UPDATES

ട്രെന്‍ഡിങ്ങ്

തെരുവിലുറങ്ങുന്നവരെ നേരിടാന്‍ ഇരുമ്പു സൂചികള്‍: എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രൂരമായ നടപടി

സംഭവം വിവാദമായതോടെ ബാങ്ക് അധികൃതര്‍ ഈ സൂചികള്‍ നീക്കം ചെയ്തിരിക്കുകയാണ്

വീടില്ലാത്തവര്‍ അന്തിയുറങ്ങാന്‍ തെരഞ്ഞെടുക്കാതിരിക്കാനായി ബാങ്കിന്റെ വരാന്തയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ഇരുമ്പ് സൂചികള്‍ സ്ഥാപിച്ചു. മുംബൈയിലെ ഫോര്‍ട്ട് ബ്രാഞ്ചിന്റെ വരാന്തയിലാണ് ബാങ്ക് അധികൃതര്‍ സൂചികള്‍ സ്ഥാപിച്ചത്.

മുംബൈയിലെ വീടില്ലായ്മയുടെ നേര്‍സാക്ഷ്യമെന്ന പേരില്‍ ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയായ ട്വിറ്ററില്‍ പ്രചരിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ബാങ്ക് അധികൃതര്‍ ഇടപെട്ട് ഈ സൂചികള്‍ നീക്കം ചെയ്തിരിക്കുകയാണ്. മുള്ളുകള്‍ നീക്കം ചെയ്യുന്നതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതുകൂടാതെ ബാങ്ക് അധികൃതര്‍ സംഭവത്തില്‍ മാപ്പ് ചോദിച്ചിട്ടുമുണ്ട്.

‘സമീപകാലത്തെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞങ്ങളുടെ ഫോര്‍ട്ട് ബ്രാഞ്ചില്‍ സൂചികള്‍ സ്ഥാപിച്ചതില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ മാപ്പ് ചോദിക്കുന്നു. എത്രയും പെട്ടെന്ന് തന്നെ ഈ മുള്ളുകള്‍ ഞങ്ങള്‍ നീക്കം ചെയ്യുന്നതാണ്’. എന്നതായിരുന്നു ബ്രാഞ്ചിന്റെ സന്ദേശം.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വരാന്തയില്‍ സ്ഥാപിച്ച ഇരുമ്പ് സൂചികള്‍ നീക്കം ചെയ്യുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍