UPDATES

ട്രെന്‍ഡിങ്ങ്

‘ഭരണഘടനയെ ബഹുമാനിക്കാൻ പഠിക്കുക, ഒന്ന് പറയുകയും, മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്നത് വിലപ്പോവില്ല’; പട്ടേൽ ആർഎസ്എസിന് നൽകിയ സന്ദേശം

2389 കോടിയാണ് പ്രതിമാ നിർമ്മാണത്തിന് വന്നിരിക്കുന്ന ചെലവ്. ​ഗുജറാത്തിലാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിമ.

ലോകത്തിലെ ഏറ്റവും പൊക്കമുള്ള പ്രതിമ എന്ന് ഖ്യാതി നേടാനൊരുങ്ങുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്ന വേളയിൽ സർദാർ പട്ടേൽ- ആർ എസ് എസ് ചരിത്രം ഓർമിപ്പിച്ചു ചരിത്രകാരനും, ഇടതു സൈദ്ധാന്തികനുമായ ഇർഫാൻ ഹബീബ്. 1949 – ൽ പട്ടേൽ ആർ എസ് എസിനു നൽകിയ ഉപദേശങ്ങൾ തന്റെ ട്വിറ്റര് അക്കൗണ്ടിലൂടെയാണ് അദ്ദേഹം പങ്കു വെച്ചിരിക്കുന്നത്.

സർദാർ പട്ടേൽ ആർ എസ് എസ്സിനോട് പറഞ്ഞത് :”നിങ്ങളുടെ പദ്ധതികളിൽ മാറ്റം വരുത്തുക .രഹസ്യ സ്വഭാവം ഒഴിവാക്കുക .ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കാൻ പഠിക്കുക .
ദേശീയ പതാകയോട് കൂറ് കാണിച്ചു നിങ്ങളുടെ വാക്കുകളെ വിശ്വസിക്കാൻ കൊള്ളാമെന്നു തെളിയിക്കുക .ഒന്ന് പറയുകയും , മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്നത് വിലപ്പോവില്ല”. ഇർഫാൻ ഹബീബ് ട്വിറ്ററിൽ കുറിച്ചു.

ലോകത്തിലെ ഏറ്റവും പൊക്കമുള്ള പ്രതിമ എന്ന് ഖ്യാതി നേടാനൊരുങ്ങുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങലുകൾ ആരംഭിച്ചു . 182 അടിയാണ് പ്രതിമയുടെ ഉയരം. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മദിനമായ ഒക്ടോബർ 31 നാണ് പ്രതിമ അനാച്ഛാദനം. 177 അടി ഉയരമുള്ള ചൈനയിലെ സ്പ്രിം​ഗ് ടെംപിൾ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് ഈ പ്രതിമ ഉയരത്തിൽ ഒന്നാമതാകാനൊരുങ്ങുന്നത്. 2389 കോടിയാണ് പ്രതിമാ നിർമ്മാണത്തിന് വന്നിരിക്കുന്ന ചെലവ്. ​ഗുജറാത്തിലാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിമ.

അതെ സമയം പ്രതിമ അനാച്ഛാദനത്തിനെതിരെ ​അഹമ്മദാബാദിലെ ​ഗോത്രസമൂഹങ്ങളും കർഷകരും വൻ പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്. പ്രതിമ സ്ഥിതി ചെയ്യുന്ന പ്രതിമ സ്ഥിതി ചെയ്യുന്ന നര്‍മ്മദ ജില്ലയിലെ കെവാദിയ ഗ്രാമത്തിന് സമീപമുള്ള ഗോത്രവര്‍ഗ്ഗക്കാരാണ് പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

 

Explainer: 182 മീറ്റർ കുത്തനെ ഗുജറാത്തിലുയര്‍ന്ന ഇന്ത്യയുടെ ‘ആത്മാഭിമാനം’; എന്തുകൊണ്ട് സര്‍ദാര്‍ പട്ടേൽ പ്രതിമ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍