്നാമതുമെത്തി. ക്രിസ്ത്യാനോയ്ക്ക് 116 ദശലക്ഷം ആരാധകരും ഗ്രാന്‍ഡെയ്ക്ക് 115 ദശലക്ഷം ആരാധകരുമാണുള്ളത്. കിം കാര്‍ഡാഷിനാണ് അഞ്ചാം സ്ഥാനത്ത്. ആഗോളതലത്തില്‍ ഫാഷന്‍ എന്ന ഹാഷ്ടാഗാണ് രണ്ടാമത് എത്തിയത്. ഇന്ത്യയില്‍ ഇന്‍സ്റ്റാഗുഡ് എന്ന ഹാഷ്ടാഗാണ് ഉപയോഗിച്ചത്. വളര്‍ത്തുമൃഗങ്ങളില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള നാല എന്ന പൂച്ച രണ്ടാമതെത്തി. ഇന്ത്യന്‍ നഗരങ്ങളുടെ ചിത്രങ്ങളില്‍ മുംബെയാണ് രണ്ടാംസ്ഥാനത്ത് എത്തിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍