UPDATES

വായിച്ചോ‌

“എന്നെ വെറുതെ വിടണം മിസ്റ്റര്‍ കാര്‍ട്ടൂണിസ്റ്റ്, ഇല്ലെങ്കില്‍”…കാര്‍ട്ടൂണുകളോടുള്ള അസഹിഷ്ണുത ശക്തമാകുന്നു

കാര്‍ട്ടൂണിസ്റ്റുകള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച്, തങ്ങളുടെ അന്താരാഷ്ട്ര എഡിഷനില്‍ രാഷ്ട്രീയ കാര്‍ട്ടൂണകള്‍ പ്രസിദ്ധീകരിക്കില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ് ന്യൂയോര്‍ക്ക് ടൈംസ്.

ബലാത്സംഗ കേസില്‍ പ്രതിയായ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പരിഹസിച്ചുള്ള കാര്‍ട്ടൂണിന് ലളിതകലാ അക്കാഡമി പുരസ്‌കാരം നല്‍കുകയും പ്രതിഷേധവുമായി കത്തോലിക്ക സഭ രംഗത്തെത്തിയതും സമ്മര്‍ദ്ദത്തില്‍ സര്‍ക്കാര്‍ പുരസ്‌കാരം പിന്‍വലിക്കുന്നതായി മന്ത്രി എകെ ബാലന്‍ പ്രഖ്യാപിച്ചതുമെല്ലാം ചെയ്തത് ചൂടുള്ള ചര്‍ച്ചയാണ്. കാര്‍ട്ടൂണുകളുടെ പേരില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്കെതിരെ കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന അസഹിഷ്ണുതാപരമായ നടപടികളാണ് സ്‌ക്രോള്‍ (scroll.in) പരിശോധിക്കുന്നത്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചിത്രം മോര്‍ഫ് ചെയ്തതിന്റെ പേരില്‍ പ്രിയങ്ക ശര്‍മ്മ എന്ന ബിജെപി പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് വലിയ വിവാദമായിരുന്നു. സുപ്രീം കോടതി പ്രിയങ്ക ശര്‍മ്മയ്ക്ക് ജാമ്യം നല്‍കിയെങ്കിലും മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു. ഇതാദ്യമായല്ല മമത ബാനര്‍ജി ഇത്തരം അസഹിഷ്ണുത കാണിക്കുന്നത്. 2012ല്‍ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അംബികേഷ് മഹാപത്രയെ
അറസ്റ്റ് ചെയ്തത് മമതയ്‌ക്കെതിരായ ഗൂഢാലോചന ആരോപിച്ചാണ്. ഉത്തര്‍പ്രദേശില്‍ കാര്‍ട്ടൂണ്‍ ആയിരുന്നില്ല, പകരം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിക്കുന്ന ട്വീറ്റ് ആയിരുന്നു പ്രശ്‌നം. മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയ അറസ്റ്റിലായി. യോഗിയോട് താന്‍ വിവാഹാഭ്യര്‍ത്ഥന നടത്തി എന്ന സ്ത്രീയുടെ പരാമര്‍ശമാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.

ALSO READ: എ കെ ബാലന്‍ ആരെ, എന്തിനാണ് പേടിക്കുന്നത്?

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകള്‍ക്കെതിരെ ഗവണ്‍മെന്റ് നടപടിയുണ്ടായി. മുഹമ്മദ് നബിയെ അധിക്ഷേപിച്ചു എന്ന് ആരോപിച്ച് 2015ല്‍ പാരീസിലെ ചാര്‍ലി ഹെബ്ദോ മാഗസിന്റെ ഓഫീസ് ആക്രമിച്ച ഭീകരര്‍ 12 മാധ്യമപ്രവര്‍ത്തകരെ വെടി വച്ച് കൊന്നിരുന്നു. കാര്‍ട്ടൂണിസ്റ്റുകള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച്, തങ്ങളുടെ അന്താരാഷ്ട്ര എഡിഷനില്‍ രാഷ്ട്രീയ കാര്‍ട്ടൂണകള്‍ പ്രസിദ്ധീകരിക്കില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ് ന്യൂയോര്‍ക്ക് ടൈംസ്. രാഷ്ട്രീയ പാര്‍ട്ടികളേയും നിയമ ഏജന്‍സികളേയും പരിഹസിക്കുന്നതില്‍ ടിവി ചാനലുകള്‍ക്ക് പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

വായനയ്ക്ക്: https://scroll.in/article/926953/the-daily-fix-from-kerala-to-new-york-a-war-is-being-waged-on-laughter

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍