UPDATES

ട്രെന്‍ഡിങ്ങ്

കെവിന്റെ മൃതദേഹത്തോടും അനാദരവ്: തര്‍ക്കം പരിഹരിക്കും വരെ മഴയത്ത് കിടത്തി

കോട്ടയത്തും തെന്മലയിലും സംഘര്‍ഷാവസ്ഥ: നാളെ ബിജെപി ഹര്‍ത്താല്‍

കോട്ടയം മാന്നാനത്തു നിന്നും തട്ടിക്കൊണ്ട് പോയി തെന്മലയില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ കെവിന്‍ പി ജോസഫിന്റെ മൃതദേഹത്തോട് അനാദരവ്. സംസ്ഥാനത്തെ നടുക്കിയ ദുരഭിമാന കൊലയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താതിരുന്നതിനെ തുടര്‍ന്ന് മഴയത്ത് തന്നെ കിടത്തുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് തെന്മലയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോടില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

ഇതിനിടെ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു നേതാക്കള്‍ നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായി. പോലീസിന്റെ ഇന്‍ക്വിസ്റ്റില്‍ വിശ്വാസമില്ലെന്നും ആര്‍ഡിഒയുടെയോ മജിസ്‌ട്രേറ്റിന്റെയോ നേതൃത്വത്തില്‍ ഇന്‍ക്വിസ്റ്റ് വേണമെന്നുമാണ് ഇവരുടെ ആവശ്യം. അതേസമയം രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഇവരോട് തട്ടിക്കയറിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടെ കൊല്ലം റൂറല്‍ എസ്പി പി അശോകന്‍ സ്ഥലം സന്ദര്‍ശിച്ചു. നിയമപരമായ രീതിയില്‍ മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒടുവില്‍ തര്‍ക്കം പരിഹരിച്ച ശേഷമാണ് മൃതദേഹം മഴയത്തു നിന്നും എടുത്തുമാറ്റിയത്.

കോട്ടയത്ത് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധത്തിലും സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ എസ് പി മുഹമ്മദ് റഫീഖിന് പരിക്കേറ്റു. എസ് പിയ്ക്ക് പാഞ്ഞടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടി കൊണ്ട് അടിക്കുകയായിരുന്നു. ഇതിനിടെ കോട്ടയം ജില്ലയില്‍ ബിജെപി നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

കെവിനെ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നിട്ടും ആ ചെറുപ്പക്കാരനെ അരുംകൊല ചെയ്യാന്‍ വിട്ടുകൊടുക്കുകയായിരുന്നോ പൊലീസ് ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍